ജികെയുടെ മകന്‍... ആരാണ് ഈ ശബരിനാഥന്‍?
തിരുവനന്തപുരം: ജികെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ജി കാര്‍ത്തികേയന്റെ മകന്‍ അരുവിക്കരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ പുതിയ വിവാദങ്ങളാണ് ഉയരുന്നത്. പാര്‍ട്ടിയില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത കാര്‍ത്തികേയന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുന്നു.
ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ വലിയ എതിര്‍പ്പ് ഉയര്‍ന്നുകഴിഞ്ഞു. ശബരിനാഥനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് കെഎസ് യു കെപിസിസി അധ്യക്ഷനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പല്ല എന്നായിരുന്നു വിഎം സുധീരന്റെ പ്രതികരണം.
ഇത്രയൊക്കെ പ്രശ്‌നമുണ്ടാക്കാന്‍ മാത്രം മോശക്കാരനാണോ ഈ ശബരിനാഥന്‍.... ആര്‍ക്കും അങ്ങനെയൊന്നും പറയാന്‍ കഴിയില്ല. ശബരിനാഥനെ കുറിച്ചറിയാം...

യുവാവ്
31 വയസ്സുള്ള ചുറുചുറുക്കുള്ള യുവാവാണ് ശബരിനാഥന്‍. രാഷ്ട്രീയത്തിലേയ്ക്ക് ചെറുപ്പക്കാര്‍ കടന്നുവരണം എന്ന് ആവശ്യപ്പെടുന്നവര്‍ക്ക് ശബരിനാഥനെ നിഷേധിയ്ക്കാന്‍ കഴിയുമോ?

ടാറ്റ ട്രസ്റ്റില്‍
ടാറ്റ ട്രസ്റ്റില്‍ സീനിയര്‍ മാനേജര്‍ ആണ് ശബരിനാഥന്‍. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന സ്ഥാപനമാണ് ടാറ്റ ട്രസ്റ്റ്. ഇത്തരം ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ശബരിനാഥനെ ജനസേവനം ആരെങ്കിലും പഠിപ്പിക്കേണ്ടി വരുമോ?

സ്വയം തിരഞ്ഞെടുപ്പ്
മികച്ച ജോലികള്‍ വേറേയുൂം ലഭിച്ചിട്ടും സേവനത്തിന് സാധ്യതയുള്ള ഈ ജോലി ശബരിനാഥന്‍ തിരഞ്ഞെടുക്കുകയായിരുന്നു എന്നാണ് അവകാശവാദം.

എന്‍ജിനീയര്‍
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് എന്‍ജിനീയറിംഗ് ബിരുദം സ്വന്തമാക്കി.

എംഡിഐയില്‍ നിന്ന് എംബിഐ
രാജ്യത്തെ ഏറ്റവും പ്രശസ്തമായ മാനേജ് മെന്റ് സ്ഥാപനങ്ങളില്‍ ഒന്നായ എംഡിഐയില്‍ നിന്നാണ് ശബരിനാഥന്‍ എംബിഎ ബിരുദം സ്വന്തമാക്കിയത്. ക്യാറ്റ് പരീക്ഷയില്‍ 98.3 ശതമാനം മാര്‍ക്ക് നേടിയാണ് പ്രവേശനം ലഭിച്ചത്.

രാഷ്ട്രീയം
തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ പഠിയ്ക്കുമ്പോള്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയ രംഗത്തും ശബരിനാഥന്‍ ഉണ്ടായിരുന്നു. എസ്എഫ്‌ഐക്കെതിരെ വോയ്‌സ് ഓഫ് സിഇടി എന്ന കൂട്ടായ്മ രൂപീകരിച്ചത് ശബരിയാണ്. തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുകയും ചെയ്തു.

പക്ഷേ കാര്‍ത്തികേയന്‍
പാര്‍ട്ടിയിലെ കുടുംബവാഴ്ചക്കെതിരെ ശക്തമായ വിയോജിപ്പ് എന്നും രേഖപ്പെടുത്തിയിട്ടുള്ള ആളാണ് ജി കാര്‍ത്തികേയന്‍. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ തന്നെ സ്ഥാനാര്‍ത്ഥിയായെത്തുന്നു.












Click it and Unblock the Notifications