Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയുടെ വീഡിയോ പോലെ തന്നെയോ ബ്ലസ്സിയുടേതും... പിന്നില്‍ ആര്?

തിരുവനന്തപുരം: സരിത എസ് നായരുടെ സ്വകാര്യ വീഡിയോകള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചത് ആരും മറന്ന് കാണില്ല. ഇപ്പോള്‍ അവ പ്രമുഖ അശ്ലീല സൈറ്റുകളിലെ ചൂടന്‍ വിഭവങ്ങളാണ്. അതിനിടയിലാണ് കൊക്കെയ്ന്‍ കേസില്‍ പിടിയിലായ സഹസംവിധായിക ബ്ലസ്സിയുടെ സ്വകാര്യ വീഡിയോയും പുറത്ത് വരുന്നത്.

എങ്ങനെയാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. പോലീസ് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള വീഡിയോകളാണ് പുറത്ത് വന്നവയെന്നതും ഏറെ ഗൗരവം അര്‍ഹിക്കുന്നു.

Drug Case Models

സരിതയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ പോലും ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് പിടിച്ചെടുത്ത ലാപ് ടോപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത് എന്നായിരുന്നു ആരോപണം.

Saritha S Nair

ഇപ്പോള്‍ ബ്ലസ്സിയുടേത് എന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങളും പോലീസില്‍ നിന്നാണ് എന്ന് കരുതേണ്ടി വരും. പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ എന്ന് തന്നെയാണ് വീഡിയോ പുറത്ത് വിട്ട മംഗളം പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പറയുന്നതും.

നമ്മുടെ പോലീസ് സംവിധാനത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന സംഭവങ്ങളാണ് രണ്ടും. സരിതയായാലും ബ്ലസ്സി ആയാലും കുറ്റാക്കാരാണെന്ന് ഇതുവരെ ഒരു കോടതിയും വിധിച്ചിട്ടില്ല. ഇനി അവര്‍ കുറ്റക്കാരെങ്കില്‍ തന്നെ ഇത്തരം സ്വകാര്യ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നത് ഒരു തരത്തിലും അംഗീകരിക്കാനും ആവില്ല.

തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടവരെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ പരാതി നല്‍കിയിരുന്നെങ്കിലും അതിന്റെ അന്വേഷണം ഇതുവരെ എങ്ങും എത്തിയിട്ടില്ല എന്ന കാര്യവും പരിഗണിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+