കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറ്റ്‌ലസ് രാമചന്ദ്രനെ കുടുക്കിയത് പ്രവാസി മലയാളിയോ... ആരാണത്?

Google Oneindia Malayalam News

കൊച്ചി: അറ്റ്‌ലസ് രാമചന്ദ്രനെ കുടുക്കിയതിന് പിന്നില്‍ ഒരു മലയാളി തന്നെയാണെന്നാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ലെങ്കിലും ഗള്‍ഫില്‍ വലിയ സ്വാധീനമുള്ള ആ മലയാളിയിലേയ്ക്കാണ് പലരും സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത്.

ബിസിനസ് സാമ്രാജ്യത്തിന്റെ വിസ്തീര്‍ണത്തിന്റെ അളവ് കോലില്‍ രണ്ട് പേരും രണ്ട് ധ്രുവങ്ങളിലാണെങ്കിലും അടുത്തിടെ ഉണ്ടായ ചില അടുപ്പങ്ങളും പിണക്കങ്ങളും ആണത്രെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

ജ്വല്ലറി മേഖലയില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലേയ്ക്ക് കടക്കാന്‍ നോക്കിയതാണ് രാമചന്ദ്രന്‍ നായരെ കുടുക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ്

ജ്വല്ലറി മേഖലയില്‍ വന്‍ ശൃംഖല തന്നെ ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍ സൃഷ്ടിച്ചത്. എന്നാല്‍ അതിന് അപ്പുറത്തേയ്ക്ക് അദ്ദേഹം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ ചലി ഇടപെടലുകള്‍ പൊളിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

ഹൗസ്/വില്ല പ്രോജക്ട്

ഹൗസ്/വില്ല പ്രോജക്ട്

കൊച്ചി കേന്ദ്രീകരിച്ച് ഫ്‌ലാറ്റുകളും വില്ലകളും നിര്‍മിയ്ക്കുന്ന ഒരു പദ്ധതിയില്‍ അദ്ദേഹം പങ്കാളിയായിരുന്നു. ഇതില്‍ വലിയ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഓഹരി വിപണിയില്‍

ഓഹരി വിപണിയില്‍

ബോംബേ സ്‌റ്റോറ്റ് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനി അടുത്തിടെ അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ വാങ്ങിയിരുന്നു. ഈ ഇടപാടിലും വന്‍ നഷ്ടങ്ങള്‍ സംഭവിച്ചതായി വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നുണ്ട്.

 പ്രവാസി മലയാളി

പ്രവാസി മലയാളി

കേരളത്തിലും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ സ്വീധീനമുള്ള പ്രവാസി മലയാളിയുമായുള്ള പ്രശ്‌നങ്ങളാണ് രാമചന്ദ്രന്‍ നായരെ ഇപ്പോഴത്തെ അവസ്ഥയിലെത്തിച്ചതെന്നാണ് ആരോപണം.

കൂട്ടുകച്ചവടം

കൂട്ടുകച്ചവടം

ഇരുവരും തമ്മില്‍ ചില ബിസിനസ് ബന്ധങ്ങളുണ്ടായിരുന്നത്രെ. ഇതില്‍ വന്ന പ്രശ്‌നങ്ങളാണ് ശത്രുതയ്ക്ക് പിറകിലെന്നാണ് പ്രചാരണം

വാര്‍ത്തയ്ക്ക് പിന്നില്‍

വാര്‍ത്തയ്ക്ക് പിന്നില്‍

മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിന് മുമ്പ് തന്നെ ജ്വല്ലറികള്‍ പൂട്ടുന്നു, അറ്റ്‌ലസ് രാമചന്ദ്രന്‍ നായര്‍ ഒളിച്ചോടി തുടങ്ങിയ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നിലും ചില ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.

ജാമ്യത്തിന് വേണ്ടി

ജാമ്യത്തിന് വേണ്ടി

രാമചന്ദ്രന്‍ നായരുടെ ജാമ്യത്തിന് വേണ്ടിയുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. മൊത്തം അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌പ്പെട്ടിട്ടുള്ളത്.

English summary
Who trapped Atlas Ramachandran Nair? Speculations spreading about a Malayali business giant.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X