'കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് ഉദ്ദേശിച്ചത്, സുധാകരൻ പറയുന്നതാണ് ഭംഗി'; പരിഹാസം
തിരുവനന്തപുരം: തെക്കൻ കേരളത്തെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എംപി. ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ സുധാകരന്റെ വാക്കുകൾ പങ്കുവെച്ച് കൊണ്ടാണ് ബ്രിട്ടാസ് രംഗത്തെത്തിയത്. കോണ്‍ഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗിയെന്ന് ബ്രിട്ടാസ് ഫേസ്ബുക്കിൽ കുറിച്ചു.

ബ്രിട്ടാസിന്റെ കുറിപ്പ് ഇങ്ങനെ-ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ?
ഉത്തരം : അതെ , അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു ...രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു . മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. "അതെ , നിന്റെ മനസ്സ് ഞാൻ വായിച്ചു . നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്നമാ .." ( ചിരിക്കുന്നു ).
വരട്ടെ. ഇത് ഞാൻ പറഞ്ഞ കഥയല്ല.ഇതിലൊരു വാക്ക് പോലും എന്റെയല്ല ..ഇതിനോട് യോജിക്കുന്നുമില്ല.സാക്ഷാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഒരു പത്രത്തിന് ( The New Indian Express) നൽകിയ അഭിമുഖത്തിൽ നിന്നുള്ളതാണിത് . കോൺഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം തന്നെ പറയുന്നതാണ് ഭംഗി' പോസ്റ്റിൽ പറഞ്ഞു.
അതേസമയം സുധാകരനെതിരെ രൂക്ഷവിമർശനവുമമായി മന്ത്രി വിഎൻ വാസവനും രംഗത്തെത്തി. മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ '"ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാവണം അന്തരംഗം;
കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍" ഭാരതവും കേരളവും ഒരുമിച്ചു പോകണമെന്ന സന്ദേശം വള്ളത്തോളുയര്‍ത്തിക്കൊണ്ട് വന്നത് സി.പി. രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂറിന്റെ പടപ്പുറപ്പാടിന്റെ പശ്ചാത്തലത്തിലായിരുന്നു. സിപിയെ പൊരുതി തോൽപ്പിച്ച നാടാണിത്. ആ കേരളത്തിലാണ് വടക്കും തെക്കും തമ്മിലുള്ള താരതമ്യം കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ നടത്തിയിരിക്കുന്നത്. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണിത്.
പിണറായി ക്രൂരൻ, ഒരാളെ ഇല്ലാതാക്കാൻ തീരുമാനിച്ചാൽ ഏതറ്റം വരെയും പോകും'; കെ സുധാകരൻ
കേരളത്തിലെ ഒരു സ്ഥലവും മറ്റൊരിടത്തെക്കാൾ മെച്ചമാണ് അവിടുത്തെ ജനങ്ങൾ മികവുറ്റതാണ് മറ്റേത് മോശമാണ് എന്ന് എന്ന രീതിയിൽ സംസാരിക്കുന്ന രാഷ്ട്രീയം ഏത് അർത്ഥത്തിലാണെങ്കിലും ബഹിഷ്കരിക്കപ്പെടേണ്ട രാഷ്ട്രീയമാണ്'.












Click it and Unblock the Notifications