കേരള കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി.. അച്ഛനോ മകനോ? തിരുമാനം ഉടന്‍
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കേണ്‍ഗ്രസില്‍ കലാപം തുടരുകയാണ്. എന്നാല്‍ കിട്ടിയ സീറ്റില്‍ ആരെ നിര്‍ത്തണം എന്ന ചര്‍ച്ചയിലാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ഇന്ന് ചേരുന്ന കേരള കോണ്‍ഗ്രസിന്‍റെപാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തിരുമാനം കൈക്കൊള്ളും.

പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയോ അതോ ലോക്സഭാ അംഗവും മകനുമായ ജോസ് കെ മാണിയോ മത്സരിച്ചേക്കുമെന്നാണ് നിലവിലുള്ള റിപ്പോര്‍ട്ട്. ഇവര്‍ താത്പര്യം പ്രകടിപ്പിച്ചില്ലേങ്കില്‍ മാത്രമേ പാര്‍ട്ടി മറ്റൊരാളെ പരിഗണിക്കുകയുള്ളൂ. ഇന്ന് എംഎല്‍എ ക്വാര്‍ട്ടേഴ്സിലാണ് മാണി ഗ്രൂപ്പ് യോഗം ചേരുന്നത്.
അടുത്ത വര്‍ഷമാണ് കോട്ടയത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുക. അതുകൊണ്ട് തന്നെ ഇനി ഒരു ഉപതെരഞ്ഞെടുപ്പിന് സാധ്യത ഇല്ലെന്ന് കേരള കോണ്‍ഗ്രസിനും മാണിക്കും അറിയാം. ഇനി അഥവാ ജയിച്ചാല്‍ തന്നെ കോണ്‍ഗ്രസ് കാലുവാരിയേക്കാന്‍ സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ ഭാവി കൂടി ഭദ്രമാക്കിയുള്ള തിരുമാനമാകും മാണി എന്ന് പാര്‍ലമെന്‍ററി യോഗത്തില്‍ കൈക്കൊള്ളുക.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎം ഹസനും രാഹുല്‍ ഗാന്ധിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് കേരള കോൺഗ്രസിന് രാജ്യസഭ സീറ്റ് വിട്ടു നൽകാൻ തിരുമാനമായത്. നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു. കേരള കോൺഗ്രസിന് സീറ്റ് വിട്ടു നൽകണമെന്ന വാദത്തിൽ ഉറച്ചു നിന്നതോടെയാണ് കോൺഗ്രസ് അടിയറവ് പറഞ്ഞത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യനെ വീണ്ടും മത്സരിപ്പിക്കാനുള്ള തിരുമാനത്തിനെതിരെ കോണ്‍ഗ്രസിലെ യുവ എംഎല്‍എമാര്‍ പ്രതിഷേധക്കൊടി ഉയര്‍ത്തി രംഗത്തെത്തിയതിനിടെയായിരുന്നു നേതൃത്വത്തിന്‍റെ അപ്രതീക്ഷിത തിരുമാനം.












Click it and Unblock the Notifications