കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യഡ്ഡിക്ക് പകരം ആര്: 8 ലേറെ പേരുകള്‍, പിഴച്ചാല്‍ ഡികെ കയറി ഗോളടിക്കും, ശ്രദ്ധയോടെ ബിജെപി

Google Oneindia Malayalam News

ബംഗളൂരു: ഏറെനാള്‍ നീണ്ട് നിന്ന ആകാംക്ഷയ്ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ബിഎസ് യദ്യൂരപ്പ രാജിവെച്ചു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറിനെ വീഴ്ത്തി അധികാരത്തിലേറി കൃത്യം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് യദ്യൂരപ്പ മുഖ്യമന്ത്രി കസേരയില്‍ നിന്നും പുറത്താവുന്നത്.

രണ്ടാം വര്‍ഷ ആഘോഷ പരിപാടികളുടെ ചടങ്ങിലായിരുന്നു യദ്യൂരപ്പ ഇന്ന് രാജി പ്രഖ്യാപിച്ചത്. വൈക്കുന്നേരം നാല് മണിക്ക് ഗവര്‍ണറെ കാണുന്ന അദ്ദേഹം രാജിക്കത്ത് നല്‍കും. അതേസമയം യദ്യൂരപ്പക്ക് പകരം ആര് എന്ന ചര്‍ച്ചകളും ബിജെപിയില്‍ സജീവമായി നടക്കുകയാണ്.

ബിഗ് ബോസ് വിജയി മണിക്കുട്ടനല്ല; വൈറലായി ലക്ഷ്മി ജയന്റെ പുതിയ ഫോട്ടോസ്

ലിംഗായത്ത്

കര്‍ണാടകയിലെ ഏറ്റവും ശക്തമായ സാമൂദായിക വിഭാഗങ്ങളിലൊന്നായ ലിംഗായത്തില്‍ നിന്നുള്ള പ്രമുഖ നേതാവണ് യദ്യൂരപ്പ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യദ്യൂരപ്പയെ നീക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ തന്നെ ലിംഗായത്തുകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു. പാര്‍ട്ടിയിലെ ലിംഗായത്ത് നേതാക്കള്‍ക്കിടയിലും അതൃപ്തികള്‍ രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായി.

ഡികെ ശിവകുമാര്‍

ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ ഉള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തുമെന്നുള്ള കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറിന്‍റെ പ്രഖ്യാപനവും ആകാംക്ഷ വര്‍ധിപ്പിച്ചു. യദ്യൂരപ്പക്ക് പകരക്കാരനെ തേടുമ്പോള്‍ ബിജെപി പ്രധാനമായും പരിഗണിക്കുന്നത് കോണ്‍ഗ്രസിന്‍റെ ഇത്തരത്തിലുള്ള നീക്കങ്ങളാണ്. ലിംഗായത്തുകള്‍ക്കിടയില്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി ഉണ്ടായാല്‍ ഡികെ ശിവകുമാറും കയറി മുതലെടുക്കും എന്ന ആശങ്കയും ബിജെപിക്ക് മുന്നിലുണ്ട്.

ബിജെപി ലക്ഷ്യം

ലിംഗായത്തുകളെ പിണക്കാതെ, അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് വോട്ട് ബാങ്കായ വൊക്കലിംഗയ്ക്കിടയില്‍ കടന്നു കയറുക എന്നതാണ് ബിജെപി ലക്ഷ്യം. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള ഒരു മുഖ്യമന്ത്രി തന്നെ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യദ്യൂരപ്പയുടെ മകന്‍

മുഖ്യമന്ത്രി ലിംഗായത്ത് സമുദായത്തിന് പുറത്ത് നിന്നാണെങ്കില്‍ യദ്യൂരപ്പയുടെ മകന്‍ ഉപമുഖ്യമന്ത്രിയായി വന്നോക്കും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എട്ടുപേരുടെ ചുരുക്ക പട്ടിക ബിജെപി തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ദേശീയ നേതാക്കളില്‍ നിന്നും പ്രഹ്ളാദ് ജോഷിയുടെ പേര് ആദ്യം മുതല്‍ തന്നെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

പരിഗണനയില്‍

ധാർവാഡ് വെസ്റ്റ് എം‌എൽ‌എ അരവിന്ദ് ബെല്ലാഡ്, വിജയപുര എം‌എൽ‌എ ബസന്നഗൗഡ പാട്ടീൽ യത്‌നാൽ, ഖനി-ജിയോളജി വകുപ്പ് മന്ത്രി മുർഗേഷ് ആർ നിരാനി, ബസവരാജ് ബോമ്മായ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ചില നേതാക്കള്‍. ഇവരെല്ലാവരും ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ളവരാണ്.

ബസന്നഗൗഡ പാട്ടീൽ

ബസന്നഗൗഡ പാട്ടീൽ യത്‌നാലിനാണ് ഇവരില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്. ആര്‍എസ്എസ് വേരുകളുള്ള യത്നാലിന് കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തി പരിചയവും ഉണ്ട്. വടക്കൻ കർണാടകയിലെ ജനപ്രിയ നേതാവായ അദ്ദേഹത്തിന് പഞ്ചംസാലി ലിംഗായത്തുകൾക്കിടയില്‍ കാര്യമായ സ്വാധീനമുണ്ട്.

ബസവരാജ് ബൊമ്മ

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്റെ പിൻഗാമിയെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടാൽ യദ്യൂരപ്പ സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയുടെ പേര് നൽകിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി എൽ സന്തോഷ്, സിഎൻ അശ്വത് നാരായണൻ, ലക്ഷ്മൺ സവാഡി, ഗോവിന്ദ് കർജോൾ, വിശ്വേശ്വര ഹെഗ്‌ഡെ കഗേരി, സിടി രവി തുടങ്ങിയവരാണ് പരിഗണനയില്ലുള്ള മറ്റുള്ളവര്‍.

നിരാനി

അതേസമയം യദ്യൂരപ്പക്ക് എതിരായി താന്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് നിരാനി രംഗത്ത് എത്തി. ബിജെപി കേന്ദ്ര നേതൃത്വം എടുക്കുന്ന ഏത് തീരുമാനത്തിനും അനുസൃതമായി പ്രവർത്തിക്കുമെന്ന് പറഞ്ഞ അദ്ദഹേം താൻ ഒരു സാധാരണ ബിജെപി പ്രവർത്തകനാണെന്നും പാർട്ടിയുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് തന്റെ കടമയാണെന്നും കൂട്ടിച്ചേര്‍ത്തു

ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

എന്തിനാണ് വീട്ടില്‍ പോലും ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്; ചെറുപ്പത്തില്‍ അവര്‍ പൂര്‍ണ്ണ നഗ്നരായി കണ്ടിട്ടില്ലേ- പ്രതികരിച്ച് നടി

മഴക്കാല നടത്തങ്ങൾ; അനശ്വര രാജന്റെ ഇൻസ്റ്റഗ്രാം ഫൊട്ടോസ് ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
രാജിവെക്കുന്ന വേളയിൽ വിതുമ്പിക്കരഞ്ഞ് യെഡിയൂരപ്പ | Oneindia Malayalam

English summary
Who will replace Yeddyurappa as Chief Minister:More than eight names are under consideration by BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X