Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്തുകൊണ്ട് ഇത്ര ഗുരുതരമായ വിഷയത്തെ അവർ ചിരിച്ചു തള്ളുന്നു?'; ഇരട്ട വോട്ട് വിഷയത്തിൽ സനൽകുമാർ ശശിധരൻ

തിരുവനന്തപുരം; ഇരട്ട വോട്ട് വിഷയത്തിൽ പ്രതികരിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഇടതുപക്ഷം നേരിടുന്നത് അദ്ദേഹത്തിന്റെ അമ്മയ്ക്കും ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ഇരട്ട വോട്ട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണെന്നും അങ്ങനെയായാല്‍ പോലും ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തകയല്ലേ അവര്‍ ചെയ്യേണ്ടതെന്നും സനൽകുമാർ ചോദിച്ചു. എന്തുകൊണ്ട് അത് ചെയ്യാതെ ഇത്ര ഗുരുതരമായ വിഷയത്തെ അവർ ചിരിച്ചു തള്ളുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സനൽകുമാർ ചോദിക്കുന്നു. പോസ്റ്റ് വായിക്കാം

sanal kumar sasidharan

വോട്ടർ പട്ടികയിലെ ഗുരുതരമായ ക്രമക്കേട് ഉന്നയിച്ച പ്രതിപക്ഷ നേതാവിനെ ഭരണയിടതുപക്ഷം നേരിടുന്നത് അയാളുടെ അമ്മയ്ക്കും ഏതാനും കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും ഇരട്ട വോട്ട് ലിസ്റ്റിൽ ചൂണ്ടിക്കാട്ടിയാണ്. അങ്ങനെയായാൽ പോലും നടപടിയെടുക്കാൻ സമ്മർദ്ദം ചെലുത്തുകയല്ലേ അവർ ചെയ്യേണ്ടത്? എന്തുകൊണ്ട് അത് ചെയ്യാതെ ഇത്ര ഗുരുതരമായ വിഷയത്തെ അവർ ചിരിച്ചു തള്ളുന്നു?

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ കൂടുതൽ ആസൂത്രിതമായ ഒരു ജനവഞ്ചനയാണ് കാണാൻ കഴിയുന്നത്. ടിപി ചന്ദ്രശേഖരനെ വെട്ടിക്കൊല്ലാൻ അയച്ച ഇന്നോവയുടെ പിന്നിൽ മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചപോലെ പിടിക്കപ്പെട്ടാൽ ചർച്ചകളെ വഴിമാറ്റി വിടാൻ ആസൂത്രിതമായി സംഗതികൾ പ്ലാൻറ് ചെയ്യുന്നത്‌ ഒരു തുടർക്കഥയാണ്. വോട്ടർ പട്ടികയിലെ ക്രമക്കേടിനെ എത്ര ലാഘവത്വത്തോടെ ചെന്നിത്തലയുടെ അമ്മയുടെ വോട്ട് പറഞ്ഞു ചിരിച്ചുതള്ളുന്നു എന്ന് നോക്കുക.

കള്ളവോട്ട് നടത്തിയാലും ഇലക്ഷൻ അട്ടിമറിച്ചായാലും ഭരണത്തിൽ തിരിച്ചെത്തിയാൽ മതിയെന്ന് വിശ്വസിക്കുന്ന പാർട്ടിഭക്തന്മാർക്കൊപ്പമാണോ ഇടതുപക്ഷത്തുള്ള എല്ലാവരും എന്നറിയാൻ വലിയ കൗതുകമുണ്ട്.

ഷമ ശികന്ദറിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+