Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേന്ദ്രനും മുരളീധരനും ഒളിച്ചോടുന്നു; പരാജയം ചര്‍ച്ചയാക്കണമന്ന് ബിജെപിയില്‍ ആവശ്യം... ഇനി നേര്‍ക്കുനേര്‍ യോഗം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തെ കുറിച്ച് പരിശോധിക്കാന്‍ ആണ് ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ആയിട്ടായിരുന്നു യോഗം. തിരഞ്ഞെടുപ്പ് ഫലം വന്ന് രണ്ട് മാസം പൂര്‍ത്തിയാകാറായിട്ടും ഇതുവരെ തോല്‍വിയെ കുറിച്ചുള്ള പരിശോധന തീര്‍ന്നില്ലേ എന്ന ചോദ്യം പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

ഭാരവാഹി യോഗത്തില്‍ വലിയ ആക്ഷേപം ഉയര്‍ന്നത് മറ്റൊരു വിഷയത്തിലാണ്. എന്തുകൊണ്ടാണ് പരാജയം സംബന്ധിച്ച് ഒരു ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് എന്ന ചോദ്യമാണ് ഒരു വിഭാഗം ഉയര്‍ത്തിയത്. ഒളിച്ചോട്ടമാണിതെന്നും അവര്‍ വിമര്‍ശിക്കുന്നുണ്ട്. പരിശോധിക്കാം...

മുരളീധരനും സുരേന്ദ്രനും

മുരളീധരനും സുരേന്ദ്രനും

കേരളത്തിലെ ബിജെപിയിലെ സര്‍വ്വശക്തര്‍ എന്ന് വിശേഷിപ്പിക്കാവുന്നവരാണ് കേന്ദ്ര മന്ത്രിയായ വി മുരളീധരനും സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും. ഇവര്‍ തന്നെ ആണ് കേരളത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതും. സ്വാഭാവികമായും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തവും ഇവര്‍ ഏറ്റെടുക്കണം എന്നാണ് എതിര്‍വിഭാഗത്തിന്റെ വാദം.

ഒളിച്ചോട്ടം

ഒളിച്ചോട്ടം

തിരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതെ നേതൃത്വം ഒളിച്ചോടുകയാണ് എന്ന രൂക്ഷ വിമര്‍ശനം ആണ് എതിര്‍ വിഭാഗം ഉന്നയിക്കുന്നത്. ഓണ്‍ലൈനില്‍ ചേരുന്ന യോഗങ്ങള്‍ ഫലവത്തല്ല എന്ന പരാതിയും ഇവര്‍ക്കുണ്ട്. എന്തായാലും ഈ പരാതിയ്ക്ക് ഇപ്പോള്‍ പരിഹാരമാവുകയാണ്. ജൂലായ് ആറിന് ഭാരവാഹി യോഗം നേരിട്ട് തന്നെ തന്നെ നടക്കും.

അതിനുള്ള കാത്തിരിപ്പ്

അതിനുള്ള കാത്തിരിപ്പ്

നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാന്‍, നേര്‍ക്കുനേര്‍ ഉള്ള ഭാരവാഹി യോഗത്തിന് കാത്തിരിക്കുകയാണ് പികെ കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രന്‍ പക്ഷവും. തിരഞ്ഞെടുപ്പ് തോല്‍വി മാത്രമാവില്ല അവിടെ ചര്‍ച്ചയാവുക എന്നത് ഉറപ്പാണ്. കൊടകര കുഴല്‍പണ കേസും കെ സുരേന്ദ്രനെതിരെയുള്ള രണ്ട് കേസുകളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേന്ദ്രം സുരേന്ദ്രനൊപ്പം

കേന്ദ്രം സുരേന്ദ്രനൊപ്പം

തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കെ സുരേന്ദ്രനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. എന്നിട്ടും കേന്ദ്ര നേതൃത്വം സുരേന്ദ്രനെ ഇതുവരേയും കൈവിട്ടിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും സുരേന്ദ്രന്റെ പ്രവര്‍ത്തനങ്ങളെ ഇപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്. സുരേന്ദ്രനെതിരെ നടപടിയുണ്ടായേക്കുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെറ്റുതിരുത്തല്‍

തെറ്റുതിരുത്തല്‍

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പഠിക്കാന്‍ ആണ് ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഭാരവാഹി യോഗം തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ തെറ്റുതിരുത്തല്‍ നടപടികള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളില്‍ ഐക്യമുണ്ടാക്കാതെ എങ്ങനെ തെറ്റുതിരുത്തല്‍ സാധ്യമാകും എന്നതും നിര്‍ണായക ചോദ്യമാണ്.

പാര്‍ട്ടിയെ കൈയ്യൊഴിഞ്ഞവര്‍

പാര്‍ട്ടിയെ കൈയ്യൊഴിഞ്ഞവര്‍

പ്രതിസന്ധി കാലത്ത് പാര്‍ട്ടിയേയും നേതാക്കളേയും കൈയ്യൊഴിഞ്ഞവര്‍ക്കെതിരേയും ഭാരവാഹി യോഗത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു എന്നാണ് വിവരം. പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോലും ചില വക്താക്കള്‍ വിമുഖത കാണിച്ചു എന്നും വിമര്‍ശനമുണ്ട്. ആ സമയം സോഷ്യല്‍ മീഡിയയില്‍ വ്യക്തിപരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു ഇവരെന്നാണ് ആക്ഷേപം.

എന്തുകൊണ്ട് തോറ്റു

എന്തുകൊണ്ട് തോറ്റു

എന്തുകൊണ്ട് തോറ്റു എന്നതിന്റെ കൃത്യമായ കാരണം ഇതുവരെ ബിജെപി കണ്ടെത്തിയിട്ടില്ല. എന്തായാലും കോര്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയത് തോല്‍വിയുടെ ഒരു കാരണമായി വിലയിരുത്തിയിട്ടുണ്ട് ഭാരവാഹി യോഗം. ഏറെ പ്രതീക്ഷിച്ച ക്രൈസ്തവ വിഭാഗത്തിന്റെ വോട്ടുകളും കാര്യമായി ലഭിച്ചില്ല.

സഹിക്കാന്‍ ആകാത്തത്

സഹിക്കാന്‍ ആകാത്തത്

പാര്‍ട്ടി വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ പാര്‍ട്ടിയ്ക്കുള്ളിലുള്ളവര്‍ തന്നെ നടത്തിയ ചതിപ്രയോഗങ്ങളെ കുറിച്ചും ചര്‍ച്ച ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഇത്തരക്കാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നതാണ് ആക്ഷേപത്തിന് കാരണം. തോല്‍വിയേക്കാള്‍ വലിയ പ്രതിച്ഛായാ നഷ്ടമാണ് ഇത് സൃഷ്ടിച്ചത് എന്നും ഒരു വിഭാഗം വിമര്‍ശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+