• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

Petrol Price: 1 രൂപ കൂടിയാല്‍ ഹര്‍ത്താല്‍ നടത്തിയ നാടാണ് കേരളം; പെട്രോള്‍ വില 125ലേക്ക്... 4 കാരണങ്ങള്‍ ഇതാണ്

Google Oneindia Malayalam News

കൊച്ചി: 2018 ഒക്ടോബറില്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 80 ഡോളറായിരുന്നു. അന്ന് ഇന്ത്യയില്‍ ഒരു ലിറ്റര്‍ പെട്രോളിന് കൊടുക്കേണ്ടിയിരുന്നത് 85 രൂപ. നിലവില്‍ കൊവിഡ് അകലുന്നു എന്ന തോന്നല്‍ പരക്കെയുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണവില ആഗോള വിപണിയില്‍ ഉയരുകയാണ്. ഇപ്പോള്‍ ബാരല്‍ എണ്ണയ്ക്ക് ആഗോള വിപണിയില്‍ വില വീണ്ടും 80 ഡോളര്‍ കടന്നിരിക്കുന്നു.

cmsvideo
  Why Fuel Price Continuously Rising in India?

  പക്ഷേ, ഇന്ത്യയില്‍ പെട്രോളിന് 107 രൂപ വരെ നല്‍കേണ്ട സംസ്ഥാനങ്ങളുണ്ട്. മൂന്ന് വര്‍ഷം മാത്രം പിന്നിടുമ്പോള്‍ ആഗോള വിപണിയില്‍ ഒരേ വിലയാകുമ്പോഴും ഇന്ത്യയിലെ വില മാറ്റം പ്രകടമാണ്. ഇനി വില കുതിച്ചുയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ പെട്രോള്‍ ലിറ്ററിന് വൈകാതെ 125 ആയേക്കും. അതിന് കാരണങ്ങള്‍ നാലാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

  മലയാളി സംവിധായകന്റെ ക്രൂരത; വെളിപ്പെടുത്തലുമായി നടി നേഹ സക്‌സേന, പോലീസ് ഇടപെട്ടുമലയാളി സംവിധായകന്റെ ക്രൂരത; വെളിപ്പെടുത്തലുമായി നടി നേഹ സക്‌സേന, പോലീസ് ഇടപെട്ടു

  1

  ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ എണ്ണവിലയിലുണ്ടായിരുന്ന നേരിയ വര്‍ധന പോലും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിരുന്നു. ഒന്നോ രണ്ടോ രൂപ വര്‍ധിച്ചാല്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു കേരളം. എന്നാല്‍ ഇപ്പോള്‍ ദിവസവും വില കൂടുകയാണ്. കൂടി കൂടി മുംബൈയില്‍ പെട്രോള്‍ വില 107 രൂപയെത്തി. കേരളത്തില്‍ 102 രൂപയിലേക്ക് അടുക്കുന്നു. പെട്രോളും ഡീസലും തമ്മില്‍ മല്‍സരമാണ് എന്നാണ് ട്രോളന്‍മാരുടെ പരിഹാസം.

  2

  ആഗോള വിപണിയില്‍ വില ഉയരുന്നു എന്നതാണ് നിലവിലെ ട്രെന്‍ഡ്. അതിന് അനുസരിച്ചാണ് ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ വില ഉയര്‍ത്തുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ എണ്ണവില ഉയര്‍ന്നിരുന്നില്ല. നാല് ദിവസം മുമ്പാണ് വില ബോര്‍ഡിന് വീണ്ടും ഇളക്കമുണ്ടായത്. ഇപ്പോള്‍ തുടര്‍ച്ചയായി ഉയര്‍ത്താന്‍ തുടങ്ങി. ആഗോള വിപണിയില്‍ ബാരലിന് 20 ഡോളര്‍ എത്തിയ വേളയില്‍ പോലും ഇന്ത്യയില്‍ വില കുറച്ചിരുന്നില്ല എന്നതും ഓര്‍ക്കണം.

  3

  കൊവിഡ് വ്യാപിച്ചതോടെ ലോകം മൊത്തം സ്തംഭിച്ചിരുന്നു. എല്ലാ നഗരങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങി. ഇതോടെ എണ്ണ ഉപയോഗം തീരെ കുറഞ്ഞു. ഉപയോഗം നടന്നില്ലെങ്കിലും ഉല്‍പ്പാദക രാജ്യങ്ങള്‍ ഉല്‍പ്പാദനം തുടര്‍ന്നു. ഇതോടെ വിപണിയില്‍ ആവശ്യത്തിലധികം എണ്ണയെത്തി. വില കുത്തനെ ഇടിയുകയും ചെയ്തു.

  അസ്ബാക്ക് മോന്‍ മരിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞത് ഭാര്യ; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരം, ഭാര്യ മുങ്ങിഅസ്ബാക്ക് മോന്‍ മരിച്ചതറിഞ്ഞ് പൊട്ടിക്കരഞ്ഞത് ഭാര്യ; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരം, ഭാര്യ മുങ്ങി

  4

  കഴിഞ്ഞ വര്‍ഷം ആഗോള വിപണിയില്‍ എണ്ണ ബാരലിന് 20 ഡോളര്‍ വരെ എത്തിയിരുന്നു. ആ വേളയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കമ്പനികള്‍ എണ്ണ വാങ്ങി സംഭരിച്ചുവച്ചു. കൊവിഡ് അകലാന്‍ തുടങ്ങിയതോടെ ലോകം വീണ്ടും സജീവമായിരിക്കുന്നു. ഇതാണ് ആഗോളവിപണിയില്‍ വില ഉയരാനുള്ള ഒരു കാരണം. ആ പേരില്‍ ഇന്ത്യയില്‍ അതിവേഗം വില കൂട്ടുകയാണ് കമ്പനികള്‍. എണ്ണവില ഉയരുന്നതിന് പുറമെ മറ്റൊരു ഭാഗത്ത് പാചകവാതക വിലയും ഉയരുന്നു എന്നത് എടുത്തുപറയേണ്ടതാണ്.

  5

  ആവശ്യം കൂടുന്നതിന് അനുസരിച്ച് ഉല്‍പ്പാദനം ഉയര്‍ത്തിയാല്‍ പ്രതിസന്ധിയുണ്ടാകില്ല. എന്നാല്‍ ഉല്‍പ്പാദക രാജ്യങ്ങള്‍ അതിന് തയ്യാറല്ല. അവര്‍ നേരത്തെ തയ്യാറാക്കിയ കരാര്‍ പ്രകാരം മാത്രമേ ഉല്‍പ്പാദനം നടത്തുന്നുള്ളൂ. ഇതും വില കയറാന്‍ കാരണമാണ്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ആവശ്യം ഉല്‍പ്പാദനം ഉയര്‍ത്തണമെന്നാണ്. എന്നാല്‍ സൗദി അറേബ്യയും റഷ്യയും ഇതിനോട് പൂര്‍ണമായും യോജിക്കുന്നില്ല.

  സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

  6

  എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍ മൂന്ന് ശക്തികളാണുള്ളത്. സൗദി അറേബ്യയുടെയുടെ നേതൃത്വത്തിലുള്ള സഖ്യമായ ഒപെക്. ഈ സംഘത്തില്‍ ഉള്‍പ്പെടാത്ത എണ്ണ രാജ്യങ്ങള്‍ റഷ്യയുടെ നേതൃത്വത്തിലാണ്. രണ്ട് കൂട്ടായ്മയിലും ഭാഗമാകാത്ത അമേരിക്കയും എണ്ണ ഉല്‍പ്പാദനത്തിലെ വലിയ ശക്തിയാണ്. അമേരിക്കയില്‍ അടുത്തിടെയുണ്ടായ കൊടുങ്കാറ്റും പ്രകൃതി ദുരന്തങ്ങളും ആ രാജ്യത്തെ ഉല്‍പ്പാദനത്തെ ബാധിച്ചതും വില കൂടാന്‍ കാരണമായിട്ടുണ്ട്.

  7

  മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങളും ആഗോള തലത്തിലുള്ളതാണ്. ഇന്ത്യയില്‍ വില ഉയരാന്‍ മറ്റൊരു കാരണംകൂടിയുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും ചുമത്തുന്ന നികുതിയാണ് കാരണം. ലിറ്റര്‍ പെട്രോളിന് നല്‍കുന്ന വിലയുടെ പകുതി നികുതിയാണ്. സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗമാണിത്. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം വേണ്ടേ എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ചോദ്യം. ജിഎസ്ടി ബാധകമാക്കിയാല്‍ വില കുറയും. ആ ആവശ്യത്തോട് സംസ്ഥാനങ്ങള്‍ മുഖംതിരിക്കുകയാണ്.

  English summary
  Why Fuel Price Continuously Rising in India? These Are The Four Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X