ഗണേഷിന് മന്ത്രി സ്ഥാനം ചോദിച്ചു; കൊടുത്തത് പിള്ളയ്ക്ക് ക്യാബിനറ്റ് പദവി...സിപിഎം ചോദിച്ചുവാങ്ങിയ പണി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഒരുമിച്ചായിരുന്നു. പത്തനാപുരത്ത് കെബി ഗണേഷ് കുമാന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. മികച്ച മന്ത്രി എന്ന് പേരെടുത്ത ഗണേഷിനെ പക്ഷേ പിണറായി സര്‍ക്കാര്‍ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ല.

'അമ്മയ്ക്ക്' പൊള്ളും... മഞ്ജുവും റീമയും ഒരുമിച്ചിറങ്ങുമ്പോള്‍ പലര്‍ക്കും കിട്ടും പണി!!!

സിപിഎമ്മിന് 'ഒന്നൊന്നര അടി'; ഇതിലും വലിയ പരിഹാസം വേറെ ഇല്ല, മാധ്യമ പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറല്‍!

ദിലീപിന്റെ ലക്കി നായിക മഞ്ജു വാര്യരുടെ ചിത്രത്തില്‍, മഞ്ജു സ്വീകരിക്കുമോ .. ?

അതിന്റെ പരിഭവം കേരള കോണ്‍ഗ്രസ് ബിയ്ക്ക് ഉണ്ടായിരുന്നു. ആര്‍ ബാലകൃഷ്ണ പിള്ള ഈ വിഷയം പരസ്യമായി ഉന്നയിച്ചത് വെറും നാല് ദിവസം മുമ്പായിരുന്നു.

എന്തായാലും ഗണേഷിനെ പരിഗണിക്കാത്ത പിണറായി പിള്ളയെ വളരെ പെട്ടെന്ന് തന്നെ പരിഗണിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിളളയെ മുന്നാക്ക വികസന കമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചതിനെതിരെ വാളെടുത്തവര്‍ തന്നെയാണ് ഇപ്പോള്‍ ഒന്നും മിണ്ടാതെ അക്കാര്യം ചെയ്തത് എന്ന് കൂടി ഓര്‍ക്കണം.

മുന്നാക്ക വികസന കോര്‍പ്പറേഷന്‍

ബാലകൃഷ്ണ പിള്ളയെ തണുപ്പിക്കാന്‍ വേണ്ടി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപീകരിച്ചത്. ബാലകൃഷ്ണ പിള്ളയെ ക്യാബിനറ്റ് റാങ്കോടെ അന്ന് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കുകയും ചെയ്തു.

 ജയിലില്‍ പോയ പിള്ള

ഇടമലയാര്‍ കേസില്‍ വിഎസ് അച്യുതാനന്ദന്റെ നിയമ യുദ്ധത്തിന് ശേഷം ബാലകൃഷ്ണ പിള്ള ജയിലിലായി. തിരിച്ചെത്തിയ പിള്ളയെ ആണ് ക്യാബിനറ്റ് പദവിയോടെ നിയമിച്ചത്. ഇതിനെതിരെ അതി ശക്തമായി സിപിഎം രംഗത്ത് വന്നിരുന്നു.

 ഭരണം മാറി, കളി മാറി

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫിനൊപ്പം നിന്നു. ഗണേഷ് കുമാര്‍ ജയിച്ച് എംഎല്‍എ ആയെങ്കിലും മന്ത്രിസഭയില്‍ എടുത്തില്ല. എല്‍ഡിഎഫിലും അംഗത്വം കൊടുത്തില്ല.

പിള്ളയുടെ വിമര്‍ശനം

എല്‍ഡിഎഫിലെ ഐക്യമില്ലായ്മയെ കുറിച്ച് അടുത്ത ദിവസമാണ് ബാലകൃഷ്ണ പിള്ള രംഗത്തെത്തിയത്. രാഷ്ട്രീയത്തില്‍ 65 വര്‍ഷം പൂര്‍ത്തിയാക്കിയ പിള്ളയ്ക്ക് കൊല്ലം പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ആയിരുന്നു ഇത്.

രാഷ്ട്രീയ മര്യാദയില്ല

രാഷ്ട്രീയ മര്യാദയുണ്ടായിരുന്നെങ്കില്‍ കെബി ഗണേഷ് കുമാറിനെ എല്‍ഡിഎഫ് മന്ത്രിയാക്കും എന്നായിരുന്നു ആ പരിപാടിയില്‍ ബാലകൃഷ്ണ പിള്ള പ്രസംഗിച്ചത്. തങ്ങളുടെ പാര്‍ട്ടിയെ മുന്നണിയില്‍ എടുക്കാത്തതിനേയും പിള്ള വിമര്‍ശിച്ചിരുന്നു.

എന്തിന് ഇപ്പോള്‍ ഈ പദവി

രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുന്ന ബാലകൃഷ്ണ പിള്ളയെ തണുപ്പിക്കാന്‍ വേണ്ടി തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തെ മുന്നാക്ക വികസന കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചിരിക്കുന്നത് എന്ന് ഉറപ്പിച്ച് പറയാം. ഈ വിഷയം ഇടതുമുന്നണിയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.

പിള്ളയെ പേടിക്കുന്നതെന്തിന്

നിലവിലെ സാഹചര്യത്തില്‍ ബാലകൃഷ്ണ പിള്ളയെ ഭയക്കേണ്ട സാഹചര്യം എല്‍ഡിഎഫിനില്ല. ഗണേഷ് കുമാറിന്റെ പിന്തുണ പോലും സര്‍ക്കാരിന്റെ നിലനില്‍പിനെ ബാധിക്കില്ല. പിന്നെന്തിനാണ് ഇങ്ങനെ തിരക്കിട്ടുള്ള നിയമനം നടത്തിയത് എന്ന ചോദ്യം ബാക്കിയാണ്.

കളങ്കിത വ്യക്തി

കളങ്കിത വ്യക്തിയായിട്ടാണ് സിപിഎം ബാലകൃഷ്ണ പിള്ളയെ കണ്ടിരുന്നത്. ബാലകൃഷ്ണ പിള്ളയെ അല്ല, അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ആണ് കൂടെ കൂട്ടിയിരിക്കുന്നത് എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറി മറിഞ്ഞിരിക്കുകയാണ്.

മന്ത്രിസ്ഥാനം പറ്റില്ല

നിലവിലെ സാഹചര്യത്തില്‍ കെബി ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ എടുക്കാന്‍ കഴിയില്ല. അപ്പോള്‍ ബാലകൃഷ്ണ പിള്ളയെ കൂടെ നിര്‍ത്താന്‍ ഇതല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയിലാണ് എല്‍ഡിഎഫ് എന്നതാണ് സത്യം.

വിഴുങ്ങിയ വാക്കുകള്‍

ബാലകൃഷ്ണ പിള്ളയുടെ അഴിമതിക്കെതിരെ ഏറ്റവും ശക്തമായ വാദിച്ചിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ പൂവിട്ട് സ്വീകരിച്ചിരിക്കുകയാണ്. ഒരു പക്ഷേ സിപിഎം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വിമര്‍ശനവും ഇത് തന്നെ ആയിരിക്കും.

English summary
Why LDF appointed R Balakrishna Pillai as Forward Communities Welfare Corporation Chairman.
Please Wait while comments are loading...