Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകൾ എന്തിന്; സർക്കാർ വാദങ്ങൾ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി

ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) രാജ്യത്തിന് ഗുണകരമാണെന്ന സർക്കാരിന്റെ വാദങ്ങളെ തള്ളി ജോണ്‍ ബ്രിട്ടാസ് എംപി. തദ്ദേശീയ വ്യവസായങ്ങൾക്കും കർഷകർക്കും എംഎസ്എംഇകൾക്കും സഹായകരമാകേണ്ട ഈ കരാറുകൾ വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തടസ്സമില്ലാതെ ഒഴുകാൻ മാത്രമാണ് പലപ്പോഴും വഴിതുറക്കുന്നത്. സർക്കാർ അവകാശപ്പെടുന്ന 'പരസ്പര ലാഭകരമായ വ്യാപാരം' എന്നത് കണക്കുകളിൽ കാണാനില്ല. നിലവിലുള്ള കരാറുകൾ ഇന്ത്യയുടെ കയറ്റുമതി മേഖലയെ തളർത്തുകയും വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, വീണ്ടും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകളിലേക്ക് സർക്കാർ ധൃതിപ്പെട്ട് നീങ്ങുന്നത് ആരെ സഹായിക്കാനാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

' ഇന്ത്യയുടെ സ്വതന്ത്ര വ്യാപാര കരാറുകൾ (FTAs) രാജ്യത്തിന് ഗുണകരമാണെന്ന സർക്കാരിന്റെ വാദങ്ങൾ പാർലമെന്റിൽ സമർപ്പിക്കപ്പെട്ട കണക്കുകൾക്ക് മുന്നിൽ ചോദ്യം ചെയ്യപ്പെടുകയാണ്. രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ മറുപടി പ്രകാരം വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി ഭീമമായി വർദ്ധിക്കുന്നത് നമ്മുടെ ആഭ്യന്തര ഉൽപ്പാദനത്തെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെയും (MSME) കാര്യമായി ബാധിക്കുന്നു.

johnbrittas2

ഇന്ത്യ 16 സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവെച്ചിട്ടുണ്ടെന്ന് സർക്കാർ സമ്മതിക്കുന്നുണ്ടെങ്കിലും പ്രധാന പങ്കാളികളുമായുള്ള ഔദ്യോഗിക കണക്കുകൾ നെഗറ്റീവ് ഫലങ്ങളാണ് കാണിക്കുന്നത്. ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര കമ്മി 2023-24ൽ -38.45 ബില്യൺ ഡോളർ ആയിരുന്നത് 2024-25 കാലയളവിൽ -45.18 ബില്യൺ ഡോളറായി വർദ്ധിച്ചു. താരിഫ് ഉദാരവൽക്കരണം ആഭ്യന്തര വ്യവസായങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.
2024-25 ലെ കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി:
• ഇന്തോനേഷ്യ: -17.39 ബില്യൺ ഡോളർ
• തായ്‌ലൻഡ്: -9.45 ബില്യൺ ഡോളർ
• സിംഗപ്പൂർ: -8.30 ബില്യൺ ഡോളർ
• മലേഷ്യ: -5.22 ബില്യൺ ഡോളർ
• ദക്ഷിണ കൊറിയ: -15.24 ബില്യൺ ഡോളർ
• ജപ്പാൻ: -12.66 ബില്യൺ ഡോളർ

പുതിയ കരാറുകളിലും സമാനമായ പ്രവണതയാണ് കാണുന്നത്. ഇന്ത്യ-യുഎഇ CEPA പ്രകാരം, 2025 ഏപ്രിൽ - ഡിസംബർ കാലയളവിൽ മാത്രം ഇന്ത്യ 2,26,788 കോടി രൂപയുടെ വ്യാപാര കമ്മി രേഖപ്പെടുത്തി. അതുപോലെ, യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള (EFTA) വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) പ്രകാരവും ഇറക്കുമതി കയറ്റുമതിയേക്കാൾ വളരെ കൂടുതലാണ്. 2024-25ൽ EFTA രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി 1,88,864 കോടി രൂപയായപ്പോൾ, കയറ്റുമതി വെറും 16,624 കോടി രൂപ മാത്രമായിരുന്നു. ഏകദേശം 1.72 ലക്ഷം കോടി രൂപയുടെ കമ്മി. 2025 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള 9 മാസ കാലയളവിൽ മാത്രം ഏകദേശം 1.40 ലക്ഷം കോടി രൂപയുടെ വ്യാപാര കമ്മി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ നാല് വർഷമായി ഓസ്‌ട്രേലിയയുമായുള്ള ECTA കരാറിന് കീഴിലും ഇന്ത്യ വലിയ കമ്മി നേരിടുകയാണ്. 2021-22 ൽ 63,188 കോടി രൂപയായിരുന്നു കമ്മി. ഇത് 2022-23 - 96,447 കോടി രൂപ; 2023-24 - 68,114 കോടി രൂപ; 2024-25 58,620 കോടി രൂപ എന്നിങ്ങനെയാണ്.

തദ്ദേശീയ വ്യവസായങ്ങൾക്കും കർഷകർക്കും MSMEകൾക്കും സഹായകരമാകേണ്ട ഈ കരാറുകൾ, വിദേശ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് തടസ്സമില്ലാതെ ഒഴുകാൻ മാത്രമാണ് പലപ്പോഴും വഴിതുറക്കുന്നത്. സർക്കാർ അവകാശപ്പെടുന്ന 'പരസ്പര ലാഭകരമായ വ്യാപാരം' എന്നത് കണക്കുകളിൽ കാണാനില്ല. നിലവിലുള്ള കരാറുകൾ ഇന്ത്യയുടെ കയറ്റുമതി മേഖലയെ തളർത്തുകയും വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും ചെയ്യുമ്പോൾ, വീണ്ടും അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുമായി പുതിയ കരാറുകളിലേക്ക് സർക്കാർ ധൃതിപ്പെട്ട് നീങ്ങുന്നത് ആരെ സഹായിക്കാനാണ് എന്ന ചോദ്യം പ്രസക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+