ഗൃഹനാഥന്റെ കൊല...പിന്നില്‍ ഭാര്യയും ഭാര്യാമാതാവും!! കാരണം ഭാര്യയുടെ രഹസ്യബന്ധം!!

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: കുറ്റ്യാടിയില്‍ ഗൃഹനാഥന്റെ മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മൊകേരി വട്ടക്കണ്ടി മീത്തല്‍ ശ്രീധരനാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ജൂലൈ ഒമ്പതിനാണ് ഇയാളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തില്‍ ഹൃദയസ്തംബനമുണ്ടായിയെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം മറവ് ചെയ്യുകയും ചെയ്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തുവന്നതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഭാര്യ, ഭാര്യമാാതാവ്, അന്യസംസ്ഥാന തൊഴിലാളി എന്നിവരടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊലയ്ക്ക് കാരണം

കൊലയ്ക്ക് കാരണം

ഭാര്യ ഗിരിജയും കാമുകനും ഗിരിജയുടെ അമ്മ ദേവിയും ചേര്‍ന്ന് ശ്രീധരനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗിരിജയും അന്യസംസ്ഥാന തൊഴിലാളിയായ പരിമള്‍ അള്‍ദാറും തമ്മിലുള്ള രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.

ശ്രീധരന്‍ കൂട്ടിക്കൊണ്ടുവന്നു

ശ്രീധരന്‍ കൂട്ടിക്കൊണ്ടുവന്നു

മിഠ്‌നാപൂര്‍ സ്വദേശിയായ പരിമളിനെ സ്വന്തം വീട് പണിയുമായി ബന്ധപ്പെട്ടാണ് ശ്രീധരന്‍ കൂട്ടിക്കൊണ്ടുവരുന്നത്. വീടിന്റെ കരാര്‍ ജോലി ഇയാളെ ഏല്‍പ്പിക്കുകയും ചെയ്തു.

 സ്ഥിരം സന്ദര്‍ശകനായി മാറി

സ്ഥിരം സന്ദര്‍ശകനായി മാറി

പരിമള്‍ പിന്നീട് ശ്രീധരന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി മാറുകയായിരുന്നു. തുടര്‍ന്നാണ് ഗിരിജയുമായി പ്രണയത്തിലാവുന്നത്.

 പരിമളിനെ വിലക്കി ശ്രീധരന്‍

പരിമളിനെ വിലക്കി ശ്രീധരന്‍

ഗിരിജയും പരിമളും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീധരന്‍ ഇയാളെ വീട്ടിലേക്ക് വരുന്നതിന് വിലക്കുകയായിരുന്നു. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ പോവുകയാണെന്ന് ഗിരിജ ശ്രീധരനോട് പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

 ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു

ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു

ശ്രീധരനെ കൊലപ്പെടുത്താന്‍ ഗിരിജയും ഇവരുടെ അമ്മയും പരിമളും ജൂണ്‍ മുതല്‍ തന്നെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ജൂലൈ എട്ടിനാണ് അവര്‍ക്ക് ഇതിനു സാധിച്ചത്. പരിമള്‍ എത്തിച്ചുകൊടുത്ത വിഷ ഗുളിക ഭക്ഷണത്തില്‍ ചേര്‍ത്ത് ഗിരിജ കൊടുക്കുകയായിരുന്നു.

 കഴുത്തു ഞെരിച്ചു കൊന്നു

കഴുത്തു ഞെരിച്ചു കൊന്നു

ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയിലായ ശ്രീധരനെ കഴുത്തില്‍ തോര്‍ത്ത് കൊണ്ട് മുറുക്കി മൂന്നു പേരും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു. അന്നു തന്നെ പരിമള്‍ കേരളം വിടുകയും ചെയ്തു.

വഴിത്തിരിവായത്

വഴിത്തിരിവായത്

ശ്രീധരന്റെ മരണത്തില്‍ ദൂരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം കുറ്റ്യാടി പോലീസിനു നല്‍കിയ പരാതിയാണ് വഴിത്തിരിവായത്. പോലീസ് അന്വേഷണത്തില്‍ ലഭിച്ച തെളിവുകളുടെ ബലത്തില്‍ ഗിരിജയെയും അമ്മയെയും ചോദ്യം ചെയ്തപ്പോള്‍ കൊലപാതത്തിന്റെ ചുരുളഴിയുകയായിരുന്നു. എറണാകുളത്തായിരുന്ന പരിമളിനെ തന്ത്രപൂര്‍വ്വം കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

പോസ്റ്റ്‌മോര്‍ട്ടം നടത്തും

പോസ്റ്റ്‌മോര്‍ട്ടം നടത്തും

ശ്രീധരന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ് പോലീസ്. ഈ റിപ്പോര്‍ട്ട് കൂടി പുറത്തുവരുന്നതോടെ പ്രതികള്‍ക്കെതിരേ കുരുക്ക് മുറുകുമെന്ന് ഉറപ്പായിട്ടുണ്ട്.

English summary
Husband's murder: Wife, mother and lover arrested by police
Please Wait while comments are loading...