പട്ടിയ്ക്ക് കൊടുക്കുന്ന പരിഗണന പോലുമില്ലാതെ മലയാളി ജവാന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, ഭാര്യ പറയുന്നു
ആലപ്പുഴ: അപകടത്തില്‍ മരിച്ച ആലപ്പുഴ സ്വദേശിയായ ജവാന്റെ മൃതദേഹത്തെ സിആര്‍പിഎഫ് അപമാനിച്ചെന്ന് ഭാര്യ. ഛത്തീസ്ഗഡിലെ ക്യാമ്പില്‍ അപകടത്തില്‍ മരിച്ച മലയാളിയായ അനിലിന്റെ മൃതദേഹത്തോട് സിആര്‍പിഎഫ് അനാദരവ് കാട്ടിയെന്നാണ് ഭാരയ ലിനി ആരോപിയ്ക്കുന്നത്. രാജ്യത്തിന് വേണ്ടി സേവനം അനുഷ്ഠിച്ച തന്റെ ഭര്‍ത്താവിന്റെ മൃതദേഹം പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ് അഴുകിയ നിലയിലാണ് വീട്ടില്‍ എത്തിച്ചത്. ചത്ത പട്ടിയ്ക്ക് കൊടുക്കുന്ന പരിഗണന പോലും തന്റെ ഭര്‍ത്താവിന് നല്‍കിയില്ലെന്നും ഇനി ഒരു സൈനികനും ഈ ഗതി വരരുതെന്നും ലിനി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അനില്‍ ക്യാമ്പില്‍ വച്ച് അപകടത്തില്‍ മരിയ്ക്കുന്നത്. മരണം നടന്ന് രണ്ട് ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിച്ചു. രണ്ട് ദിവസം മാത്രം പഴക്കമുള്ള മൃതദേഹം പക്ഷേ പത്ത് ദിവസത്തെ പഴക്കം തോന്നിയ്ക്കുന്ന നിലയിലായിരുന്നു. മൃതദേഹം അത്രത്തോളം അഴുകിയിരുന്നു.
എംബാം ചെയ്യാതെ വെറും പ്‌ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നല്ല രീതിയില്‍ ഒരു പെട്ടിയില്‍ ആക്കിയിരുന്നെങ്കില്‍ അവസാനമായി ഭര്‍ത്താവിന്റെ മുഖം ഒരു നോക്ക് കാണുകയെങ്കിലും ചെയ്യാമായിരുന്നെന്ന് ലിനി പറയുന്നു. അര്‍ദ്ധസൈനികനായതിനാല്‍ ആകാം തന്റെ ഭര്‍ത്താവിനോട് ഇങ്ങനെ ചെയ്തത്.
ഒരു വസ്ത്രമെങ്കിലും മൃതദേഹത്തില്‍ ധരിപ്പിയ്ക്കാമായിരുന്നു. പ്‌ളാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് മുംബൈ എയര്‍പോര്‍ട്ടില്‍ പൊരിവെയിലത്ത് ഒരു പകല്‍ മുഴുവന്‍ മൃതദേഹം ഇട്ടിരുന്നു. മോര്‍ച്ചറിയിലെത്തിച്ച മൃതദേഹം ചീര്‍ത്ത് വികൃതമായിരുന്നു.












Click it and Unblock the Notifications