കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശാലുമേനോന്‍ കൊടിക്കുന്നിലിന് പാരയാകുമോ?

  • By ബിനു ഫല്‍ഗുനന്‍
Google Oneindia Malayalam News

മാവേലിക്കര: അധികം ആരും ചര്‍ച്ച ചെയ്യാത്ത മണ്ഡലമാണ് മാവേലിക്കര. അവിടെ മത്സരിക്കുന്നതോ ഒരു കേന്ദ്രമന്ത്രിയും.

സംവരണമണ്ഡലം ആയതുകൊണ്ടാണ് മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മാവലിക്കരയെ വേണ്ടാത്തതെന്നാണ് ദളിത് പക്ഷരുടെ വാദം. ദളിത് വോട്ടുകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന മണ്ഡലങ്ങള്‍ ഒന്നാണ് മാവേലിക്കര.

kodikkunnil-suresh

കേന്ദ്രമന്ത്രി എന്ന നിലയില്‍ നടത്തിയ മികച്ച പ്രകടനമാണ് കൊടിക്കുന്നില്‍ സുരേഷ് എന്ന യുഡിഎഫ സ്ഥാനാര്‍ത്ഥിയുടെ പ്രധാന ഹൈലൈറ്റ്. പൊതുപ്രവര്‍ത്തകന്‍ എന്ന രീതിയില്‍ മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കാനായെന്നും കൊടിക്കുന്നില്‍ വിശ്വസിക്കുന്നു. ആളുകള്‍ ഇപ്പോള്‍ കാണിക്കുന്ന സ്‌നേഹം വോട്ടായിമാറിയാല്‍ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുമെന്ന ഉറപ്പിലാണ് അദ്ദേഹം.

എന്നാല്‍ ഇടതുപക്ഷം അല്‍പം വളഞ്ഞ വഴിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും നടിയും നര്‍ത്തകിയും ആയ ശാലു മേനോനും കൊടിക്കുന്നില്‍ സുരേഷും തമ്മിലുളള ബന്ധമാണ് ഇടതുമുന്നണി ഇവിടെ പ്രധാന പ്രചാരണായുധമാക്കുന്നത്.

പക്ഷേ കൊടിക്കുന്നില്‍ സുരേഷിനെ ഈ വിഷയത്തില്‍ പസ്യമായി ആക്ഷേപിക്കുന്ന സമീപം പ്രധാന നേതാക്കള്‍ ആരും തന്നെ കൈക്കൊണ്ടിട്ടില്ല എന്നും പറയേണ്ടിവപും. എന്നാല്‍ അടിത്തട്ടിലൂടെയുളള പ്രചാരണം സോളറും, ശാലുവും കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് അംഗത്വവും ഒക്കെ തന്നെയാണ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിനങ്ങള്‍ കൊടിക്കുന്നിലിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റുകള# നിരവധിയായിരുന്നു. കൊടിക്കുന്നിലും ശാലു മേനോനും ഒരുമിച്ചുളള ചിത്രങ്ങള്‍ ആയിരുന്നു ഇത്തരത്തില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ കൊടിക്കുന്നില്‍ പരാതി കൊടുത്തതോടെ പ്രചാരണ പൂര്‍വ്വാധികം ശക്തി പ്രാപിക്കുകയും ചെയ്തു.

എന്തായാലും പ്രചാരണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മാവേലിക്കരയില്‍ സോളാറും ശാലു മേനോനും ഒന്നും ഇല്ലെന്നാണ് കേള്‍വി. സിപിഐയുടെ ചെങ്ങറ സുരേന്ദ്രനാണ് ഇവിടെ കൊടിക്കുന്നിലിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി.

English summary
Will allegations related to Shalu Menon a problem for Kodikkunnil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X