ലോകായുക്ത ഓർഡിനെൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടുവരും;ചെന്നിത്തല
തിരുവനന്തപുരം; വിവാദ ലോകായുക്ത നിയമ ഭേദഗതി ഓർഡിനെൻസിനെതിരെ പ്രമേയം കൊണ്ടുവരുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വയരക്ഷയ്ക്ക് വേണ്ടി നിയമനിർമ്മാണം നടത്തുന്ന മുഖ്യമന്ത്രിയോട് സഹതാപം മാത്രമാണ്. ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിച്ച് ജനങ്ങളെ വിഡ്ഡികളാക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തട്ടിപ്പും അഴിമതിയും നടത്തുന്നവർ ഭരണാധികാരികൾ ആയപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ്. ലോകായുക്തയിൽ കണ്ടത് അതാണ്. അഴിമതി നിരോധന നിയമം കേരളത്തിൽ ഇല്ലാതായിരിക്കുന്നു.സി എ ജിയുടെയും വിജിലൻസിന്റെയും ചിറകരിഞ്ഞതിന്റെ തുടർച്ചയാണിത്. മുഖ്യമന്ത്രി സ്വയം കേസിൽ നിന്ന് രക്ഷപ്പെടാൻ നിയമനിർമാണം കൊണ്ട് വരികയാണ് ചെയ്തത്. ഇടത് ഭരണകാലത്ത് ഇനിയും തീവെട്ടിക്കൊള്ളകൾ നടത്താനാണിത്.

മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗവർണർ സർക്കാറിനെതിരെ പറഞ്ഞ കാര്യങ്ങൾ ഒരു മണിക്കൂറിനകം ആവിയായി പോയോ?
മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോൾ പ്രവാസികൾക്കുള്ള ക്വാറന്റീനിൽ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികൾക്കും സർക്കാർ ഉദ്യോഗസ്ഥന്മാർക്കും ഏത് അഴിമതിയും കേരളത്തിൽ നടത്താനുള്ള പൂർണമായ ലൈസൻസ് ആണ് സർക്കാർ കൊടുത്തിരിക്കുന്നത്. അതിനു കൂട്ടുനിൽക്കുകയാണ് ഗവർണർ .
ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമാണെന്ന സി പി ഐയുടെ നിലപാട് ശരിയാണ്. ലോകായുക്ത വിഷയത്തിൽ ഭരണഘടന അനുവദിക്കുന്ന നിരാകരണ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കും, ചെന്നിത്തല പറഞ്ഞു.
Recommended Video
അതേസമയം ഓര്‍ഡിനന്‍സ് ഇറക്കിയാലും റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടൈന്ന് കഴിഞ്ഞ ദിവസം ലോകായുക്ത സിറിയക് ജോസഫ് പ്രതികരിച്ചിരുന്നു. സെക്ഷൻ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാൻ ഇപ്പോഴും ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നും റിപ്പോര്‍ട്ട് പരിഗണിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നുമായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കിയത്.












Click it and Unblock the Notifications