അതിന്റെ ക്രെഡിറ്റും ചാണ്ടിയെടുത്തു... മുഖ്യമന്ത്രി മടിച്ചപ്പോൾ അങ്ങോട്ട് പറഞ്ഞെന്ന്; തിരിച്ചുവരും !

  • Posted By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ: ഒടുവില്‍ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവക്കേണ്ടി വന്നു. എന്നാല്‍ പോലും അദ്ദേഹം കുറ്റസമ്മതം ഒന്നും നടത്തിയിട്ടില്ല. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും അദ്ദേഹത്തിന്റെ വാദം. കുറ്റ വിമുക്തനായി തിരിച്ചുവരും എന്നും എന്ന ആത്മവിശ്വാസവും ചാണ്ടി പ്രകടിപ്പിക്കുന്നുണ്ട്.

കണ്ടുപഠിക്കണം ഈ റിപ്പോർട്ടറെ... തോമസ് ചാണ്ടിയുടെ നട്ടെല്ലൊടിച്ച പഴയ എസ്എഫ്‌ഐക്കാരൻ

മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ആണ് തോമസ് ചാണ്ടി രാജിവച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റ തന്നെ പര്‍ട്ടിയുടെ അധ്യക്ഷന്‍ പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞത്. എന്നാല്‍ അക്കാര്യം പോലും സമ്മതിക്കാന്‍ തോമസ് ചാണ്ടി തയ്യാറല്ല എന്നതാണ് വസ്തുത.

അട്ടയ്ക്കും ഉടുമ്പിനും മേലെ കായൽ ചാണ്ടി!!! പിണറായിക്കും ചാണ്ടിക്കും നിലത്ത് നിർത്താതെ പൊങ്കാല...

മുഖ്യമന്ത്രിക്ക് തന്നോട് മാറി നില്‍ക്കാന്‍ പറയാന്‍ മടിയായിരുന്നു എന്നാണ് തോമസ് ചാണ്ടി ആലപ്പുഴയിലെ വീട്ടില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. കോടിയേരി ബാലകൃഷ്ണന് പോലും രാജി ആവശ്യപ്പെടാന്‍ മടിയായിരുന്നത്രെ!!!

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം

തന്റെ രാജിയ്ക്ക് വഴിവച്ചത് മാധ്യമങ്ങളില്‍ വന്ന തെറ്റായ വാര്‍ത്തകള്‍ ആണ് എന്നാണ് തോമസ് ചാണ്ടിയുടെ ആരോപണം. ഇതിലൂടെ തോമസ് ചാണ്ടി ലക്ഷ്യം വച്ചത് ഏഷ്യാനെറ്റ് ന്യൂസിനെ തന്നെ ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ലേഖകന്‍ ടിവി പ്രസാദ് ആയിരുന്നു തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവന്നത്.

മുഖ്യമന്ത്രിക്ക് മടിയെന്ന്

മുഖ്യമന്ത്രിക്ക് മടിയെന്ന്

തന്നോട് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി പിണറായി വിജയന് മടിയായിരുന്നു എന്നാണ് തോമസ് ചാണ്ടിയുടെ അവകാശ വാദം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം ആവശ്യപ്പെടാന്‍ മടിയായിരുന്നത്രെ. ഒടുവില്‍ താന്‍ തന്നെ ആണ് ഇക്കാര്യം അങ്ങോട്ട് ആവശ്യപ്പെട്ടത് എന്നാണ് തോമസ് ചാണ്ടി പറയുന്നത്.

ജഡ്ജിയുടെ കുഴപ്പമോ?

ജഡ്ജിയുടെ കുഴപ്പമോ?

കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്ന് കിട്ടിയ തിരിച്ചടി സംബന്ധിച്ചും തോമസ് ചാണ്ടിക്ക് പറയാനുണ്ട്. ഹൈക്കോടതി ജഡ്ജിക്ക് തോന്നിയ അപാകങ്ങളാണത്രെ രാജിക്ക് വഴിവച്ചത്. എന്തായാലും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടെ തീരുമാനം.

ജില്ലാ കളക്ടര്‍ക്ക് തെറ്റുപറ്റി

ജില്ലാ കളക്ടര്‍ക്ക് തെറ്റുപറ്റി

തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ജില്ലാ കളക്ടര്‍ ടിവി അനുപമ ഐഎഎസ് ആയിരുന്നു. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരുപാട് തെറ്റുകള്‍ ഉണ്ട് എന്നാണ് ചാണ്ടിയുടെ ആരോപണം. പെട്ടെന്ന് തയ്യാറാക്കിയതുകൊണ്ടാണ് റിപ്പോര്‍ട്ടില്‍ തെറ്റുകള്‍ കടന്നുകൂടിയത് എന്നും ചാണ്ടി കണ്ടെത്തുന്നുണ്ട്.

സുപ്രീം കോടതി കനിഞ്ഞാല്‍

സുപ്രീം കോടതി കനിഞ്ഞാല്‍

ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം കോടതി വിധി അനുകൂലമായാല്‍ താന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നാണ് തോമസ് ചാണ്ടിയുടെ മറ്റൊരു അവകാശവാദം. എന്നാല്‍ ഇതിനിടെ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മന്ത്രിസ്ഥാനം വിട്ടുകൊടുക്കും എന്നും പറയുന്നുണ്ട് തോമസ് ചാണ്ടി.

നഷ്ടം സഹിച്ച് മന്ത്രിയായി

നഷ്ടം സഹിച്ച് മന്ത്രിയായി

ബിസിനസ്സുകാരനാണ് തോമസ് ചാണ്ടി എന്ന് എല്ലാവര്‍ക്കും അറിയാം. തന്റെ ബിസിനസ്സില്‍ വലിയ നഷ്ടങ്ങള്‍ സഹിച്ചാണ് കേരളത്തില്‍ മന്ത്രിസ്ഥാനം ഏറ്റെടുത്തത് എന്നാണ് അദ്ദേഹം പറയുന്നത്. സുപ്രീം കോടതി വിധി അനുകൂലമാണെങ്കില്‍ ഇനിയും നഷ്ടം സഹിച്ച് മന്ത്രിയാകാന്‍ അദ്ദേഹം തയ്യാറും ആണ്!

ഉറപ്പ് കിട്ടിയിട്ടുണ്ടത്രെ

ഉറപ്പ് കിട്ടിയിട്ടുണ്ടത്രെ

പിണറായി മന്ത്രിസഭ അധികാരമേറ്റതിന് ശേഷം രണ്ടാമത്തെ എന്‍സിപി മന്ത്രിയാണ് ഇപ്പോള്‍ രാജി വയ്ക്കുന്നത്. എന്തായാലും മന്ത്രിസ്ഥാനം വേറെ ആര്‍ക്കും കൊടുക്കില്ലെന്ന് മുഖ്യമന്ത്രിയില്‍ നിന്ന് തോമസ് ചാണ്ടി ഉറപ്പ് നേടിയിട്ടുണ്ടത്രെ. ആ സ്ഥാനം എന്‍സിപിക്ക് വേണ്ടി തന്നെ ഒഴിച്ചിടാമെന്ന് ഉറപ്പ് കിട്ടിയിട്ടുണ്ട് എന്നാണ് തോമസ് ചാണ്ടി പറയുന്നത്.

English summary
Will come back after proving innocence , says Thomas Chandy.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്