• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'തൃക്കാക്കരയിൽ യുഡിഎഫ്-ബിജെപി ധാരണ; ബിജെപി ഓഫീസ് സന്ദർശിച്ച ഉമയ്ക്കെതിരെ കോൺഗ്രസ് നടപടിയെടുക്കുമോ?'

Google Oneindia Malayalam News

കൊച്ചി; തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമാ തോമസ് വോട്ടഭ്യർത്ഥിക്കാനായി ബി ജെ പി ഓഫീസ് സന്ദർശിച്ചതിൽ അവർക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആർഎസ്‌എസ്‌, എസ്‌ഡിപിഐ വോട്ട്‌ എൽഡിഎഫിന്‌ വേണ്ടെന്ന് ഇടതുമുന്നണി നേരത്തെ വ്യക്തമാക്കിയതാണ്. ഈ വോട്ട് യുഡിഎഫിന് വേണ്ടെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു.

മടങ്ങി വരാമെന്ന് വിജയ് ബാബു, ഈ മാസം 30ന് തിരിച്ച് എത്തുമെന്ന് അഭിഭാഷകൻ കോടതിയിൽമടങ്ങി വരാമെന്ന് വിജയ് ബാബു, ഈ മാസം 30ന് തിരിച്ച് എത്തുമെന്ന് അഭിഭാഷകൻ കോടതിയിൽ

കല്യാണി മഞ്ഞയിൽ ആറാടുകയാണ്',കിടിലൻ ചിത്രങ്ങളിൽ കണ്ണു തള്ളി ആരാധകർ ,വൈറൽ

1


തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് അട്ടിമറി വിജയം നേടും. യു ഡി എഫിന്റെ ശക്തികേന്ദ്രമായ അരുവിക്കരയിൽ കഴിഞ്ഞ തവണ എൽ ഡി എഫ് വിജയിച്ചു കയറിയതുപോലെ ഇത്തവണ തൃക്കാക്കരയിലും എൽ ഡി എഫ് അട്ടിമറി വിജയം നേടും. തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ എൽഡിഎഫ് തരംഗമുണ്ടായി. ഡോക്‌ടർ ജോ ജോസഫിന് അനുകൂലമായ നല്ല പ്രതികരണങ്ങളാണ് ഉണ്ടായത്. ഇതെല്ലാം വോട്ടായി മാറ്റാനുള്ള രാഷ്ട്രീയ പ്രവർത്തനവും സംഘടനാ പ്രവർത്തനവും മണ്ഡലത്തിൽ നടക്കുന്നു. എന്നാൽ എൽഡിഎഫിനെതിരായ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

2

സംസ്ഥാനത്ത് വർഗീയതയ്‌ക്ക് എതിരെ ശക്തമായ നടപടി എടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് വോട്ടുപിടിക്കാനായി ബി ജെ പി ഓഫീസിൽ പോയതിൽ കോൺഗ്രസിന് കുഴപ്പമില്ല പക്ഷെ കെ വി തോമസ് സി പി എം സെമിനാറിൽ പങ്കെടുത്തതിന് അദ്ദേഹത്തെ പുറത്താക്കി. ബി ജെ പി ഓഫീസിൽ പോയി ഉമാ തോമസ് കുമ്മനം രാജശേഖരനോട് വോട്ടഭ്യർത്ഥിച്ച സംഭവത്തിൽ നടപടിയെടുക്കാൻ കോൺഗ്രസ് പാർട്ടി തയാറാണോ. ഇതിൽ കോൺഗ്രസിന് എന്ത് നിലപാടുള്ളത്? ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തൃപ്പൂണിത്തുറയിൽ രണ്ട് സീറ്റിൽ ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചത്. അതിന്റെ പ്രത്യുപകാരമായി കുറേ വോട്ട് കോൺഗ്രസിന് അനുകൂലമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബി ജെ പിയുമായി മാത്രമല്ല എസ്‌ ഡി പി ഐയുമായെയും കൂടെനിർത്തി വിശാല ഇടതുവിരുദ്ധ മുന്നണി ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഈ നീക്കങ്ങൾ ഒന്നും വിജയിക്കാൻ പോവുന്നില്ല.

3


തൃക്കാക്കരയിലെ വോട്ടർമാർ വിദ്യാസമ്പന്നരും രാഷ്‌ട്രീയ കാഴ്‌പാടുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഇത്തരം നീക്കങ്ങൾ പരാജയപ്പെടുത്തി ഡോ ജോ ജോസഫ് തൃക്കാക്കരയിൽ വിജയിക്കും.നടിയെ ആക്രമിച്ച കേസിൽ സർക്കാർ എന്നും അതിജീവിതയ്‌ക്കൊപ്പമാണ്. അന്ന് മുതൽ ഇന്ന് വരെ കൂടെ നിൽക്കുന്ന സർക്കാരാണ് കേരളത്തിലേത്. അതിജീവിതയ്‌ക്ക് നീതി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണപക്ഷത്തിന് എതിരായിട്ടുള്ള ആക്ഷേപങ്ങളിൽ യാതൊരുവിധ അടിസ്ഥാനവുമില്ല. തൃക്കാക്കര മുന്നിൽ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് യുഡിഎഫ് നടത്തുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ്.

4


നടിയെ ആക്രമിച്ച കേസിൽ നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സർക്കാർ ചെയ്‌ത്. ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്കൊപ്പമാണ് നടിക്കാവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും നടിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്‌നം‌ ഉണ്ടെങ്കിൽ അവർ കോടതിക്ക് മുന്നിൽ ബോധിപ്പിക്കട്ടെ. കേസിൽ അതിജീവിതയുടെ താല്പര്യം ആണ് സർക്കാരിൻറെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്‌പ‌‌ര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്‌ജിയെ വെച്ചത് നടിയുടെ താല്‌പര്യം നോക്കിയാണ്. എൽ ഡി എഫ് സർക്കാർ ആയതുകൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് പോലും കേരളത്തിൽ നടന്നത് എന്നാൽ യുഡിഎഫ് സർക്കാർ ആയിരുന്നേൽ അതിന് മുതിരുമായിരുന്നില്ല. ആലുവയിൽ അന്വേഷിച്ചാൽ നടിയെ ആക്രമിച്ച കേസിലെ പ്രതിയുമായി ആർക്കാണ് ബന്ധം എന്നുള്ളത് വ്യക്തമാകുമെന്നും കോടിയേരി പറഞ്ഞു.

English summary
Will Congress take action against Uma who visited BJP office? asks Kodiyeri
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X