അമ്മയെ മുസ്ലീമാക്കാൻ ഹാദിയ ശ്രമിച്ചു, അവർ ബ്രെയിൻവാഷ് നടത്തി! വെളിപ്പെടുത്തലുമായി അശോകനും ഭാര്യയും

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  അമ്മയെയും മുസ്ലിമാക്കാൻ ഹാദിയ ശ്രമിച്ചു | Oneindia Malayalam

  കോട്ടയം: ഹാദിയയെ സേലത്തെ കോളേജിലേക്ക് സുപ്രീം കോടതി അയച്ചതോടെ കോട്ടയത്തെ വീട്ടില്‍ അശോകനും പൊന്നമ്മയും വീണ്ടും തനിച്ചായിരിക്കുന്നു. സേലത്തെ കോളേജില്‍ കനത്ത പോലീസ് സുരക്ഷയുടെ തടവിലാണ് ഹാദിയ. ടിവി പുരത്തെ അശോകന്റെ മൂന്ന് മുറി വീടിനുമുണ്ട് രണ്ട് പോലീസുകാരുടെ സുരക്ഷ. അശോകനും ഹാദിയയ്ക്കും ഇടയില്‍ മാത്രമുള്ള, തികച്ചും വ്യക്തിപരമായ പ്രശ്‌നമാണ് പിന്നീട് രാജ്യം മുഴുവന്‍ ശ്രദ്ധിക്കുന്ന കേസായി മാറിയത്. മകളെ ഒരു നിക്ഷിപ്ത താല്‍പര്യക്കാര്‍ക്കും വിട്ടുനല്‍കാന്‍ അശോകന്‍ തയ്യാറല്ല. മകളെ തിരികെ കിട്ടുന്നതിന് ഏതറ്റം വരെയും പോകാന്‍ തയ്യാറാണെന്ന് പറയുന്നു ഈ അച്ഛന്‍. ഇന്ത്യന്‍ എക്‌സ്പ്രസ്സിന് അശോകനും പൊന്നമ്മയും നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

  ദിലീപ് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട അബി.. മഞ്ജുവിനും മുൻപുള്ള ദിലീപിന്റെ വിവാഹത്തിന് സാക്ഷിയെന്ന്

  ആശങ്കയിൽ ദേവി കൃപ

  ആശങ്കയിൽ ദേവി കൃപ

  കോട്ടയം ജില്ലയിലെ ടിവി പുരത്തെ വീട്ടില്‍ സന്തോഷമുറങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ദേവി കൃപ എന്ന് പേരിട്ടിരിക്കുന്ന ഈ വീട്ടില്‍ തളംകെട്ടിക്കിടക്കുന്നത് ആശങ്കകളും ദീര്‍ഘനിശ്വാസങ്ങളും മാത്രമാണ്. ഈ വീട്ടില്‍ സന്ദര്‍ശകരെ കാണാന്‍ പോലും ഹാദിയയുടെ അച്ഛന്‍ അശോകന് താല്‍പര്യമില്ല. തൊട്ടടുത്തുളള അയല്‍ക്കാരന്റെ വീട്ടില്‍ വെച്ചാണ് സന്ദര്‍ശകരോട് സംസാരിക്കുന്നത് പോലും.

  പ്രതീക്ഷ കൈവിടാതെ

  പ്രതീക്ഷ കൈവിടാതെ

  ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തില്‍ നില്‍ക്കുമ്പോഴും അശോകന്‍ പ്രതീക്ഷ കൈവിടുന്നില്ല. കമ്മ്യൂണിസ്റ്റ്കാരനായ അശോകന്‍ നിരീശ്വരവാദിയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ദൈവത്തെ തേടി പോകാറില്ല. താന്‍ ചിലപ്പോള്‍ മദ്യത്തിലും സിഗരറ്റിലുമൊക്കെ ആശ്വാസം കണ്ടെത്തും. പക്ഷേ തന്റെ ഭാര്യ പൊന്നമ്മ എന്ത് ചെയ്യുമെന്ന് ചോദിക്കുന്നു അശോകന്‍.

  പൊന്നമ്മയ്ക്ക് പ്രാർത്ഥന മാത്രം

  പൊന്നമ്മയ്ക്ക് പ്രാർത്ഥന മാത്രം

  ചിലപ്പോള്‍ അവള്‍ രാവിലെ വീട്ടില്‍ നിന്നുമിറങ്ങും. ചോദിച്ചാല്‍ സാധനം വാങ്ങാന്‍ പുറത്തേക്ക് പോവുകയാണ് എന്നാണ് മറുപടി കിട്ടുക. എന്നാല്‍ തനിക്കറിയാം അവള്‍ എവിടെക്കാണ് പോകുന്നത് എന്ന്. വൈക്കത്തെ ശിവക്ഷേത്രത്തിന് മുന്നില്‍ കൈകൂപ്പി നിന്ന് കരയുകയാവും തന്റെ ഭാര്യ. മറ്റെന്താണ് അവള്‍ക്ക് ചെയ്യാന്‍ സാധിക്കുകയെന്നും അശോകന്‍ ചോദിക്കുന്നു.

  രാജ്യം ശ്രദ്ധിച്ച കേസ്

  രാജ്യം ശ്രദ്ധിച്ച കേസ്

  അഖില എന്ന ഹാദിയ ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തതിന് ശേഷമാണ് അശോകന്റെ നിയമപോരാട്ടം ആരംഭിക്കുന്നത്. മകളെ കാണാനില്ലെന്ന അശോകന്റെ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കേ ആയിരുന്നു ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം. മെയില്‍ ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കുകയും മാതാപിതാക്കളുടെ സംരക്ഷണയില്‍ വീട്ടിലേക്ക് വിടുകയും ചെയ്തു.

  അഖിലയെ തിരികെ വേണം

  അഖിലയെ തിരികെ വേണം

  മകളെ തിരികെ കിട്ടുന്നതിനുള്ള പോരാട്ടം താന്‍ തുടരുമെന്ന് അശോകന്‍ പറയുന്നു. പക്ഷേ ഹാദിയ ആയിട്ടല്ല, അഖില ആയിട്ടാണ് അശോകന് മകളെ തിരികെ വേണ്ടത്. തങ്ങള്‍ക്ക് ഒരു കുഞ്ഞ് മതിയെന്നായിരുന്നു വിവാഹത്തിന് ശേഷം പൊന്നമ്മയും അശോകനും തീരുമാനിച്ചത്. ആണായാലും പെണ്ണായാലും ഒരു കുട്ടി മതി. തങ്ങളുടെ മുഴുവന്‍ ജീവിതവും സമ്പാദ്യവും ആ കുഞ്ഞിന് വേണ്ടി ചെലവഴിക്കാനായിരുന്നു ഇരുവരുടേയും ആഗ്രഹം.

  വിവാഹം അംഗീകരിക്കില്ല

  വിവാഹം അംഗീകരിക്കില്ല

  ചെറുപ്പം മുതല്‍ അവളുടെ നന്മയ്ക്ക് വേണ്ടി മാത്രമേ എന്തും ചെയ്തിട്ടുളളൂ. മകള്‍ക്ക് വേണ്ടിയുള്ള പോരാട്ടം പാതിവഴിയ്ക്ക് ഉപേക്ഷിക്കാന്‍ തനിക്കാവില്ല. ഷെഫിന്‍ ജഹാനെപ്പോലൊരു തീവ്രവാദിയെ അവള്‍ വിവാഹം ചെയ്തത് താനൊരിക്കലും അംഗീകരിക്കില്ല. അവളെ തിരികെ കിട്ടാന്‍ തന്റെ ജീവിതസമ്പാദ്യം മുഴുവന്‍ ചെലവാക്കാന്‍ തയ്യാറാണെന്ന് പറയുന്ന ഈ അന്‍പത്തിയേഴുകാരന്‍. ആര്‍മിയില്‍ നിന്നും ഡ്രൈവറായി വിരമിച്ച ആളാണ് അശോകന്‍

  ആവശ്യത്തിന് വസ്ത്രം പോലുമില്ല

  ആവശ്യത്തിന് വസ്ത്രം പോലുമില്ല

  ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സുപ്രീം കോടതി പഠനം തുടരുന്നതിന് വേണ്ടി ഹാദിയയെ സേലത്തെ കോളേജിലേക്ക് അയയ്ക്കാന്‍ ഉത്തരവിട്ടത്. അവളുടെ പക്കല്‍ ആവശ്യത്തിന് വസ്ത്രങ്ങള്‍ പോലുമുണ്ടായിരുന്നില്ല. സേലത്തേക്ക് പോകുമ്പോള്‍ പുതിയ വസ്ത്രം വാങ്ങാനായി അശോകന്‍ മകള്‍ക്ക് 6000 രൂപ നല്‍കി. ഹോമിയോപ്പതിയില്‍ ഹൗസ് സര്‍ജന്‍സിയാണ് ഹാദിയയ്ക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്.

  ഉറക്കമില്ലാതെ പൊന്നമ്മ

  ഉറക്കമില്ലാതെ പൊന്നമ്മ

  കഴിഞ്ഞ മെയ് ഇരുപത്തിനാലിനാണ് കേരള ഹൈക്കോടതി ഹാദിയയെ വീട്ടിലേക്ക് വിട്ടത്. അതിന് ശേഷം താന്‍ ഉറങ്ങിയിട്ടില്ലെന്ന് പറയുന്നു പൊന്നമ്മ. രാത്രി പലതവണ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുക പതിവായിരുന്നു. അവള്‍ മുറിയില്‍ സുരക്ഷിതയാണോ എന്ന ആശങ്കയായിരുന്നു എപ്പോഴും. മാത്രമല്ല എന്തെങ്കിലും കടുംകൈ ചെയ്‌തേക്കുമോ എന്ന ഭയവും എപ്പോഴും കൂടെയുണ്ടായിരുന്നു.

  അമ്മയെ മതംമാറ്റാനും ശ്രമം

  അമ്മയെ മതംമാറ്റാനും ശ്രമം

  കഴിഞ്ഞ രണ്ട് വര്‍ഷമായി പൊന്നമ്മ ദൈവത്തോട് മുടങ്ങാതെ പ്രാര്‍ത്ഥിക്കുന്നത് ഒരേ ഒരു കാര്യമാണ്. മകളെ തിരികെ കിട്ടണം എന്ന്. തന്നെ ഇസ്ലാം മതത്തിലേക്ക് മാറ്റാനും മകള്‍ ശ്രമം നടത്തിയിരുന്നുവെന്നും പൊന്നമ്മ പറയുന്നു. ബഹുദൈവ വിശ്വാസി ആയത് കൊണ്ട് നരകത്തില്‍ പോകുമെന്ന് ഹാദിയ തന്നോട് പറയുമായിരുന്നെന്ന് പൊന്നമ്മ പറഞ്ഞു. സമ്പന്നയാവാനുള്ള വഴി മുസ്ലീം ആവുക എന്നതാണ് എന്നവളെ വിശ്വസിപ്പിച്ചിരുന്നു.

  അവർ ചെയ്തത് ക്രൂരത

  അവർ ചെയ്തത് ക്രൂരത

  മകളെ മതംമാറ്റിയവര്‍ ചെയ്തത് വളരെ വലിയ ക്രൂരതയാണ് എന്ന് പൊന്നമ്മ ആരോപിക്കുന്നു. മകളെ തങ്ങളില്‍ നിന്നും പറിച്ചെടുക്കുന്നത് ക്രൂരത അല്ലാതെ മറ്റെന്താണ്. ഇതുപോലൊരു ക്രൂരത ഒരു ദൈവവും അംഗീകരിക്കില്ല. മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദുമതത്തിലേക്ക് മാറ്റിയാല്‍ അവരത് അംഗീകരിക്കുമോ എന്നും പൊന്നമ്മ ചോദിക്കുന്നു. വിവാഹം ഹൈക്കോടതി റദ്ദാക്കിയതിന് ശേഷം മകള്‍ക്ക് തങ്ങളോട് വെറുപ്പാണെന്നും പൊന്നമ്മ പറയുന്നു.

  ഏതറ്റം വരെയും പോകും

  ഏതറ്റം വരെയും പോകും

  വീട്ടില്‍ സുരക്ഷയ്ക്ക് നിയോഗിച്ച പോലീസുകാരോട് പോലും അവള്‍ സൗമ്യമായി സംസാരിച്ചിരുന്നു. പക്ഷേ തങ്ങളോട് അങ്ങനെ ആയിരുന്നില്ല. മകളെ മതം മാറ്റിയവര്‍ ബ്രെയിന്‍ വാഷ് ചെയ്തത് മൂലമാണ് ഈ മാറ്റമെന്നും പൊന്നമ്മ ആരോപിക്കുന്നു. വീട്ടില്‍ ഹാദിയയെ ആരും ഉപദ്രവിച്ചിട്ടില്ല. അവള്‍ തങ്ങളോടാണ് ക്രൂരമായി പെരുമാറിയിരുന്നത്. തങ്ങളുടെ ഒരേ ഒരു മകളാണ് അഖില. അവള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാനുറച്ച് തന്നെയാണ് പൊന്നമ്മയും അശോകനും.

  English summary
  Will continue fight to get her back as Akhila, not Hadiya, says father Asokan

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്