Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം പരിശോധിക്കുമെന്ന് മന്ത്രി; അപ്രായോഗികമെന്ന് ബി ഉണ്ണികൃഷ്ണന്‍

തിരുവനന്തപുരം: സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍. സിനിമ സെറ്റുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന നിര്‍മ്മാതാക്കളുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും എകെ ബാലന്‍ പറഞ്ഞു. ആരോപണത്തെക്കുറിച്ച് തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മയക്ക് മരുന്നിന്‍റേയും കഞ്ചാവിന്‍റേയും കേന്ദ്രമാണ് സിനിമാ മേഖലയെന്നാണ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

balan

ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം. അത്രയും വലിയ ക്രൈമുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും അപ്പോള്‍ അത് പറയാതെ മറ്റൊരു വിഷയം വന്നപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് അന്വേഷിക്കും. വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്‍പില്‍ ഹാജരാക്കേണട് പരാതി പറഞ്ഞവരുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തുക എന്നുള്ള അപ്രായോഗികമായ കാര്യമാണെന്നായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും ബി ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+