സിപിഎം ലക്ഷ്യം അഴിമതി; കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് കെ.സുരേന്ദ്രൻ
തിരുവനന്തപുരം: കെ-റെയിൽ വിരുദ്ധ സമരത്തിന് ബിജെപി പൂർണ പിന്തുണ നൽകുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാരന്റെ പ്രശ്നങ്ങൾ എല്ലാം അവഗണിക്കുന്ന സർക്കാർ കെ-റെയിൽ വിഷയത്തിൽ വേഗത്തിൽ ഇടപെടുന്നത് എന്താണെന്ന് എല്ലാവർക്കും അറിയാം. ജനതാത്പര്യമല്ല മറിച്ച് വ്യക്തമായ അഴിമതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

പതിനായിരക്കണക്കിന് കോടി രൂപയുടെ അഴിമതി ലക്ഷ്യം വെച്ചാണ് സർക്കാർ കെ-റെയിലിനെ പിന്തുണയ്ക്കുന്നത്. കെ-റെയിൽ- സിൽവർലൈൻ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറണം. കേരളത്തിൽ പ്രായോഗികമല്ലാത്ത നമുക്ക് അനുയോജ്യമല്ലാത്ത പദ്ധതിയാണ് കെ-റെയിൽ. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഏത് വിദഗ്ധ ഏജൻസിയുടെ ഉപദേശമാണ് സർക്കാർ സ്വീകരിച്ചത്? ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും വായ്പ്പ എടുക്കുന്ന സർക്കാരാണോ 1,30,000 കോടി രൂപ വിദേശത്ത് നിന്നും കടം വാങ്ങുന്നത്? ഇന്ത്യാ രാജ്യത്തെ ഈട് വെച്ച കടം എടുക്കാൻ പിണറായി സർക്കാരിനെ ബിജെപി അനുവദിക്കില്ല.
സംസ്ഥാനത്ത് മാറി മാറി വരുന്ന സർക്കാരുകൾ പ്രകൃതിയെ ചൂഷണം ചെയ്യുകയാണെന്നും ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണെമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെ തിരിഞ്ഞു നോക്കാൻ പോലും സർക്കാർ തയ്യാറാവുന്നില്ല. ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുവാൻ ബിജെപി പ്രവർത്തകർ നിസ്തുലമായ സേവനമാണ് നടത്തുന്നത്. പാർട്ടിയുടെ ദേശീയ നേതൃത്വത്തിന്റെ ക്രിയാത്മകമായ ഇടപെടലിനും കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഇടപെട്ട ദേശീയ സംഘടനാസെക്രട്ടറി ബിഎൽ സന്തോഷിന്റെ സഹായത്തിനും നന്ദി അറിയിക്കുന്നു. മാറി മാറി ഭരിക്കുന്ന സർക്കാരുകൾ ഗാഡ്ഗിൽ റിപ്പോർട്ട് അവഗണിച്ചതാണ് സംസ്ഥാനത്ത് ദുരന്തങ്ങൾ ആവർത്തിക്കാൻ കാരണം. ക്വോറി മുതലാളിമാരുടേയും പാറമടക്കാരുടെയും താത്പര്യമാണ് സർക്കാർ സംരക്ഷിക്കുന്നത്. ഈ ദുരിതത്തിൽ നിന്നും ശാശ്വതമായ പരിഹാരമുണ്ടാക്കാൻ പ്രകൃതിയെ അറിഞ്ഞുകൊണ്ടുള്ള വികസനം ആവശ്യമാണ്.ശബരിമല വെർച്ച്വൽ ക്യൂ അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.
കൊവിഡ് കാലത്തെ സർക്കാരിന്റെ നിയന്ത്രണങ്ങൾ ബിജെപി അംഗീകരിക്കുന്നു. പക്ഷെ 25,000 ഭക്തരെ പ്രവേശിപ്പിക്കുന്നിടത്ത് എന്തിനാണ് വെർച്ച്വൽ ക്യൂ? ഭക്തരെ ഉപദ്രവിക്കുകയാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. ഹൈക്കോടതിയുടെ ചോദ്യം സർക്കാർ മുഖവിലയ്ക്കെടുക്കണം.
Recommended Video
ഇഎംഎസ് നമ്പൂതിരിപ്പാട് മുതൽ പിണറായി വിജയൻ വരെയുള്ള മുഖ്യമന്ത്രിമാർ എന്ത് വികസനമാണ് കേരളത്തിൽ നടത്തിയതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണൻ ചോദിച്ചു. പിണറായി സർക്കാർ നടത്തിയ സ്വർണ്ണക്കടത്ത് പോലെയുള്ള അഴിമതികൾ തിരഞ്ഞെടുപ്പിൽ സ്വാധീനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ്, ദേശീയ വൈസ്പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി, മുൻ സംസ്ഥാന അദ്ധ്യക്ഷൻമാരായ ഒ.രാജഗോപാൽ, സികെ പദ്മനാഭൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.
-
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
കേരളം ആവേശക്കടലിൽ; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വ്യാഴാഴ്ച വിധിയെഴുത്ത്! -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
കേരളം പോളിംഗ് ബൂത്തിലേക്ക്; നാളെ കൊട്ടിക്കലാശം! വോട്ടുറപ്പിക്കാൻ തീപാറുന്ന പോരാട്ടം -
70 ലക്ഷം രൂപ വരെ കണക്കിൽ പെടുത്തിയില്ല.മിനുട്സ് ബുക്ക് മധുസൂദനൻ ഒളിച്ചുകടത്തി'; വി കുഞ്ഞികൃഷ്ണൻ -
രാഹുൽ ഗാന്ധിയടക്കം പ്രചരണം നടത്തി ഫണ്ടുപിരിച്ചിട്ട് 5.38 കോടിയേ കിട്ടിയുള്ളൂ?;ചോദ്യങ്ങളുമായി തോമസ് ഐസക് -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു











Click it and Unblock the Notifications