Get Updates
Get notified of breaking news, exclusive insights, and must-see stories!

എൽഡിഎഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോ ? കെകെ ശൈലജയുടെ മറുപടി ഇങ്ങനെ

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കെകെ ശൈലജ. മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച ചർച്ചകളിൽ കാര്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥകൾ, സ്ഥാനാർഥികൾ എന്നിവ സംബന്ധിച്ച ചർച്ച സിപിഎം തുടങ്ങിയിട്ടില്ലെന്നും അവർ വ്യക്തമാക്കി.

'മാധ്യമങ്ങൾ എന്തെങ്കിലും ഒരു വിഷയം ഉണ്ടാക്കി എഴുതുകയാണ്. ഇതൊന്നും നേരത്തെ കൂട്ടി തീരുമാനിക്കുന്ന ഒരു കാര്യമല്ല. ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ആധുനികമായിട്ട് ഈ കേരളത്തെ വളർത്തിയെടുക്കുന്നതിന് വളരെ സമർത്ഥമായി നേതൃത്വം കൊടുത്തിട്ടുള്ള ഒരാളാണ്. ഇത്രയും നല്ല രീതിയിൽ ഭരിച്ചിട്ടുള്ള ഈ ഭരണവും നേതൃത്വവും തുടരണം എന്നും ചർച്ച ചെയ്യാമല്ലോ. എന്നെ മാത്രം ആയിരിക്കല്ല ഒരുപാട് ആളുകളുടെ പേരൊക്കെ പറയുന്നത് കേൾക്കുന്നുണ്ട് അങ്ങനെയുള്ള ചർച്ചകളെല്ലാം ഇലക്ഷന് സ്ഥാനാർത്ഥി നിർണ്ണയവും ജയിച്ചു കഴിഞ്ഞാൽ മന്ത്രിസഭ രൂപീകരിക്കുന്നതോടുകൂടിയുമേ ചർച്ച ചെയ്യുകയുള്ളൂ. ആളാണ് സ്ഥാനാർത്ഥി എന്നൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി പറയാറില്ല. അതുകൊണ്ട് അത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ല',ശൈലജ പറഞ്ഞു.

shailaja2-176

തങ്ങൾക്ക് നൂറിന് മുകളിൽ സീറ്റ് ലഭിക്കുമെന്ന യു.ഡി.എഫ് അവകാശവാദത്തേയും അവർ പരിഹസിച്ചു. 'എന്താണ് അവരുടെ കയ്യിൽ ഈ 100 സീറ്റ് കിട്ടാൻ മാത്രം പ്രചരിപ്പിക്കാനുള്ളത്. കേന്ദ്ര ഗവൺമെന്റ് ഇങ്ങനെ ഒരു സംസ്ഥാന ഗവൺമെന്റിനെ ദ്രോഹിക്കുമ്പോൾ ഒരക്ഷരം കേന്ദ്ര ഗവൺമെന്റിനെ എതിരായിട്ട് അവർ സംസാരിച്ചോ. യുഡിഫുകാർ എന്തെങ്കിലും ചെയ്യുന്നുണ്ടോ, അവർക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ, കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ ഇല്ലാതാക്കുക. വർഷമായിട്ട് അധികാരത്തിന് വെളിയിൽ ഇരുന്നതുകൊണ്ട് അവർക്ക് ആകെ ഒരു അസ്ക്യത ഉണ്ട്. അവർ അധികാരത്തിൽ വന്നിട്ട് എന്ത് ചെയ്യും എന്നുള്ളതാണ് .നേരത്തെ അധികാരത്തിൽ ഇരുന്നപ്പോൾ അവർ ചെയ്തതാണോ അതോ പത്ത് വർഷം അധികാരത്തിൽ ഉള്ളപ്പോൾ ഇടതുപക്ഷം ചെയ്താണോ ഈ കേരളത്തിന് ഗുണം ഉണ്ടായിട്ടുള്ള കാര്യം. ഇത് ജനങ്ങൾ വിവേചന ബുദ്ധിയോടെ പരിശോധിക്കേണ്ട കാര്യമാണ്.

100 അല്ല 140 സീറ്റും കിട്ടുമെന്ന് പറയാം. ചിലപ്പോൾ ഒരുപാട് നുണകളൊക്കെ പ്രചരിപ്പിച്ച് ചില നേട്ടങ്ങൾ ചിലയിടത്ത് ഉണ്ടാക്കിയിട്ടുണ്ട്. വർഗീയ ശക്തികളുമായിട്ട് കൂട്ടുപിടിക്കുകയാണ്, ഞങ്ങൾ അതിനെതിരാണ്. മതരാഷ്ട്രവാദികളോടൊപ്പം ചേരാൻ പറ്റില്ലെന്നാണ് ഞങ്ങൾ പറയുന്നത്. അത് ഈ രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിച്ചുകൊണ്ട് പറയുന്നതാണ്. ഈ രാജ്യം ഹിന്ദു രാഷ്ട്രമാകണമെന്ന് പറയുന്നത് ശരിയല്ല, ഇസ്ലാമിലൂടെ മാത്രമാണ് മോചനം എന്ന് പറയുന്നത് ശരിയല്ല. എന്നാൽ മതന്യൂനപക്ഷത്തെ ഈ രാജ്യം സംരക്ഷിക്കേണ്ടതുണ്ട്. അത് ന്യൂനപക്ഷം ആയതുകൊണ്ടാണ്, അവർക്ക് ഭൂരിപക്ഷത്തിന്റെ അടിച്ചമർത്തൽ നേരിടാൻ ഇടയാവരുത്.

ഭൂരിപക്ഷ മതസ്ഥർ എല്ലാവരും ന്യൂനപക്ഷത്തിന് എതിരല്ല, അതിലെ വർഗീയത ന്യൂനപക്ഷത്തിന് എതിരാണ്. ബംഗ്ലാദേശിൽ കലാപം ഉണ്ടായി അവിടെ ഹിന്ദുക്കളുടെ എണ്ണം കുറവാണ്, ആ ന്യൂനപക്ഷത്തെ അവിടെ സംരക്ഷിക്കേണ്ടത് ആ ഗവൺമെന്റ് ആണ്. അതുപോലെ മുസ്ലിം പീഡനം, ക്രിസ്ത്യൻ പീഡനം എന്നെല്ലാം പറഞ്ഞ് നുണ പ്രചരിപ്പിച്ച് ആളുകളെ അകറ്റുന്നതിന് ശ്രമിക്കുന്നുണ്ട്. നവമാധ്യമങ്ങളിലൂടെ എന്തെല്ലാം നുണയാണ് പ്രചരിപ്പിക്കുന്നത്.

കോവിഡ് കാലത്ത് ഇത്ര നന്നായി ചെയ്തിട്ട് പിപിഇ കിറ്റ് അഴിമതി എന്ന് എന്റെ നേരെ പറഞ്ഞില്ലേ. അത് പരിശോധിച്ചു നോക്കി അതിന് മറുപടിയൊക്കെ സഭയിൽ പറഞ്ഞിട്ടുണ്ട്, ആർക്കാ അത് സ്ഥാപിക്കാൻ സാധിക്കുക. അത് എത്ര ശരിയായ കാര്യമായിരുന്നു, പിപിഇ കിറ്റിന് ക്ഷാമം വന്നപ്പോഴാണ് അത് കുറച്ചു ഉയർന്ന വിലയാലും വാങ്ങണം എന്ന് തീരുമാനം എടുത്തത്. അതെല്ലാം ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം, നുണ ഇങ്ങനെ 101 ആവർത്തി പ്രചരിപ്പിക്കുമ്പോൾ ചിലയിടത്ത് പ്രശ്നം ഉണ്ടാക്കുന്നുണ്ട്.

മാത്രമല്ല ഏത് വർഗീയ ശക്തികളെയും കൂട്ടുപിടിക്കുകയാണ്. ഒരു ഭാഗത്ത് മുസ്ലിം വർഗീയവാദികളെ കൂട്ടുപിടിക്കുകയാണ്. അത് വളരെ ചുരുക്കണമേ ഉള്ളൂ. മുസ്ലിം സമുദായത്തിനകത്ത് മതനിരപേക്ഷവാദികളാണ് 99 ശതമാനവും. പക്ഷേ ആ ഒരു ശതമാനത്തിന് വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കും. ഹിന്ദു വർഗീയവാദികൾക്ക് വിഷലിതമായ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കും. ഹിന്ദുക്കൾ എല്ലാവരും വർഗീയവാദികൾ അല്ല അതിലും ഒരു ചെറിയ ശതമാനമേ ഉള്ളൂ', അവർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+