കെവി തോമസ് ഇടതുപക്ഷത്തേക്കോ?; സിപിഎം കേന്ദ്ര കമ്മിറ്റി ആസ്ഥാനത്ത് എത്തി.. യെച്ചൂരിയുമായി കൂടിക്കാഴ്ച
തിരുവനന്തപുരം; കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് മുതിർന്ന നേതാവായ കെവി തോമസ് ഇടതുപക്ഷത്തേക്ക് എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഏറെക്കാലമായി ശക്തമാണ്. ഇപ്പോഴിതാ ഇത്തരം പ്രചരണങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുകാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരിയുമായുള്ള കെവി തോമസിന്റെ കൂടിക്കാഴ്ച. സിപിഎം കേന്ദ്രകമ്മിറ്റി ആസ്ഥാനത്ത് എത്തിയാണ് തോമസ് കൂടിക്കാഴ്ച നടത്തുന്നത്. സിപിഎം അവൈലബില്‍ പോളിറ്റ് ബ്യൂറോ നടക്കാനിരിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി തോമസിന്റെ സന്ദർശനം. സൗത്ത് ലൈവാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടത് മുതൽ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് കെവി തോമസ്. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റിനായി തോമസ് കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ പ്രാദേശിക തലത്തിൽ നിന്നുൾപ്പെടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഹൈക്കമാന്റ് തോമസിന് വഴങ്ങിയിരുന്നില്ല.

തുടർന്ന് അദ്ദേഹം ഇടതുപക്ഷത്തേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നു. ഇതോടെ കെവി തോമസിനെ പോലൊരു മുതിർന്ന നേതാവ് പാർട്ടി വിട്ടാൽ തിരിച്ചടിയാകുമെന്ന ആശങ്കയിൽ ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തിന് ഉന്നത സ്ഥാനം വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റായിരുന്ന കെവി തോമസിന് നിയമസഭ തിരഞ്ഞെടുപ്പിന് പിന്നെലെ ആ പദവി പോലും നഷ്ടപ്പെട്ടു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനെ നിയമിച്ചതിന് പിന്നാലെ നടത്തിയ പൊളിച്ചെഴുത്തിലാണ് കെവി തോമസ് പുറത്തായത്. ഇതോടെ പുതിയ യുഡിഎഫ് കൺവീനർ സ്ഥാനം എന്ന ആവശ്യം ഹൈക്കമാന്റിന് മുന്നിൽ തോമസ് മുന്നോട്ട് വെച്ചിരുന്നു.

തുടക്കത്തിൽ തോമസിന്റെ പേര് പരിഗണിച്ചേക്കുമെന്നുള്ള ചർച്ചകൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ കെ മുരളീധരന്റെ പേരാണ് തത്സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത്. ഹൈക്കമാന്റിനും മുരളീധരനെ നിയമിക്കാനാണ് താത്പര്യം എന്നാണ് വിവരം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചില്ലെങ്കില്‍ ഇനി കോണ്‍ഗ്രസില്‍ മറ്റ് പ്രധാന പദവികളൊന്നും കെവി തോമസിന് ലഭിച്ചേക്കാൻ ഇടയില്ല.

ഈ സാഹചര്യത്തിലാണ് കെവി തോമസിന്റെ കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കെവി തോമസ് സാധാരണ കേരള ഹൗസിൽ എത്തിയാണ് സിപിഎം നേതാക്കളെ കാണാറുള്ളത്. എന്നാൽ ഇത്തവണ സന്ദർശനം തികച്ചും സ്വകാര്യമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

തോമസ് നേതാക്കള ഇപ്പോഴത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്തെങ്കിലും ഉണ്ടോയെന്നത് വ്യക്തമല്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരമൊരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസ് വിടുകയാണെങ്കിൽ പിസി ചാക്കോയുടെ എൻസിപി വഴി തോമസ് എൽഡിഎഫിൽ എത്തിയേക്കാമെന്നുള്ള വിലയിരുത്തലുകൾ ഉണ്ട്. അതല്ലേങ്കിൽ കേരള കോൺഗ്രസ് എമ്മിൽ ചേർന്നേക്കാനുള്ള സാധ്യതകളും തള്ളിക്കളായാനാകില്ലെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications