ഉമ്മന്‍ ചാണ്ടി വിശുദ്ധനാവുമോ? രീതി മാറ്റണമെന്ന് ആലഞ്ചേരി,പ്രതികരിച്ച് ഓർത്തഡോക്സ് പുരോഹിതരും
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കണമെന്ന ആവശ്യം ശക്തമാവുന്നു. എറണാകുളം ഡിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സീറോ മലബാര്‍ സഭാ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി എന്നിവരും ഇത്തരമൊരു ആവശ്യം ഉയർത്തിയെന്നതാണ് ശ്രദ്ധേയം. ഉമ്മന്‍ചാണ്ടിയെ അടക്കം ചെയ്ത പുതുപ്പള്ളി പള്ളിയിലേക്ക് ജനം ഒഴുകിയെത്തിയതോടെയാണ് ഇത്തരം ചർച്ചകള്‍ക്ക് തുടക്കമായത്.
ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തിരുമേനിമാരോട് സംസാരിക്കാമോയെന്ന് തന്നെ വിളിച്ച പലരും ആവശ്യപ്പെടുന്നുവെന്നാണ് അനുസ്മരണ യോഗത്തില്‍ സംസാരിക്കവെ വീഡി സതീശന്‍ പറഞ്ഞത്. കേരളത്തിലെ ജനങ്ങളുടെ മനസില്‍ ഉമ്മന്‍ചാണ്ടിയൊരു പുണ്യാളനായിക്കഴിഞ്ഞുവെന്നും വി ഡി സതീശന്‍ യോഗത്തില്‍ പറഞ്ഞു.

പുരോഹിതന്മാരെ മാത്രം പുണ്യാളനാക്കുന്നതാണ് ഓർത്തഡോക്സ് സഭയുടെ രീതി. ഈ രീതി ഓർത്തഡോക്സ് സഭ മറികടക്കണമെന്നായിരുന്നു റോ മലബാര്‍ സഭാ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പ്രതികരിച്ചത്.'ഉമ്മന്‍ ചാണ്ടിയുടെ വിശുദ്ധപദവിയുടെ കാര്യത്തില്‍ താൻ നിസ്സഹായനാണ്. ചുമതല ഓർത്തഡോക്സ് സഭയ്ക്കാണ്. അല്മായവരെ വിശുദ്ധരാക്കാത്ത കീഴ്വഴക്കം സഭ മറികടക്കണം' അദ്ദേഹം പറഞ്ഞു.
ഓർത്തഡോക്സ് സഭയില്‍ കേരളത്തില്‍ മാത്രമേ വിശ്വാസികളെ വിശുദ്ധരായി പ്രഖ്യാപിക്കാതായിട്ടുള്ളു എന്നായിരുന്നു ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസന്നാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് വ്യക്തമാക്കിയത്. ഇതോടെ ഉമ്മന്‍ ചാണ്ടി വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമോയെന്ന ചർച്ചകള്‍ കൂടുതല്‍ ശക്തിയായി.
അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം ആളുകള്‍ പ്രാർത്ഥനയ്ക്ക് എത്തുന്നതിനെതിരെ ചില വിമർശങ്ങളും ഉയർന്നിരുന്നു. എന്നാല്‍ ഇത്തരം വിമർശനങ്ങളെ ഉമ്മൻ ചാണ്ടിയുടെ കുടുംബം തള്ളി. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നാണ് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെ അവഗണിക്കാൻ ആണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭയും പ്രതികരിച്ചു.
ഉമ്മന്‍ ചാണ്ടി, വക്കം പുരുഷോത്തമന്‍ എന്നിവർക്ക് ആദരവ് അർപ്പിച്ചാണ് ഇന്ന് നിയമസഭാ സമ്മേളനം ആരംഭിച്ചത്. 53 വർഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടിയില്ലാതെ നടക്കുന്ന ആദ്യ നിയമസഭ സമ്മേളനമാണ് ഇത്തവണത്തേത്ത്. ഉമ്മൻ ചാണ്ടിയുടെ വേർപാടാേടെ അവസാനിച്ചത് കേരള രാഷ്ട്രീയത്തിലെ പ്രധാന ഏടാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് പന്ത്രണ്ട് തവണയും അദ്ദേഹം വിജയിച്ചുവെന്നും ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications