കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിലപാട് കടുപ്പിച്ച് ഷിബു ബേബി ജോൺ..ആർഎസ്പി യുഡിഎഫ് വിടും?കത്ത് നൽകി നേതാക്കൾ..നിരീക്ഷിച്ച് സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം; തിരഞ്ഞെടുപ്പ് പരാജയത്തിൽ യുഡിഎഫിൽ അതൃപ്തി പുകയുകയാണ്.യുഡിഎഫിൽ പരിഗണന കിട്ടുന്നില്ലെന്ന വിമർശനമായിരുന്നു കഴിഞ്ഞ ദിവസം ചേർന്ന മുന്നണി ഏകോപന സമിതി യോഗത്തിൽ ഘടകകക്ഷിൾ ഉന്നയിച്ച വിമർശനം. സിഎംപി, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നിവരെല്ലാം നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഘടകക്ഷികളെ എൽഡിഎഫ് ചേർത്തുനിർത്തുന്നതും പരിഗണിക്കുന്നതും യുഡിഎഫ് കണ്ട് പരിഗണിക്കണമെന്നായിരുന്നു നേതാക്കൾ പറഞ്ഞത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

അതേസമയം വിമർശനം പുകയുന്നതിനിടെ ഘടകകക്ഷികളിൽ ഒന്നായ ആർഎസിപിയിൽ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. തുടർച്ചയായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മുന്നണി വിടണമെന്ന ആവശ്യം ഒരുവിഭാഗം നേതാക്കൾ ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര സെക്രട്ടേറിയറ്റംഗവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ യുഡിഎഫ് യോഗം ബഹിഷ്കരിച്ചത് അതൃപ്തിയുടെ പശ്ചാത്തലത്തിലാണെന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്

ചെറുകക്ഷികൾ

ചെറുകക്ഷികൾ

യുഡിഎഫ് നേതൃത്വത്തെ പ്രതികൂട്ടിലാക്കികൊണ്ടായിരുന്നു ഘടകക്ഷികൾ കഴിഞ്ഞ ദിവസത്തെ യോഗത്തിൽ വിമർശനം ഉയർത്തിയത്. എൽഡിഎഫ് ഘടകക്ഷികളെ ഒന്നിച്ച് കൊണ്ടുപോകുകയും എല്ലാവരും തന്നെ വിജയിക്കുകയും ചെയ്തപ്പോൾ യുഡിഎഫിൽ ചെറുകക്ഷികളെല്ലാം കനത്ത പരാജയമാണ് രുചിക്കേണ്ടി വന്നതെന്ന് ഘടകക്ഷി നേതാക്കൾ യോഗത്തിൽ ആഞ്ഞടിച്ചു.

വിമർശിച്ച് ആർഎസ്പിയും

വിമർശിച്ച് ആർഎസ്പിയും

സിഎംപി നേതാവ് സിപി ജോണും ഫോർവേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജനുമായിരുന്നു വിമർശനം ഉയർത്തിയവർ. ഫോർവേഡ് ബ്ലോക്കിന് ഈ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചിട്ടുണ്ടായിരുന്നു. സിഎംപിക്ക് ലഭിച്ചതാകട്ടെ ഒരു സീറ്റ് മാത്രം.തിരഞ്ഞെടുപ്പു ജയിക്കാൻ എൽഡിഎഫ് സ്വീകരിച്ച മികച്ച മാനേജ്മെന്റ് യുഡിഎഫിനു സാധ്യമായില്ലെന്ന വിമർശനമായിരുന്നു യോഗത്തിൽ ആർഎസ്പി നേതാവും എംപിയുമായ എൻകെ പ്രേമചന്ദ്രൻ ഉയർത്തിയത്.

നിലപാട് കടുപ്പിച്ച് ഷിബു

നിലപാട് കടുപ്പിച്ച് ഷിബു

അതേസമയം തിരിച്ചടിയിൽ ആർഎസ്പിയിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. യുഡിഎഫ് യോഗം ബഹിഷ്കരിച്ച ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്നും അവധിയെടുക്കുകയും ചെയ്തു. ഏറെ നാളായി യുഡിഎഫിൽ കടുത്ത അതൃപ്തിയിലായിരുന്നു ഷിബു. തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ അദ്ദേഹം നിലപാട് കടുപ്പിച്ചിരിക്കുകയാണ്.

പടുകുഴിയിൽ

പടുകുഴിയിൽ

തിരഞ്ഞെടുപ്പ് പരാജയത്തിന് തൊട്ട് പിന്നാലെ തന്നെ ഷിബു യുഡിഎഫിനെതിരെ രംഗത്തെത്തിയിരുന്നു. യുഡിഎഫ് വലിയൊരു പടുകുഴിയിൽ നിലംപതിച്ചിരിക്കുകയാണെന്നായിരുന്നു ഷിബുവിന്റെ വിമർശം. അതേസമയം കഴിഞ്ഞ ദിവസം ചേർന്ന ആർഎസ്പി സംസ്ഥാന സമിതി യോഗത്തിലും തിരഞ്ഞെടുപ്പ് ഫലത്തിൽ കീഴ്ഘടകങ്ങൾ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.

രണ്ട് അംഗങ്ങൾ

രണ്ട് അംഗങ്ങൾ

2011 ൽ എൽഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ രണ്ട് അംഗങ്ങളെ ജയിപ്പിക്കാൻ ആർഎസ്പിക്ക് സാധിച്ചിരുന്നു.
എന്നാൽ എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ എത്തിയതിന് ശേഷം ഒരു അംഗത്തെ പോലും ജയിപ്പിക്കാൻ ആർഎസ്പിക്ക് സാധിച്ചിരുന്നില്ല. ത്രിതല പഞ്ചായത്തിലും സഹകരണ സ്ഥാപനങ്ങളിലും ഉണ്ടായിരുന്ന പ്രാതിനിധ്യം പോലും നാമമാത്രമായി ചുരുങ്ങി.

ചവറയിൽ പോലും

ചവറയിൽ പോലും

ഇത്തവണ അഞ്ച് സീറ്റിലായിരുന്നു ആർഎസ്പി മത്സരിച്ചിരുന്നത്. ചവറ, കുന്നത്തുനാട്, ആറ്റിങ്ങല്‍, മട്ടന്നൂര്‍, ഇരവിപുരും സീറ്റുകളിലായിരുന്നു ആര്‍എസ്പി ഇത്തവണ മത്സരിച്ചത്. എന്നാൽ ആർഎസ്പിയുടെ ശക്തി കേന്ദ്രമായ ചവറയിൽ പോലും ഷിബു ബേബി ജോണിന് വിജയിക്കാൻ സാധിച്ചില്ല. എത്ര പ്രതികൂല സാഹചര്യത്തിലും 10,000 ത്തിൽ കുറയാത്ത ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്തായിരുന്നു കനത്ത തോൽവി. ആർഎസ്പിയുടേത് അല്ലാത്ത സ്ഥാനാർഥി ഇത് രണ്ടാം തവണയാണ് മണ്ഡലത്തിൽ ജയിച്ചത്.

മുന്നണി വിടണമെന്ന്

മുന്നണി വിടണമെന്ന്

അതേസമയം യുഡിഎഫിൽ ഉണ്ടായ ശേഷമുള്ള തിരിച്ചടികളിൽ മുന്നണി വിടണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ സജീവമായിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ യോഗത്തിലും ഒരുവിഭാഗം നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടി. രണ്ട് നിയമസഭയിലും പ്രാതിനിധ്യം ലഭിക്കായതോടെ പാർട്ടിയുടെ പ്രവർത്തനം മന്ദീഭവിച്ചു എന്നാണ് നേതാക്കൾ കുറ്റപ്പെടുത്തിയത്.

കൊഴിഞ്ഞ് പോക്ക്

കൊഴിഞ്ഞ് പോക്ക്

തിരിച്ചടികൾ തുടർക്കഥ ആയതോടെ പാർട്ടിയിൽ കൊഴിഞ്ഞ് പോക്കുന്നണ്ടായെന്നും അതുകൊണ്ട് തന്നെ ഇനി യുഡിഎഫിൽ തുടരുന്നത് ഉചിതമല്ലെന്നും നേതാക്കൾ വാദിക്കുന്നു. മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർഎസ്പി കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.

അപക്വമാണെന്ന്

അപക്വമാണെന്ന്

അതേസമയം നിലവിലെ സാഹചര്യത്തിൽ പെട്ടെന്ന് ഒരുതിരുമാനം എടുക്കുന്നത് അപക്വമാവുമെന്ന മുന്നറിയിപ്പാണ് ഷിബു ബേബി ജോൺ അടക്കമുള്ളവർ യോഗത്തിൽ നൽകിയത്. ജൂൺ ഒന്നിന് ചേരുന്ന യോഗത്തിൽ നിർണായക തിരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും; 4 ജില്ലകളിൽ ടിആർപി കൂടുതൽ തീരുമാനം ഇന്ന്സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും; 4 ജില്ലകളിൽ ടിആർപി കൂടുതൽ തീരുമാനം ഇന്ന്

യുഡിഎഫ് വിട്ടാൽ

യുഡിഎഫ് വിട്ടാൽ

അതേസമയം നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് വിട്ടാലുള്ള അപകട സാധ്യതയും ആർഎസ്പിക്ക് മുന്നിലുണ്ട്. എത്രകാലം സ്വതന്ത്ര നിലപാട് സ്വീകരിച്ച് ഒരു മുന്നണിയുടേയും ഭാഗമാകാതെ തുടരുമെന്ന ആശങ്കയാണ് ഉയരുന്നത്. അതേസമയം എൽഡിഎഫിലേക്ക് മടങ്ങുന്നത് താത്പര്യം ഉള്ള ഒരു വലിയ വിഭാഗം നേതാക്കൾ പാർട്ടിയിൽ ഉണ്ട്.

Recommended Video

cmsvideo
MM Hassan Press Meet | Oneindia Malayalam
സിപിഎം നിലപാട്

സിപിഎം നിലപാട്

എന്നാൽ ആർഎസ്പിയെ സ്വീകരിക്കാൻ എൽഡിഎഫ് തയ്യാറാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. അതേസമയം ആർഎസ്പിയിലെ ഇപ്പോഴത്തെ അതൃപ്തികൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ് സിപിഎം. ഷിബു ബേബി ജോൺ മനസ് തുറക്കട്ടെയാണ് ഇപ്പോൾ സിപിഎം സ്വീകരിച്ചിരിക്കുന്ന നയമെന്നാണ് സൂചന.

മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

English summary
Will RSP leave UDF, a fraction of leaders demanding to stay away from UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X