കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതെന്റെ കത്തല്ല... എന്റെ കത്ത് ഇങ്ങനെയല്ല!'... യഥാര്‍ത്ഥ കത്ത് സരിത പുറത്ത് വിടും?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം:ജോസ് കെ മാണി ലൈംഗികമായി ഉപയോഗിച്ചു എന്ന് ആരോപിക്കുന്ന കത്ത് താന്‍ എഴുതിയതല്ലെന്നാണ് സരിത എസ് നായര്‍ പറയുന്നത്. അങ്ങനെ ഒരു കത്തുണ്ട്. എന്നാല്‍ ആ കത്ത് ഇതല്ല. ആ കത്തില്‍ ജോസ് കെ മാണിയെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലെന്നും സരിത പറയുന്നു.

ഇപ്പോള്‍ പുറത്ത് വന്ന കത്ത് സരിതയുടെ തന്നെയാണെന്ന് ഉറപ്പിച്ച് പറയുകയാണ് പിസി ജോര്‍ജ്ജ്. എന്നാല്‍ കത്ത് പുറത്ത് വിട്ടതിനെകുറിച്ച് അറിയില്ലെന്നും ജോര്‍ജ്ജ് പറയുന്നു.

പക്ഷേ സരിത ഒരു കാര്യം പറയുന്നുണ്ട്. യഥാര്‍ത്ഥ കത്ത് പുറത്ത് വിടും എന്ന ഭീഷണിയും സരിത മുഴക്കുന്നുണ്ട്. അതായിരിക്കുമോ യഥാര്‍ത്ഥ കത്ത്?

ഇതാണ് ആ കത്ത്

ഇതാണ് ആ കത്ത്

ജോസ് കെ മാണിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്ന സരിത എസ് നായരുടേതെന്ന് പറയപ്പെടുന്ന കത്തിന്റെ ഭാഗം ഇതാണ്.

പലതും എഡിറ്റ് ചെയ്യേണ്ടി വരും

പലതും എഡിറ്റ് ചെയ്യേണ്ടി വരും

ഈ കത്തില്‍ പറഞ്ഞ പല കാര്യങ്ങളും എഡിറ്റ് ചെയ്യാതെ പുറത്ത് കാണിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

കെപിസിസി പ്രസിഡന്റോ?

കെപിസിസി പ്രസിഡന്റോ?

കോണ്‍ഗ്രസ് നേതാവായ എന്‍ സുബ്രഹ്മണ്യത്തിനെതിരേയും സരിത ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കെപിസിസി പ്രസിഡന്റ് കോഴിക്കോട് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ കത്ത്

യഥാര്‍ത്ഥ കത്ത്

യഥാര്‍ത്ഥ കത്ത് പുറത്ത് വിടും എന്നല്ല, അത് കാണിക്കും എന്ന് മാത്രമാണത്രെ സരിത പറയുന്നത്. കത്ത് പുറത്ത് വിടാന്‍ ഇപ്പോഴും ഉദ്ദേശമില്ല.

ജോര്‍ജ്ജ് പറയുന്നത്

ജോര്‍ജ്ജ് പറയുന്നത്

പിസി ജോര്‍ജ്ജ് പറയുന്നത് ഇപ്പോള്‍ പുറത്ത് വന്ന കത്ത് തന്നെയാണ് യഥാര്‍ത്ഥ കത്തെന്നാണ്. ഇത് താന്‍ പണ്ടേ കണ്ടിട്ടുണ്ടെന്നാണ് ജോര്‍ജ്ജ് പറയുന്നത്.

കൈയ്യക്ഷരം നോക്കണ്ടേ

കൈയ്യക്ഷരം നോക്കണ്ടേ

ഈ കത്ത് സരിതയുടേതാണോ അല്ലയോ എന്ന് മനസ്സിലാക്കാന്‍ വെറുതേ കൈയ്യക്ഷരം പരിശഓധിച്ചാല്‍ മാത്രം പോരെ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

അപ്പോള്‍ അബ്ദുള്ളക്കുട്ടിയോ

അപ്പോള്‍ അബ്ദുള്ളക്കുട്ടിയോ

അബ്ദുള്ളക്കുട്ടി തന്നെ ബലാത്സംഗം ചെയ്തു എന്ന് പരാതി കൊടുത്ത ആളാണ് സരിത. എന്നാല്‍ ആ കേസ് ഇപ്പോള്‍ എവിടെയെത്തിയെന്ന് ചോദിച്ചാല്‍ സരിതയ്ക്ക് പോലും ഉത്തരമില്ല.

ജോര്‍ജ്ജിനെ സംശയം

ജോര്‍ജ്ജിനെ സംശയം

ഇപ്പോള്‍ കത്ത് പുറത്ത് വിട്ടത് പിസി ജോര്‍ജ്ജ് ആയിരിക്കാം എന്ന സംശയം സരിതയ്ക്കുണ്ടത്രെ.

English summary
Will Saritha S Nair reveal the original letter?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X