'അവർക്കെതിരെ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ തയ്യാർ..'; നിലപാട് വ്യക്തമാക്കി പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കും, ജനദ്രോഹ നയങ്ങൾക്കുമെതിരെ കേരളത്തിലെ ഭരണപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചുനില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. ട്വന്റി ഫോർ ന്യൂസ് ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുൻ മന്ത്രി കൂടിയായി പികെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശം.
കേരളത്തിന്റെ വിഹിതം കേന്ദ്രം തന്നേ പറ്റൂവെന്നും, അതിന് വേണ്ടി ഇവിടുത്തെ സര്‍വകക്ഷികളും ഒന്നിച്ചുനില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്‌ദിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. സംസ്ഥാനത്തെ ഗവര്‍ണർ അന്തസ്സ് പുലര്‍ത്തുന്നില്ലെന്നും, അദ്ദേഹം പച്ചയ്ക്ക് രാഷ്ട്രീയം പറയുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. ഗവർണർക്ക് എതിരായ എസ്എഫ്ഐ പ്രതിഷേധവും, അതിനെ നേരിട്ട ഗവർണറുടെ രീതിയും നേരത്തെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഗവര്‍ണറെ എല്ലാ കാര്യങ്ങളിലും പ്രതിപക്ഷം അനുകൂലിക്കുന്നില്ലെന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. പദവി നോക്കാതെ ഓരോന്ന് വിളിച്ചുപറയുന്നതും ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്നതും പച്ചയ്ക്ക് രാഷ്ട്രീയം പറയുന്നതും ശരിയാണോ എന്ന് സ്വയം ആലോചിക്കണം. കൂടാതെ ഗവര്‍ണര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രം കേരളത്തിന് ഫണ്ട് നല്‍കണമെന്നാണ് തങ്ങളുടെ നിലപാടെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേന്ദ്ര നിലപാടിനെതിരെ യോജിച്ച നീക്കത്തിന് സര്‍ക്കാര്‍ തയ്യാറായാല്‍ പ്രതിപക്ഷവും അതിനെ പിന്തുണയ്ക്കും. കേരളത്തിന് അര്‍ഹതപ്പെട്ടത് കിട്ടാതിരുന്നാല്‍ ജനങ്ങളാണ് അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാന സർക്കാരിനെതിരെ ഗവർണർ വിഷയത്തിൽ ഉൾപ്പെടെ വിമർശനം ശക്തമാക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ നിന്ന് വിഭിന്നമായാണ് കുഞ്ഞാലിക്കുട്ടിയുടെ ഇപ്പോഴത്തെ പ്രതികരണം എന്നതാണ് ശ്രദ്ധേയം. പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഉൾപ്പെടെ അവസാന നിമിഷം വരെ സിപിഎമ്മിനോടും സർക്കാരിനോടും മൃദസമീപനം വച്ചുപുലർത്തിയ ലീഗ് ഒടുവിൽ കോൺഗ്രസിന്റെ സമ്മർദ്ദത്തിന് വഴങ്ങുകയായിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിനെതിരായ യോജിച്ച നീക്കത്തിന് പ്രതിപക്ഷത്തെ വലിയൊരു കക്ഷി തന്നെ ആഹ്വാനം ചെയ്‌തതോടെ സർക്കാരിന് കിട്ടുന്ന ആശ്വാസം ചെറുതല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര സർക്കാരാണ് കാരണമെന്ന നിരന്തര ആരോപണങ്ങൾ ഉയർത്തുന്ന എൽഡിഎഫ് സർക്കാരിന് കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും പുതിയ നിലപാട് ഗുണമാവുമെന്ന് ഉറപ്പാണ്.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ












Click it and Unblock the Notifications