Get Updates
Get notified of breaking news, exclusive insights, and must-see stories!

2024ല്‍ സുരേഷ് ഗോപി തൃശൂര്‍ പിടിക്കും? മണ്ഡലത്തില്‍ നിറഞ്ഞ് പ്രവര്‍ത്തനം, പ്രതാപനെ ട്രോളി ബിജെപി

തൃശൂര്‍: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മറ്റു സ്ഥാനാര്‍ഥികളെ വിറപ്പിച്ച പ്രചാരണമായിരുന്നു ബിജെപി സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിയുടേത്. പ്രചാരണത്തിലെ മുന്നേറ്റം കണ്ടപ്പോള്‍ സുരേഷ് ഗോപി ജയിച്ചേക്കുമെന്ന് വരെ സംസാരമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവിലുണ്ടായ തരംഗം തൃശൂരിലുമെത്തി. മറ്റു സ്ഥാനാര്‍ഥികളെ നിലംപരിശാക്കി യുഡിഎഫ് കേരളം തൂത്തുവാരി, ആരിഫിന്റെ ഒരു മണ്ഡലം ഒഴികെ...

2019ല്‍ മടങ്ങിയ സുരേഷ് ഗോപി 2021ല്‍ വീണ്ടുമെത്തി തൃശൂരില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തരംഗമുണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തോറ്റെങ്കിലും അന്ന് നല്‍കിയ വാക്ക് അദ്ദേഹം ഇപ്പോഴും പാലിക്കുന്നു. ഇനി 2024 ആണ് ലക്ഷ്യമെന്ന് ബിജെപി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു. മണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് സുരേഷ് ഗോപി...

1

2019ലെ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിലാണ് സുരേഷ് ഗോപി നിറഞ്ഞത്. 2021 ആയപ്പോഴേക്കും അത് വോട്ടിലും പ്രതിഫലിച്ചു. കേരളത്തില്‍ മറ്റൊരു മണ്ഡലത്തിലും ലഭിക്കാത്ത സ്വീകാര്യത ബിജെപിക്ക് അന്ന് തൃശൂരില്‍ കിട്ടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വളരെ വൈകിയാണ് സുരേഷ് ഗോപി തൃശൂരിലെത്തിയത്. ആദ്യം ഗുരുവായൂരില്‍ മല്‍സരിക്കുമെന്ന് പ്രചാരണമുണ്ടായെങ്കിലും പിന്നീട് തൃശൂര്‍ തന്നെ നറുക്ക് വീഴുകയായിരുന്നു.

2

ഒരു മുഖം തന്നെ പതിവായി കാണിക്കുക എന്ന തന്ത്രം ബിജെപി കേരളത്തിന് പുറത്ത് പയറ്റി ജയിച്ചതാണ്. ഇനി ഒരു വരവ് കൂടി വന്നാല്‍ ജനം കൈയ്യൊഴിയാത്ത വിധം സുരേഷ് ഗോപി തൃശൂരില്‍ നിറസാന്നിധ്യമാണിപ്പോള്‍. മാസത്തില്‍ ഒരിക്കലെങ്കിലും അദ്ദേഹം മണ്ഡലത്തില്‍ എത്തും. മാത്രമല്ല, നഗര മധ്യത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ സുരേഷ് ഗോപിയുടെ കൈയ്യൊപ്പുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്.

3

ശക്തന്‍ നഗറില്‍ മല്‍സ്യമാര്‍ക്കറ്റ് ഹൈടെക്ക് ആക്കുന്നതിന് ഒരു കോടി രൂപയാണ് എംപി ഫണ്ടില്‍ നിന്ന് സുരേഷ് ഗോപി അനുവദിച്ചത്. ഇപ്പോള്‍ നഗര വിസനത്തിന് വേണ്ടി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ടിരിക്കുകയാണ് സുരേഷ് ഗോപി. നഗര വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സുരേഷ് ഗോപി നേരത്തെ തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിന് നല്‍കിയ വാക്കാണ്. അത് അദ്ദേഹം പാലിക്കുമ്പോള്‍ ബിജെപി വന്‍ പ്രചാരണമാക്കി രംഗം കൊഴുപ്പിക്കുകയാണ്.

4

തൃശൂരിന്റെ വികസനത്തിന് വേണ്ടി കേന്ദ്ര മന്ത്രിയെ കണ്ട കാര്യം സുരേഷ് ഗോപി സോഷ്യല്‍ മീഡിയ വഴി അറിയിച്ചു. അടുത്ത തവണ നടക്കുന്ന ചര്‍ച്ചയില്‍ തൃശൂര്‍ മേയറെയും അദ്ദേഹം കൂടെ ചേര്‍ക്കും. ശക്തന്‍ മല്‍സ്യമാര്‍ക്കറ്റിലെ ശോച്യാവസ്ഥ പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് സുരേഷ് ഗോപി നല്‍കിയ വാക്കാണ്. അത് അദ്ദേഹം നിറവേറ്റുമ്പോള്‍ ജനസ്വീകാര്യത വര്‍ധിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

5

അടുത്തിടെ തൃശൂര്‍ മേയറുമായി സുരേഷ് ഗോപി ചര്‍ച്ച നടത്തിയിരുന്നു. വികസനത്തിന് വേണ്ടി സാധ്യമായത് ചെയ്യുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കേന്ദ്ര മന്ത്രിയെ കണ്ടിരിക്കുന്നു. ഇനി അടുത്ത കൂടിക്കാഴ്ചയില്‍ മേയറും തനിക്കൊപ്പമുണ്ടാകുമെന്നാണ് സുരേഷ് ഗോപി സൂചിപ്പിക്കുന്നത്. സുരേഷ് ഗോപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മേയര്‍ നന്ദി അറിയിക്കുകയും ചെയ്തു.

6

സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ബിജെപി. തൃശൂരുകാര്‍ ജയിപ്പിച്ചുവിട്ട എംപി ടിഎന്‍ പ്രതാപനെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ജയിച്ച എംപി എവിടെ, തോറ്റ സ്ഥാനാര്‍ഥി ഇപ്പോഴും മണ്ഡലത്തില്‍ സജീവമാണ്, അദ്ദേഹം വാക്കുകള്‍ പാലിക്കുന്നു, ജയിച്ച സ്ഥാനാര്‍ഥി മറ്റൊരു സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇംഗ്ലീഷ് പഠിക്കുകയാണ്... ഇങ്ങനെ പോകുന്നു ബിജെപിയുടെ പരിഹാസം.

അലിയും റോസ്ലിനും ഡേവിഡും... റമദാപള്ളിയിലെ കിടിലന്‍ താരങ്ങള്‍... ചിത്രങ്ങള്‍ പങ്കിട്ട് വിനയ് ഫോര്‍ട്ട്

7

തൃശൂര്‍ എംപി കോര്‍പറേഷന്റെ പരിപാടികളില്‍ വേണ്ടത്ര സഹകരിക്കുന്നില്ല എന്ന ആക്ഷേപം മേയര്‍ക്കുണ്ട്. ഇക്കാര്യം അദ്ദേഹം നേരത്തെ പരസ്യമാക്കുകയും ചെയ്തിരുന്നു. തൃശൂരിന് വേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന വാക്കുകള്‍ സുരേഷ് ഗോപി പാലിക്കുന്നു എന്ന് ബിജെപി പ്രചരിപ്പിക്കുന്നു. 2024 ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനത്തില്‍ ബിജെപി ലക്ഷ്യം കണ്ടാല്‍ കേരളത്തില്‍ നിന്ന് ആദ്യമായി പാര്‍ട്ടിയുടെ എംപിയായി സുരേഷ് ഗോപി പാര്‍ലമെന്റിലെത്തും. പക്ഷേ, അറിയാന്‍ ഇനിയും കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+