മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനെന്ന് കണ്ടാല്‍ നടപടി: കോടിയേരി

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കായല്‍ കയ്യേറ്റ കേസില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്ന് സി പി എം. തെറ്റ് ചെയ്തവര്‍ ആരായാലും ഇടതു സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി തോമസ് ചാണ്ടിക്കെതിരായ പരാതികളെ കുറിച്ച് നിയമപരമായ പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സോളാര്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ നിയമസഭയില്‍ വെക്കാതിരിക്കാനാണ് തോമസ് ചാണ്ടി വിഷയം കുത്തിപ്പൊക്കാന്‍ യു ഡി എഫ് ശ്രമിക്കുന്നത്. എന്തുതന്നെയായാലും സോളാര്‍ കേസില്‍ ശക്തമായ നടപടിയുണ്ടാകും. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുകതന്നെ ചെയ്യും.

ക്ലര്‍ക്കിനെ ഡയറക്ടറാക്കിയ ജാലവിദ്യ; മറിഞ്ഞത് കോടികള്‍, ഇടംപിടിച്ചത് കോടീശ്വരന്‍മാര്‍ക്കൊപ്പം

kodiyeri

അഴിമതിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ കൈകൊള്ളുന്നതെന്നും കോടിയേരി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.

English summary
will take action against Thomas Chandy if he found to be guilty Kodiyeri

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്