കല്ലേറ് ചാണ്ടിക്ക് ബൂമറാങ് ആകുമോ
തിരുവനന്തപുരം: വലിയ പരിക്കൊന്നും പറ്റിയില്ലെങ്കിലും കണ്ണൂരിലെ കല്ലേറ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്ല മൈലേജ് ആണ് ഉണ്ടാക്കിക്കൊടുത്തത്. പക്ഷേ അധികം കഴിയും മുമ്പേ ഈ കല്ല് ബൂമറാങ് പോലെ തിരിച്ചടിക്കുമോ എന്നതാണ് ഇപ്പോഴത്തെ സംശയം.
സിനിമകളില്‍ ഒക്കെ കാണുന്ന നായകനെ പോലെയായിരുന്നു ഏറ് കൊണ്ട ഉമ്മന്‍ ചാണ്ടി. നെറ്റിയിലെ ചോരപൊടിയുന്ന മുറിവനെയും, ക്ഷതമേറ്റ നെഞ്ചിനേയും തന്റെ പ്രിയപ്പെട്ട ആരാധകരെ കാണിക്കാതെ സുസ്‌മേര വദനനായി അദ്ദേഹം നിലകൊണ്ടു. ഒരു പ്രശ്‌നവും ഇല്ലെന്ന് കണ്ണൂരിലെ ഡോക്ടര്‍മാരെക്കൊണ്ട് പറയിപ്പിച്ചു. പ്രധാനപ്പെട്ട പരിപാടികള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ എല്ലാവരുടേയും കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് അദ്ദേഹം തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്വയം പ്രവേശിച്ചു.

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ കല്ലേറും മുഖ്യമന്ത്രിയുടെ പരിക്കുകളും ബാക്കിവക്കുന്ന സംശയങ്ങള്‍ ഒന്ന് പരിശോധിക്കാം
വലത് വശത്തെ ചില്ല് തകര്‍ത്ത് വന്ന കല്ല് തന്റെ നെഞ്ചില്‍ പതിച്ച് ഇടതുവശത്തെ ചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി എന്നാണ് ആദ്യം മുഖ്യമന്ത്രി മനോരമ പത്രത്തിന് നല്‍കിയ 'മൊഴി'. പിന്നീട് മന്ത്രി കെസി ജോസഫ് പത്രസമ്മേളനത്തിലും ഇതേ കാര്യം ആവര്‍ത്തിച്ചു.
ഒരു വാഹനത്തിന്റെ രണ്ട് വിന്‍ഡ് ഷീല്‍ഡുകള്‍ തകര്‍ക്കാന്‍ മാത്രം ശക്തിയുള്ള കല്ലേറ് നെഞ്ചത്ത് കൊണ്ട മുഖ്യമന്ത്രി ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിലാണ് പുറത്തിറങ്ങിയതും മുന്‍കൂട്ടി തീരുമാനിച്ച പരിപാടികളില്‍ പങ്കെടുത്തതും. അദ്ദേഹത്തിന്റെ ശരീരഭഷയില്‍പോലും എന്തെങ്കിലും അസ്വാഭാവികത പ്രകടമായിരുന്നില്ല.












Click it and Unblock the Notifications