സിപിഐഎമ്മിലും തലമുറ മാറ്റം; വിഎസ് ഇല്ലാത്ത ആദ്യ സമ്മേളനത്തിനൊരുങ്ങി പാര്‍ട്ടി
കൊച്ചി: മുതിര്‍ന്ന നേതാവും പാര്‍ട്ടി സ്ഥാപകനുമായ വി എസ് അച്യുതാനന്ദന് ഇല്ലാത്ത സംസ്ഥാന സമ്മേളനത്തിന് സി പി ഐ എം. മാര്‍ച്ച് ഒന്നിനാണ് സി പി ഐ എം സമ്മേളനം ആരംഭിക്കുന്നത്. പല മുതിര്‍ന്ന നേതാക്കളും ഈ സമ്മേളനത്തോടെ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്താകും. കമ്മറ്റികളില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കുകയാണ് സി പി ഐ എം. ഇതോടെ സി പി ഐ എമ്മിലും തലമുറ മാറ്റത്തിന് വഴിയൊരുങ്ങും. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളില്‍ വലിയ മാറ്റത്തിനാണ് സാധ്യത.
പി ബിയില്‍ പിണറായി വിജയനും എസ്.രാമചന്ദ്രന് പിള്ളയുമാണ് കേരളത്തില്‍നിന്ന് 75 എന്ന പ്രായ പരിധിക്കു പുറത്തുള്ളവര്‍. 83 വയസ് പിന്നിട്ട എസ് രാമചന്ദ്രന് പിള്ളയെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പരിഗണന നല്‍കിയാണ് പി ബിയില്‍ തുടരാന്‍ അനുവദിച്ചത്. ഇത്തവണ പി ബിയില്‍നിന്ന് ഒഴിവാക്കുന്ന എസ് ആര് പിയെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കിയേക്കും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം എം മണി, ആനത്തലവട്ടം ആനന്ദന്, കെ ജെ തോമസ്, കോലിയക്കോട് കൃഷ്ണന് നായര്‍, കെ പി സഹദേവന്, പി പി വാസുദേവന്‍, സി പി നാരായണന് എന്നിവരെ ഒഴിവാക്കിയേക്കും. ജി സുധാകരന് സംസ്ഥാന കമ്മിറ്റിയില്‍ തുടരാന്‍ പ്രത്യേക ഇളവു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റായതോടെ എ എ റഹിം സംസ്ഥാന സമിതിയിലെത്തും. എസ് എഫ് ഐ, ജനാധിപത്യ മഹിളാ അസോസിയേഷന് തുടങ്ങിയ ബഹുജന സംഘടനകളുടെ ഭാരവാഹികളും നേതൃത്വത്തിലേക്കെത്തും.

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലെ മന്ത്രിസ്ഥാനത്തേക്ക് പുതുമുഖങ്ങളെ കൊണ്ടുവന്നത് പോലെ സംസ്ഥാന നേതൃത്വത്തിലേക്കു കൂടുതല്‍ ചെറുപ്പക്കാരും വനിതകളുമെത്തുമെന്ന് ഉറപ്പാണ്. എല്ലാ കമ്മിറ്റികളിലും 10% വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. 40 വയസില്‍ താഴെയുള്ള ഒരാളെങ്കിലും കമ്മിറ്റികളില്‍ ഉണ്ടാകണമെന്ന് നിര്‍ദേശവും പാര്‍ട്ടിക്കുള്ളിലുണ്ട്. വിഭാഗീയതാ പ്രശ്നങ്ങള്‍ ഒരു പരിധിവരെ അവസാനിപ്പിച്ചാണ് സംസ്ഥാന സമ്മേളനത്തിലേക്ക് സി പി ഐ എം കടക്കുന്നത്. അതേസമയം ആലപ്പുഴയിലേയും പാലക്കാട്ടെയും ചെറിയ അതൃപ്തികള്‍ നേതൃത്വത്തിന്റെ മുന്നിലുണ്ട്. പ്രാദേശിക പ്രശ്നങ്ങള്‍ ആശയത്തിന്റെ പേരിലല്ല അധികാരത്തിന്റെ പേരിലാണെന്ന് പാര്‍ട്ടിയ്ക്കും ബോധ്യമുണ്ട്.

തുടര്‍ ഭരണമെന്ന അസാധാരണ നേട്ടത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സമ്മേളനം. പാര്‍ട്ടിയിലും മുന്നണിയിലും അനിഷേധ്യ നേതാവായി പിണറായി വിജയന് മാറിയിട്ടുണ്ട്. വി എസ് അച്യുതാനന്ദന് പങ്കെടുക്കാത്ത ആദ്യ സമ്മേളനം എന്ന രീതിയിലും കൊച്ചി സമ്മേളനം ചരിത്രത്തില്‍ ഇടം പിടിക്കും. പാര്‍ട്ടി അമരത്ത് കോടിയേരി ബാലകൃഷ്ണന് തന്നെ തുടരാനാണ് സാധ്യത. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂട്ടിയിണക്കുന്ന കണ്ണിയാണ് കോടിയേരി ബാലകൃഷ്ണന്.

മൂന്നര പതിറ്റാണ്ടിന് ശേഷമാണ് കൊച്ചിയില്‍ സി പി ഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്. 1985 ല്‍ കൊച്ചിയില്‍ നടന്ന സമ്മേളനത്തിന് ശേഷമാണ് എം വി രാഘവനെ സി പി ഐ എം പുറത്താക്കിയത്. പതിവിന് വിപരീതമായി പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications