കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിറകെടുക്കാന്‍ വന്നതെന്ന് തൊഴിലാളി,കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയെന്ന് യുവതിയും;ഹോട്ടലില്‍ കയ്യാങ്കളി

കോലഞ്ചേരിയിലെ ഹോട്ടലിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Google Oneindia Malayalam News

കോലഞ്ചേരി: അന്യസംസ്ഥാന തൊഴിലാളി കുളിമുറിയില്‍ ഒളിഞ്ഞു നോക്കിയെന്നും മൊബൈലില്‍ ഫോട്ടോയെടുക്കുകയും ചെയ്‌തെന്ന യുവതിയുടെ പരാതിയില്‍ ഹോട്ടലില്‍ കയ്യാങ്കളി.കോലഞ്ചേരി ദേശീയപാതയിലുള്ള ഹോട്ടലിലാണ് നവംബര്‍ 12 ശനിയാഴ്ച വൈകീട്ട് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

മഹാരാഷ്ട്രയില്‍ നിന്നു വന്ന വിനോദസഞ്ചാരികളുടെ സംഘത്തിലുള്ള സ്ത്രീയാണ് കുളിമുറിയില്‍ കയറിയപ്പോള്‍ ഹോട്ടലിലെ അന്യസംസ്ഥാന തൊഴിലാളി ഒളിഞ്ഞു നോക്കിയെന്നും മൊബൈലില്‍ ഫോട്ടോ എടുത്തെന്നും പരാതിപ്പെട്ടത്.തുടര്‍ന്ന് യുവതിയുടെ കൂടെയുണ്ടായിരുന്നവര്‍ തൊഴിലാളികളെ ചോദ്യം ചെയ്തതോടെ സംഗതി കയ്യാങ്കളിയായി.ഒളിഞ്ഞു നോക്കിയിട്ടില്ലെന്നും വിറകെടുക്കാന്‍ പോയതാണെന്നുമായിരുന്നു തൊഴിലാളിയുടെ വാദം.വാക്കേറ്റത്തിനിടയില്‍ തൊഴിലാളികള്‍ തന്നെ മര്‍ദിച്ചെന്നും യുവതി പറഞ്ഞു.

ഒളിഞ്ഞുനോക്കിയെന്ന് യുവതിയും

ഒളിഞ്ഞുനോക്കിയെന്ന് യുവതിയും

മൂന്നാറില്‍ നിന്നുള്ള മടക്കയാത്രക്കിടെയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ സംഘം കോലഞ്ചേരിയിലെ ഹോട്ടലിലെത്തിയത്.കുളിമുറിയില്‍ കയറിയ സമയത്താണ് ഹോട്ടലിലെ തൊഴിലാളി ഒളിഞ്ഞു നോക്കിയെന്നും ഫോട്ടോയെടുത്തെന്നും പറഞ്ഞ് യുവതി ബഹളമുണ്ടാക്കിയത്.എന്നാല്‍ താന്‍ വിറകെടുക്കാന്‍ വന്നതാണെന്നായിരുന്നു തൊഴിലാളിയുടെ വാദം.

തര്‍ക്കം രൂക്ഷമായപ്പോള്‍ യുവതിയെ മര്‍ദിച്ചു

തര്‍ക്കം രൂക്ഷമായപ്പോള്‍ യുവതിയെ മര്‍ദിച്ചു

യുവതിയുടെ ബഹളം കേട്ട് ഓടിയെത്തിയ സംഘത്തിലെ മറ്റുള്ളവര്‍ തൊഴിലാളികളുമായി വാക്കേറ്റത്തിലായി.ഇതിനിടെ തൊഴിലാളികള്‍ തന്നെ തല്ലിയെന്നും യുവതി പറയുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി

പോലീസെത്തിയാണ് ഹോട്ടലിലെ രംഗം ശാന്തമാക്കിയത്.യുവതിയുടെ പരാതിയില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാല്‍ സംഭവത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും യുവതി ഇ മെയിലില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

പരാതി നല്‍കിയ ശേഷം സംഘം മടങ്ങി

പരാതി നല്‍കിയ ശേഷം സംഘം മടങ്ങി

മഹാരാഷ്ട്ര സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനും കുടുംബവുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് സൂചന.പരാതി നല്‍കിയ ശേഷം ഇവര്‍ മഹാരാഷ്ട്രയിലേക്ക് മടങ്ങി.എഫ് ഐ ആര്‍ ഇമെയിലില്‍ അയച്ചുകൊടുക്കാനും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടത്

ഫോണ്‍ പരിശോധിച്ച പോലീസ് കണ്ടത്

തൊഴിലാളിയുടെ ഫോണ്‍ പരിശോധിച്ച പോലീസിന് കുളിമുറിയില്‍ നിന്നുള്ള ചിത്രങ്ങളൊന്നും ലഭിച്ചില്ല.മൊബൈല്‍ ഫോണ്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.

English summary
A Woman From Maharashtra alleged that captured her photo by hotel employee in a hotel toilet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X