കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുട്ടി മരിച്ചെന്ന് ഗൈനക്കോളജിസ്റ്റ് അല്ല പീഡിയാട്രീഷ്യനാണ് പറയുന്നത്'; ശ്രീജിത്ത് പറയുന്നു

Google Oneindia Malayalam News

പാലക്കാട് : പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനു ശേഷം യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പ്രതികരിച്ച് ബന്ധുക്കൾ. സംഭവത്തിൽ ആശുപത്രി അധികൃതരുടെ മറുപടിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാകുന്നു എന്നാണ് ബന്ധുക്കൾ നടത്തുന്ന ആരോപണം.

യുവതിയുടെ പ്രസവത്തിന് പിന്നാലെ കുട്ടിക്ക് കരച്ചിൽ കുറവായിരുന്നതിനാൽ നിരീക്ഷണത്തിൽ ആണെന്നാണ് ഗൈനക്കോളജിസ്റ്റ് വ്യക്തമാക്കിയത്. എന്നാൽ , പീഡിയാട്രീഷൻ പറയുന്നത് ഒരു തവണ പോലും കുട്ടി കരഞ്ഞിട്ടില്ല എന്നും ആണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഐശ്വര്യയുടെ ബന്ധുവായ ശ്രീജിത്താണ് ആശുപത്രി അധികൃതർക്കെതിരെ റിപ്പോർട്ടർ ടിവിയോട് സംസാരിച്ചത്.

kerala

മരിച്ചതിന് പിന്നാലെ പുറത്തു വന്ന കുട്ടിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ കരഞ്ഞിട്ടില്ല എന്നാണ് പറയുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കി. കുട്ടി കരഞ്ഞിട്ടുണ്ടെങ്കിൽ കുട്ടിയുടെ അവയവങ്ങൾ വികസിക്കുയും ശ്വാസകോശത്തിൽ വായു വരികയും ചെയ്യുമായിരുന്നു. എന്നാൽ, പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഒരു തവണ പോലും കുട്ടി കരഞ്ഞിട്ടില്ലെന്നാണ് പറയുന്നതെന്ന് അദ്ദേഹം പറയുന്നു.

ശ്രീജിത്ത് പറഞ്ഞ വാക്കുകൾ ; -

'ഞങ്ങൾക്ക് ഐശ്വര്യയുടെ പ്രസവത്തിന് ശേഷം ഉണ്ടായ ഒന്നര മണിക്കൂർ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ഐശ്വര്യയുടെ അവസ്ഥ അറിയില്ല. ഇവയൊന്നും ഒരു തവണ പോലും ആശുപത്രിയിലെ ഡോക്ടർ ഞങ്ങളോട് പറയാൻ തയ്യാറായിട്ടില്ല. പ്രസവത്തിന് ശേഷം, ഗൈനക്കോളജിസ്റ്റ് പറയുന്നത് കുട്ടി മരിച്ചു എന്ന വിവരം ആയിരുന്നു.

അത് ഗൈനക്കോളജിസ്റ്റ് അല്ല പീഡിയാട്രീഷ്യൻ ആണ് ഞങ്ങളോട് പറയാൻ തയ്യാറായത്. എന്നാൽ, ഐശ്വര്യയുടെ അവസ്ഥ ഞങ്ങൾ തിരക്കിയിരുന്നു. എന്നാൽ, എങ്ങനെയുണ്ടെന്ന് അന്വേഷിച്ചപ്പോഴും യാതൊരു പ്രശ്നങ്ങളും ഉളളതായി പറഞ്ഞില്ല. ശേഷം, ഐശ്വര്യയെ കാണണമെന്ന് നിർബന്ധം പറഞ്ഞപ്പോളാണ് കാണാൻ ആശുപത്രിയിൽ ഉളള അധികൃതർ അനുവദിച്ചത്.

സിസേറിയൻ ചെയ്യാതെ നോർമൽ ഡെലിവറി നടത്തി ആശുപത്രി അധികൃതർ. എന്നാൽ, അത് മാത്രമല്ല ഞങ്ങളുടെ ആരോപണം. ജനിച്ച കുട്ടിയ്ക്ക് കരച്ചിൽ കുറവാണ് എന്നും നിരീക്ഷണത്തിൽ വെക്കുന്നു എന്നും ആയിരുന്നു. ഇക്കാര്യം പറഞ്ഞ് മുക്കാൽ മണിക്കൂറിന് ശേഷം വന്ന പീഡിയാട്രീഷ്യൻ പറഞ്ഞത് കുട്ടി കരഞ്ഞിട്ടേയില്ല എന്നായിരുന്നു.

പോലീസ് സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്; കര്‍ണാടകയില്‍ എഡിജിപി അറസ്റ്റില്‍പോലീസ് സബ് ഇന്‍സ്പെക്ടര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ്; കര്‍ണാടകയില്‍ എഡിജിപി അറസ്റ്റില്‍

ഇതിന് പിന്നാലെ കുട്ടിയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നു. അതിൽ പറയുന്നത് പുറത്തെടുത്ത കുട്ടി കരഞ്ഞിട്ടില്ലയില്ലെന്നാണ്. കരഞ്ഞിട്ടുണ്ടെങ്കിൽ കുട്ടിയുടെ അവയവങ്ങൾ വികസിക്കുയും ശ്വാസകോശത്തിൽ വായു വരുകയും തുടങ്ങിയ കാര്യങ്ങൾ ഉണ്ടാകുമായിരുന്നു. അതിനാൽ ഒരു തവണ പോലും കുട്ടി കരഞ്ഞിട്ടില്ലെന്നാണ് അറിയാൻ സാധിച്ചത്.

ഐശ്വര്യയുടെ അവസ്ഥ തീരെ മോശമായിരുന്നു. ഈ സമയമാണ് ചികിത്സിച്ചിരുന്ന പ്രിയദശിനി ഡോക്ടർ ആശുപത്രിയിൽ എത്തിയത്. പിന്നീട് ബ്ലീഡിങ് എവിടെ നിന്നാണെന്ന് അറിയാൻ കഴിയുന്നില്ലെന്നും ഓപ്പൺ സർജറി വേണം എന്നും വ്യക്തമാക്കി.

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

പിന്നാലെ, ഗർഭപാത്രം നീക്കം ചെയ്ത് കഴിഞ്ഞാൽ രക്തസ്രാവം നിൽക്കുമെന്ന് അറിയിച്ചു. സർജറി കഴിഞ്ഞയുടൻ ഐശ്വര്യയെ വെന്റിലേറ്ററിലേക്കാണ് മാറ്റിയത്. ഐശ്വര്യയുടേത് അപൂർവ്വമായ ബ്ലഡ് ഗ്രൂപ്പായാണ്. എന്നാൽ, ഡെലിവറിക്ക് മുന്നോ അത് കഴിഞ്ഞിട്ടോ ബ്ലഡ് വേണമെന്ന് ആശുപത്രിയിൽ നിന്നും ആവശ്യപ്പെട്ടിട്ടില്ല'...

Recommended Video

cmsvideo
കുട്ടി ഫ്രണ്ടിനെക്കണ്ട് രാഹുൽ വണ്ടി നിർത്തി, സമ്മാനവും നൽകി. വീഡിയോ | *Viral

English summary
woman and newborn dead in palakkad: the Relatives react against hospital authorities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X