ഭര്‍തൃമാതാവ് ആ കാഴ്ച കണ്ടു, പുറത്തറിയാതിരിക്കാൻ കഴുത്തിൽ വയർ മുറുക്കി , സംഭവം ഇങ്ങനെ...

  • Posted By:
Subscribe to Oneindia Malayalam

മൂന്നാർ: മാങ്കുളം വിരിപാറയിൽ 70 കാരിയെ കൊല്ലാൻ ശ്രമിച്ചത് താനും തന്റെ കാമുകനും ചേർന്നാണെന്നു യുവതിയുടെ വെളിപ്പെടുത്തൽ. പോലീസ് ചോദ്യം ചെയ്യലിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാമുകനായ മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ പാമ്പും കയം ബിജു ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹം നിശ്ചയിച്ച പെൺകുട്ടി കാമുകനോടൊപ്പം ഒളിച്ചോടി, രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഞെട്ടി, സംഭവം..

സംഭവുമായി ബന്ധപ്പെട്ട് മരുമകൾ മിനിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭർതൃമാതാവ് അച്ചാമ്മയുടെ മരണത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഉണ്ടായത്. വയർ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് കൊന്നതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.

മുരിങ്ങയില ചോദിച്ച് അയാൾ വീട്ടിലെത്തി, എന്നാൽ ലക്ഷ്യം മറ്റൊന്നു, വീട്ടമ്മയ്ക്ക് സംഭവിച്ചത്...

രണ്ടു വർഷത്തെ ബന്ധം

രണ്ടു വർഷത്തെ ബന്ധം

കഴിഞ്ഞ രണ്ടു വർഷമായി മിനിയും ബിജു ജോസഫും തമ്മിൽ അടുപ്പത്തിലായിരുന്നു. മിനിയ കാണാനായി പല ദിവസം ഇയാൾ ഭർതൃവീട്ടിൽ എത്തുമായിരുന്നു. ഇത് വീട്ടുകാർ കണ്ടു പിടിക്കുകയും നിരവധി പ്രവാശ്യം വിലക്കുകയും ചെയ്തിരുന്നു.

കാണാൻ പാടില്ലാത്തത് കണ്ടു

കാണാൻ പാടില്ലാത്തത് കണ്ടു

ഒക്ടോബർ 26 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് വീട്ടിലെത്തിയ അച്ചാമ്മ മിനിയേയും ബിജു ജോസഫിനേയും വീട്ടിനുള്ളിൽ കണ്ടു. പെട്ടെന്ന് ബിജു ജോസഫ് അടുത്തു കിടന്ന വയർ എടുത്തു അച്ചാമ്മയുടെ കഴുത്തിൽ മുറുക്കുകയായിരുന്നു. ഇവരുടെ ശബ്ദം പുറത്തു പോകാതിരിക്കാനായി വായു മുഖവും പൊത്തിപ്പിടിക്കുകയായിരുന്നു. ശേഷം ബിജു ജോസഫ് അടുക്കള വഴി രക്ഷപ്പെട്ടു

മിരിച്ചുവെന്ന് ധരിച്ചു‌‌

മിരിച്ചുവെന്ന് ധരിച്ചു‌‌

അച്ചാമ്മ മരിച്ചുവെന്ന് കരുതിയാണ് ബിഡു ജോസഫ് അടുക്കള വഴി രക്ഷപ്പെട്ടത്. ഇതിനു ശേഷം മിനി അച്ചാമ്മ താഴെവീണെന്ന് അയല്‍വാസികളെ അറിയിക്കുകയായിരുന്നു. എലലാവരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

അച്ചാമ്മയെ കൊല്ലാൻ ശ്രമിച്ചത് താനാണെന്നും മിനി പോലീസിനു മൊഴി നൽകിയിരുന്നു. എന്നാൽ മൊഴിയിൽ സംശയം തോന്നിയ ജില്ലാ പോലീസ്‌മേധാവി കെ.ബി.വേണുഗോപാല്‍ നേരിട്ട് ഇവരെ ചോദ്യം ചെയ്തതോടെ സത്യം പുറത്തായത്.

കാമുകനെ രക്ഷിക്കാൻ ശ്രമിച്ചു

കാമുകനെ രക്ഷിക്കാൻ ശ്രമിച്ചു

കൊലപാതകേസിൽ കാമുകനെ രക്ഷിക്കാൻ വേണ്ടിയാണ് താൻ കുറ്റം ഏറ്റെടുത്തെന്നു മിനി പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡുചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
woman arrested for attempting to murder mother in law in munnar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്