വിവാഹിത യുവാവിനൊപ്പം ഒളിച്ചോടി, പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ മനംമാറ്റം; പിന്നീട് സംഭവിച്ചത്...
കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ കോഴിക്കോട് കണ്ടെത്തി. കാമുകനൊപ്പം കോഴിക്കോട് സ്റ്റേഷനിലാണ് യുവതി ഹാജരായത്. എന്നാല്‍ ഇതിന് പിന്നാലെ നടന്ന സംഭവങ്ങള്‍ പൊലീസിനെ വലയ്ക്കുകയും ചെയ്തു.
വിവാഹിതയും അഞ്ച് വയസുള്ള കുട്ടിയുടെ അമ്മയുമായ തിരുവനന്തുരം സ്വദേശിയായ യുവതിയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കരുളായി സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആണ് ഇരുവരും തമ്മില്‍ പരിചയത്തിലായത്.

യുവതിയെ കാണാനില്ല എന്ന പരാതി വ്യാഴാഴ്ച തന്നെ ബന്ധുക്കള്‍ തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ നല്‍കിയിരുന്നു. ഇത് പ്രകാരം മിസ്സിംഗ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ആണ് യുവതിയും യുവാവും കോഴിക്കോട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ ആണ് ഇരുവരും എത്തിയത്.
ഇന്നലെ രാത്രിയോടെ ആണ് ഇരുവരും കോഴിക്കോട് സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു എന്ന് ഇരുവരും പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എന്നാല്‍ തിരുവനന്തപുരത്ത് മിസ്സിംഗ് കേസുള്ളതിനാല്‍ യുവതിയെ കസ്റ്റഡിയില്‍ വെക്കാനായിരുന്നു പൊലീസ് തീരുമാനം. ഇതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനില്‍ അസാധാര സംഭവങ്ങള്‍ അരങ്ങേറിയത്.
യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക് പോകുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ യുവാവിനൊപ്പം പോകുന്നില്ല എന്ന് യുവതി അറിയിച്ചു. ഇതോടെ യുവവ് അടുത്തുള്ള കടയില്‍ പോയി ബ്ലേഡ് വാങ്ങി കൊണ്ടുവന്നു. ശേഷം ബ്ലേഡെടുത്ത് യുവാവ് കൈഞരമ്പ് മുറിക്കുകയും ചെയ്തു.
യുവാവിനെ ഉടന്‍ തന്നെ പൊലീസുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അതേസമയം യുവാവിന്റെ മുറിവ് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിക്ക് മനം മാറ്റമുണ്ടായതാണ് യുവാവിനെ പ്രകോപിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications