നാല് പേരെ വിവാഹം കഴിച്ചു; മറ്റ് പുരുഷന്മാരെ വശീകരിച്ച് വലയിലാക്കി; യുവതി തട്ടിയത് കോടികള്‍
കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ്ജ് എന്ന വിളിപ്പേരുള്ള ലീലാമ്മ ജോര്‍ജ് (44) ആണ് പോലീസിന്റെ പിടിയിലായത്.
ചവറ: വിവാഹ തട്ടിപ്പ് കഥകളില്‍ പുരുഷന്മാര്‍ വില്ലന്മാരായാണ് നമ്മള്‍ കാണാറ്. എന്നാല്‍ ഇതാ നാല് പേരെ നിയമപരമായി വിവഹം കഴിക്കുകയും മറ്റ് പുരുഷന്മാരെ വശീകരിച്ചും പറ്റിച്ച യുവതിയുടെ കഥകള്‍ പുറത്തു വരുന്നു. നിരവധി വിവാഹങ്ങള്‍ കഴിച്ച് ഭര്‍ത്താക്കന്മാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കോട്ടയം സ്വദേശിനിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കോട്ടയം കഞ്ഞിക്കുഴി ദേവലോകം സ്വദേശിനി ആലീസ് ജോര്‍ജ്ജ് എന്ന വിളിപ്പേരുള്ള ലീലാമ്മ ജോര്‍ജ് (44) ആണ് പോലീസിന്റെ പിടിയിലായത്.
ഭര്‍ത്താവ് മരിച്ചെന്ന് കാണിച്ചുള്ള ഇടവക വികാരിയുടെ വ്യാജ കത്ത് തയ്യാറാക്കി പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൊട്ടാരക്കര സ്വദേശിയായ ഫിസിയോ തെറാപ്പിസ്റ്റ് ജോസ് പ്രകാശ്, കായംകുളം കറ്റാണം സ്വദേശി ജെറോ ഡേവിഡ്, പന്മന കൊല്ലക സ്വദേശി കെ എം ജോസഫ് എന്നിവരെ വിവാഹം കഴിച്ച് പണം തട്ടിയെടുത്തത്. ആദ്യ ഭര്‍ത്താവ് അമ്പനാട്ടുകാരന്‍ ലാറന്‍സ് ബ്രിജീഷാണ്. ഇവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ പീഡനക്കേസുകള്‍ കൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് പതിവെന്ന് പോലീസ് പറയുന്നു.

ചിലരെ വശീകരിച്ചു
നാല് പേരെ നിയമപരമായി വിവാഹം കഴിച്ച് മറ്റ് ചില പുരുഷന്മാരെ വശീകരിച്ച് വലയില്‍ വീഴ്ത്തി പണം തട്ടിയെടുത്ത് വരുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.

തട്ടിപ്പിനിരയായത്
ഭാര്യ മരിച്ചു പോയവരേയും ഭാര്യയുമായി പിണങ്ങി കഴിയുന്ന ആളുകളേയും ബന്ധപ്പെട്ടാണ് യുവതി തട്ടിപ്പിന് കളമൊരുക്കിയത്.

ജോസ് പ്രകാശ്
ഇവര്‍ മുമ്പ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് ജയില്‍വാസം അനുഭവിച്ച് വരവെ അവിടെ നിന്നും രക്ഷപെടാന്‍ സഹായിച്ച വ്യക്തിയാണ് രണ്ടാം ഭര്‍ത്താവായ കൊട്ടാരക്കര സ്വദേശിയായ ജോസ് പ്രകാശ്.

ജെറോ ഡേവിഡ്
ജോസ് പ്രകാശില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ശേഷം മൂന്നാം ഭര്‍ത്താവായ ജെറോ ഡേവിഡിനെ വിവാഹം ചെയ്ത് ഇതേ രീതിയില്‍ തന്നെ പണം തട്ടിയെടുക്കുകയായിരുന്നു.

കെഎം ജോസഫ്
തുടര്‍ന്ന് നാലാം ഭര്‍ത്താവായ പന്മന കൊല്ലകയില്‍ താമസിക്കുന്ന കെ എം ജോസഫിനെയും വിവാഹം ചെയ്ത് കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കെഎം ജോസഫിന്റെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് ഇവരെ കരുനാഗപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്.

മറ്റ് ചിലര്‍
കോട്ടയം വേളൂര്‍ സ്വദേശി ജോര്‍ജ്ജ്, കരുനാഗപ്പള്ളിക്കാരനായ ആന്റോ ഉള്‍പ്പെടെയുളള മറ്റ് ചിലരില്‍ നിന്നും പണവും സ്വര്‍ണ്ണവും വസ്തുവകകളും കൈക്കലാക്കിയതായും പറയപ്പെടുന്നു.

പരാതിക്കാര്‍ക്കെതിരെ
ലീലാമ്മ ജോര്‍ജ്ജിനെതിരെ പരാതി നല്‍കുന്ന ഭര്‍ത്താക്കന്മാരേയുംസുഹൃത്തുക്കളേയും പീഡനകേസ് നല്‍കിയും ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും പതിവാണന്ന് പൊലീസ് പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications