Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവം കഴിഞ്ഞ് 4ാംനാള്‍ യുവതി ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കണ്ണൂര്‍: പ്രസവം കഴിഞ്ഞ് നാലാം നാള്‍ യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടി മരിച്ചു. കാഞ്ഞങ്ങാട് അലാമിപ്പള്ളിക്കടുത്ത കല്ലംചിറ രാമദാസിന്റെ ഭാര്യ സിമി (31) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .

ചികിത്സയില്‍ കഴിഞ്ഞ ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനറല്‍ വാര്‍ഡിലെ ഇടനാഴിയില്‍ നിന്നും താഴേയ്ക്ക് ചാടുകയായിരുന്നു സിമി. വീഴ്ചയുടെ ആഘാതത്തില്‍ സിമി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ഇരുപത്തിയൊന്നിനാണ് സിമി പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. രക്തസ്രാവം നിലയ്ക്കാതെ വന്നതോടെ അടിയന്തര ശസ്ത്രക്രിയയ്ക്കായി പരിയാരം മെഡിക്കല്‍ കൊളെജിലേയ്ക്ക് മാറ്റുകയായിരുന്നു.

Kannur

ഒപ്പമുണ്ടായിരുന്ന സഹോദരി സുമ ചായ വാങ്ങാന്‍ പോയ സമയത്താണ് സിമി ആത്മഹത്യ ചെയ്തത്. വീഴ്ചയില്‍ തലയ്ക്ക് ക്ഷതമേറ്റായിരുന്നു മരണം . കല്ലൂരാവി കടപ്പുറം ഭഗവതി ക്ഷേത്രത്തിനടുത്ത് കരുണാകരന്‍ - നാരായണി ദമ്പതിമാരുടെ മകളാണ് സിമി . നവജാത ശിശുവിനെ കൂടാതെ അശ്വിന്‍ എന്നൊരു മകനും സിമിയ്ക്കുണ്ട് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+