"വരൂ....നമുക്ക് ഒരുമിച്ച് പോകാം കുഴിയിലേക്ക്....."!! പിണറായി സർക്കാരിനെ പരിഹസിച്ച് വനിത പോലീസ്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പരിഹസിക്കുന്ന വനിത പോലീസിന്റെ വാട്സ് ആപ്പ് സന്ദേശം വിവാദമാകുന്നു. മെഡിക്കൽ കോളേജ് സ്റ്റേഷനിലെ വനിത പോലീസാണ് സർക്കാരിനെതിരായ വാട്സ് ആപ്പ് സന്ദേശം ഗ്രൂപ്പിൽ പ്രചരിപ്പിച്ച് വിവാദത്തിലായിരിക്കുന്നത്. സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷ്ണർ സ്പർജൻ കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ആൾ വുമൺ പോലീസ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലാണ് വിവാദ സന്ദേശം വന്നത്. ഇത് ഗ്രൂപ്പിലെ മറ്റൊരു പോലീസ് സ്പെഷ്യൽ ബ്രാഞ്ചിനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. പനി മരണം വർധിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയെ പരിഹസിച്ചായിരുന്നു സന്ദേശം .

pinarayi

മുഖ്യമന്ത്രിയുടെ ചിരിക്കുന്ന മുഖത്തിനു താഴെ വരൂ നമുക്ക് ഒരുമിച്ചു പോകാം കുഴിയിലേക്ക്, സർക്കാർ ഒപ്പമുണ്ട് എന്നായിരുന്നു സന്ദേശം. പനി മരണം 100 എന്നും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് സർക്കാർഇ റക്കിയ പരസ്യത്തിന്റെ മാതൃകയിലാണ് പരസ്യം നൽകിയിരുന്നത്. അതേസമയം തനിക്കുവന്ന സന്ദേശം ഫോർവേർഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് വിവരം. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളെ കുറിച്ച് തീരുമാനിക്കും.

സർക്കാർ ഉദ്യോഗസ്ഥർ നവമാധ്യമങ്ങളിലൂടെ സർക്കാർ വിരുദ്ധ പ്രസ്താവനയോ മറ്റോ നടത്താൻ പാടില്ലെന്ന് അടുത്തിടെയും സർക്കാർ ഉത്തരവ് നൽകിയിരുന്നു. അതിനിടെയാണ് പുതിയ വിവാദം.

English summary
woman constable's whatsapp forward mocking kerala cm lands her in trouble.
Please Wait while comments are loading...