ജനനേന്ദ്രിയം മുറിച്ച കേസ്...യുവതി വീണ്ടും 'മുങ്ങി'!! ഇനി നുണപരിശോധനയില്ല, കോടതിയുടെ ശാസനയും...
രണ്ടാം തവണയാണ് യുവതി കോടതിയില്‍ ഹാജരാവാതിരിക്കുന്നത്
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയുടെ നുണ പരിശോധന ഇനിയുണ്ടാവില്ല. രണ്ടാംതവണയും കോടതിയില്‍ ഹാജരാവാന്‍ യുവതി തയ്യാറാതിരുന്നതിനെ തുടര്‍ന്നാണിത്. നുണ പരിശോധനയുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരായി ഇന്നു നിലപാട് അറിയിക്കാന്‍ യുവതിയോട് പോക്‌സോ കോടതി ആവശ്യപ്പെട്ടിരുന്നു. പക്ഷെ യുവതി കോടതിയില്‍ ഹാജരാവാന്‍ തയ്യാറായില്ല. ഇതു തുടര്‍ച്ചയായി രണ്ടാം തവണയാണ് യുവതി ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാവാതിരിക്കുന്നത്.

യുവതി ഹാജരാവാത്തതിനെ തുടര്‍ന്ന് കോടതി നടപടികള്‍ അവസാനിപ്പിക്കുന്നതായി പോക്‌സോ കോടതി വ്യക്തമാക്കി. യുവതിയെ കോടതി ശാസിക്കുകയും ചെയ്തു. അന്വേഷണസംഘത്തിന് നല്‍കിയ മൊഴി യുവതി ഇടയ്ക്കിടെ മാറ്റിയതിനെ തുടര്‍ന്നാണ് നുണ പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചത്. യുവതിയെ നുണപരിശോധനയ്ക്ക് വിധോയയാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് പോക്‌സോ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇതു അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയോട് കോടതിയില്‍ ഹാജരായി ഇതേക്കുറിച്ച് നിലപാട് അറിയിക്കാന്‍ പോക്‌സോ കോടതി ആവശ്യപ്പെടുകയായിരുന്നു.

സുപ്രീം കോടതി വിധിയനുസരിച്ച് യുവതിയുടെ അനുവാദം ലഭിച്ചെങ്കില്‍ മാത്രമേ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ഇതേത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാവാന്‍ യുവതിയോട് കോടതി നിര്‍ദേശിച്ചത്. യുവതി ഹാജരാവാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നാണ് ഈ ഹരജിയില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കുന്നതായി കോടതി അറിയിച്ചത്.












Click it and Unblock the Notifications