കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടി നശിപ്പിച്ചെന്ന്, 70കാരിയായ വീട്ടമ്മയെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചു....

സാറാമ്മയെയും മകനെയും മർദ്ദിച്ചെന്ന ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.

Google Oneindia Malayalam News

മണർകാട്: കൊടി നശിപ്പിച്ചെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ 70കാരിയായ വീട്ടമ്മയെ വീട്ടിൽ കയറി അക്രമിച്ചെന്ന് പരാതി. മണർകാട് ഐരാറ്റുനട പുതുപ്പറമ്പിൽ സാറാമ്മ ജോർജിന് നേരെയാണ് അക്രമമുണ്ടായത്. പരിക്കേറ്റ സാറാമ്മ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഖത്തറും ഇറാനും രഹസ്യചര്‍ച്ച; സൗദിക്കെതിരായ നീക്കം പുറത്ത്, ബഗ്ദാദ് കേന്ദ്രമായി ഗൂഢാലോചനഖത്തറും ഇറാനും രഹസ്യചര്‍ച്ച; സൗദിക്കെതിരായ നീക്കം പുറത്ത്, ബഗ്ദാദ് കേന്ദ്രമായി ഗൂഢാലോചന

കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...കോഴിക്കോട് ആട് പ്രസവിച്ചത് മനുഷ്യത്തലയുള്ള കുഞ്ഞിനെ! ഞെട്ടൽ മാറാതെ നാട്ടുകാർ! ജനമൊഴുകുന്നു...

ജൂൺ 4 ‍ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. സാറാമ്മ വിറ്റ നാലുസെന്റ് സ്ഥലത്ത് കെട്ടിടനിർമ്മാണം നടക്കുകയാണ്. കെട്ടിട ഉടമകളോട് പാർട്ടി പ്രവർത്തകർ പണം ആവശ്യപ്പെടാറുണ്ടെന്നും, ഇത് നൽകാത്തതിനാൽ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

dyfi

കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി കൊടി നാട്ടിയിരുന്നു. തങ്ങൾ സ്ഥാപിച്ച കൊടി കാണാനില്ലെന്നും, അത് നശിപ്പിച്ചെന്നും ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഒരു സംഘം പാർട്ടി പ്രവർത്തകർ സാറാമ്മയുടെ വീട്ടിലെത്തിയത്.

ഖത്തറിന്റെ 'തീവ്രവാദത്തിന്' പിന്നില്‍ ഇറാന്‍; കോടികള്‍ ഒഴുകുന്ന പ്രകൃതിവാതകപ്പാടം! ഖത്തറിനെ പൂട്ടിയോഖത്തറിന്റെ 'തീവ്രവാദത്തിന്' പിന്നില്‍ ഇറാന്‍; കോടികള്‍ ഒഴുകുന്ന പ്രകൃതിവാതകപ്പാടം! ഖത്തറിനെ പൂട്ടിയോ

മകനെ വീട്ടിൽക്കയറി ഉപദ്രവിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് സാറാമ്മയെയും അക്രമിച്ചത്. തന്നെ തള്ളിയിട്ടു മർദ്ദിച്ചുവെന്നാണ് സാറാമ്മയുടെ പരാതി. എന്നാൽ സാറാമ്മയെയും മകനെയും മർദ്ദിച്ചെന്ന ആരോപണം ഡിവൈഎഫ്ഐ നിഷേധിച്ചു.

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, അനധികൃത മണ്ണെടുപ്പ് നടത്തിയതിനാണ് കൊടി നാട്ടിയതെന്നുമാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. കൊടി മാറ്റിയതുമായി ബന്ധപ്പെട്ട് സാറാമ്മയുടെ മകനുമായി വാക്കേറ്റമുണ്ടായിരുന്നു. എന്നാൽ സാറാമ്മയെയും മകനെയും മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്നുമാണ് ഡിവൈഎഫ്ഐ ഭാരവാഹികൾ പ്രതികരിച്ചത്.

English summary
woman filed complaint against dyfi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X