കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജിയുടെ മരണം ആത്മഹത്യ! കാമുകനായിരുന്ന യുവാവ് പിടിയിൽ... കാമുകനെ ഒഴിവാക്കി മറ്റൊരു വിവാഹം...

യുവതിയുടെ കാമുകനായിരുന്ന വെളിനല്ലൂർ മീയന മൈലോട് സിത്താര ഹൗസിൽ ജെനിത്തി(29)നെ പോലീസ് അറസ്റ്റ് ചെയ്തു.

  • By Desk
Google Oneindia Malayalam News

കൊല്ലം: കൊട്ടിയത്തെ സ്വകാര്യ ലാബ് ജീവനക്കാരിയുടെ ദുരൂഹ മരണം ആത്മഹത്യയാണെന്ന് തെളിഞ്ഞു. സംഭവത്തിൽ യുവതിയുടെ കാമുകനായിരുന്ന വെളിനല്ലൂർ മീയന മൈലോട് സിത്താര ഹൗസിൽ ജെനിത്തി(29)നെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കല്ലുവാതുക്കൽ സ്വദേശിനിയും കൊട്ടിയത്തെ സ്വകാര്യ ലാബിലെ ലാബ് ടെക്നീഷ്യനുമായിരുന്ന വിജി(21)യെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറ്റിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതൽ കാണാതായ വിജിയുടെ മൃതദേഹം രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇത്തിക്കര പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

 വാക്കേറ്റം...

വാക്കേറ്റം...

കാണാതായ ദിവസം വിജിയും ഒരു യുവാവും തമ്മിൽ പെട്രോൾ പമ്പിൽ വച്ച് വാക്കേറ്റമുണ്ടായതും ഇയാൾ വിജിയെ പിന്തുടർന്നതും പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് യുവതിയുടെ ദുരൂഹ മരണം സംബന്ധിച്ചുള്ള കേസന്വേഷണത്തിൽ നിർണ്ണായകമായത്. സിസിടിവിയിൽ കണ്ട യുവാവിന് വേണ്ടിയുള്ള അന്വേഷണമാണ് ജെനിത്തിലേക്ക് എത്തിയത്. എന്നാൽ വിജിയെ കാണാതായ ദിവസം മുതൽ ഇയാൾ ഒളിവിൽ പോയിരുന്നു. ഇതാണ് അറസ്റ്റ് വൈകാൻ കാരണമായത്.

 പ്രണയം...

പ്രണയം...

അറസ്റ്റിലായ ജെനിത്തും വിജിയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ വരുന്ന മെയ് 18ന് മറ്റൊരു യുവാവുമായി വിജിയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ യുവതി ജെനിത്തുമായുള്ള പ്രണയബന്ധം ഉപേക്ഷിച്ചു. ഈ ദേഷ്യത്തിലായിരുന്നു ഏപ്രിൽ 18 ബുധനാഴ്ച ജെനിത്ത് യുവതിയെ ഭീഷണിപ്പെടുത്തിയത്. സംഭവദിവസം രാവിലെ വിജി ജോലി ചെയ്യുന്ന ലാബിലെത്തിയ ജെനിത്ത് രക്തം പരിശോധിച്ചിരുന്നു. ഇതിനുപിന്നാലെ പല തവണ ജെനിത്ത് വിജിയെ കാണാനായി കൊട്ടിയത്തെ ലാബിലെത്തി.

സ്കൂട്ടറിൽ...

സ്കൂട്ടറിൽ...

പിന്നീട് ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് പോകുമ്പോഴും ജെനിത്ത് വിജിയെ പിന്തുടർന്നു. സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയ വിജി കൊട്ടിയം ജംങ്ഷന് സമീപത്തെ പെട്രോൾ പമ്പിൽ കയറിയിരുന്നു. തൊട്ടുപിന്നാലെ ജെനിത്തും ഇവിടെയെത്തി. തുടർന്ന് വിജിയുമായി വഴക്കിട്ട ജെനിത്ത് സ്കൂട്ടറിന്റെ താക്കോലും കൈക്കലാക്കിയാണ് പമ്പിൽ നിന്ന് പോയത്. താക്കോൽ നഷ്ടപ്പെട്ടതോടെ വിജി സ്കൂട്ടർ തള്ളിക്കൊണ്ട് പമ്പിന് പുറത്തേക്ക് പോയി. ഈ സംഭവങ്ങളെല്ലാം പമ്പിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു.

സംസാരിച്ചു...

സംസാരിച്ചു...

വിജി പമ്പിന് പുറത്തേക്ക് പോയതിന് ശേഷം എന്ത് സംഭവിച്ചുവെന്നതിൽ ഇതുവരെ വ്യക്തതയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞദിവസം ജെനിത്ത് അറസ്റ്റിലായതോടെ ഇക്കാര്യങ്ങളും വ്യക്തമായി. പമ്പിൽ നിന്ന് പുറത്തിറങ്ങിയ ജെനിത്ത് പിന്നീട് വിജിയെ ബൈക്കിൽ കയറ്റി തൊട്ടടുത്തുള്ള ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ച് ഇരുവരും കുറേസമയം സംസാരിച്ചെങ്കിലും ജെനിത്തുമായി ബന്ധം തുടരാൻ വിജി സമ്മതിച്ചില്ല.

 ഇനി ആരും കാണില്ല...

ഇനി ആരും കാണില്ല...

ബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞ വിജി താക്കോൽ തിരികെ നൽകണമെന്നും ജെനിത്തിനോട് ആവശ്യപ്പെട്ടു. എന്നാൽ അപ്പോഴുണ്ടായ ദേഷ്യത്തിൽ ജെനിത്ത് താക്കോൽ നൽകാൻ കൂട്ടാക്കിയില്ല. താക്കോൽ നൽകിയില്ലെങ്കിൽ തന്നെ ഇനി ആരും കാണില്ലെന്ന് പറഞ്ഞ് കരഞ്ഞുകൊണ്ടാണ് വിജി അവിടെനിന്നും മടങ്ങിയത്. പിന്നീട് ഇത്തിക്കര ഭാഗത്തേക്കുള്ള ബസിൽ കയറി പാലത്തിന് സമീപത്തിറങ്ങി. ഇവിടെവച്ചാണ് യുവതി ആറ്റിൽ ചാടി ജീവനൊടുക്കിയത്.

അന്വേഷിച്ചു...

അന്വേഷിച്ചു...

പിറ്റേദിവസം വിജി ലാബിൽ എത്തിയില്ലെന്ന് മനസിലാക്കിയ ജെനിത്തിന് വിജിയെ കാണാനില്ലെന്ന വിവരവും ലഭിച്ചു. ഇതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് മൂവാറ്റുപുഴ, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കഴിഞ്ഞദിവസം പൂയപ്പള്ളിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കാണാതായ വിജിയുടെ മൃതദേഹം പുഴയിൽ! ലാബിലെത്തി രക്തം പരിശോധിച്ച യുവാവ്... അടിമുടി ദുരൂഹത...കാണാതായ വിജിയുടെ മൃതദേഹം പുഴയിൽ! ലാബിലെത്തി രക്തം പരിശോധിച്ച യുവാവ്... അടിമുടി ദുരൂഹത...

10 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, മാറ്റിവെച്ചത് അഞ്ച് അവയവങ്ങൾ! രണ്ട് വൃക്കകൾ, കരൾ, കുടൽ... പുതുജീവിതം10 മണിക്കൂർ നീണ്ട ശസ്ത്രക്രിയ, മാറ്റിവെച്ചത് അഞ്ച് അവയവങ്ങൾ! രണ്ട് വൃക്കകൾ, കരൾ, കുടൽ... പുതുജീവിതം

സൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെസൗമ്യയെ കുരുക്കിയത് പോലീസിന്റെ തന്ത്രപരമായ നീക്കങ്ങൾ!കേരളം ഞെട്ടിയ കൂട്ടക്കൊലയിൽ ചുരുളഴിച്ചത് ഇങ്ങനെ

English summary
woman found dead in river at kottiyam; police says it was a suicide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X