Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകനൊപ്പം ജീവിയ്ക്കാന്‍ ഭര്‍ത്താവിനെ കൊന്നു

തിരുവനന്തപുരം: കഴക്കൂട്ടത്ത് സ്വത്ത് തട്ടിയെടുക്കാനായി കാമുകനൊപ്പം ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊന്നു. യുവതിയും കാമുകനും പൊലീസ് പിടിയിലായി. തെളിവെടുപ്പിനായി കഴക്കൂട്ടത്ത് എത്തിച്ച പ്രതികളെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യാനും നാട്ടുകാര്‍ ശ്രമിച്ചു.

പാരിപ്പള്ളി സ്വദേശിനിയായ ഷക്കീല എന്ന യുവതിയാണ് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഷക്കീലയുടെ ഭര്‍ത്താവ് സുനില്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. കഴക്കൂട്ടത്തെ വീട്ടിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

Crime

ഭര്‍ത്താവുമായി അകന്ന പാരിപ്പള്ളിയിലെ വീട്ടിലായിരുന്നു യുവതിയുടെ താമസം. ഇതിനിടെ മോഹന്‍ എന്നയാളുമായി അടുപ്പത്തിലായി. ഇതിനിടെ ഷക്കീലയുടെ പേരിലുണ്ടായിരുന്ന സ്വത്ത് വില്‍ക്കാന്‍ സുനില്‍ തീരുമാനിച്ചു. അഡ്വാന്‍സ് തുകയും ഇയാള്‍ വാങ്ങിയിരുന്നു.

സുനിലിനെ വകവരുത്തി പണം തട്ടിയെടുത്ത് ജീവിയ്ക്കാന്‍ ശക്കീലയും മോഹനും തീരുമാനിച്ചു. കൊലപാതകത്തിന് സുഹൃത്തായ രാധാകൃഷ്ണന്റെ സഹായം മോഹന്‍ തേടി. തുടര്‍ന്ന് സുനിലിനെ വീട്ടിലേയ്ക്ക് വിളിച്ച് വരുത്തി തലയ്ക്ക പിന്നില്‍ തടി കൊണ്ട് അടിച്ചു. മരണം ഉറപ്പാക്കിയ ശേഷം പ്രതികള്‍ ഓട്ടോയില്‍ കഴക്കൂട്ടത്ത് എത്തിയ ശേഷം പാരിപ്പള്ളിയിലേയ്ക്ക് പോയി.

ഷക്കീല സുനില്‍ കുമാറിനെ ഫോണില്‍ വിളിച്ചിരുന്ന വിവരം ഒരു നാട്ടുകാരനാണ് പൊലീസിനോട് പറഞ്ഞത്. ഇതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.നാട്ടുകാരാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+