പാർട്ടിയും കൊടിയും മറന്ന് പെണ്ണുങ്ങൾ ഒറ്റക്കെട്ടാകുന്നു!! നടിക്ക് നീതി തേടി!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച സംഭവത്തിൽ
വിവാദങ്ങൾ അവസാനിക്കുന്നില്ല. മാപ്പു പറഞ്ഞതു കൊണ്ടോ, ഖേദം പ്രകടിപ്പിച്ചതു
കൊണ്ടോ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതു കൊണ്ടോ കാര്യമില്ല. നടൻ
ദിലീപിനും സലിംകുമാറിനും എട്ടിന്റെ പണി കിട്ടിയേക്കും. നടിക്കെതിരെ മോശം
പരാമർശം നടത്തിയവർക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു
പോകുമെന്ന് വനിത സംഘടനകൾ. ആക്രമിക്കപ്പെട്ട നടിക്ക് നീതി
കിട്ടുന്നതിനായി എല്ലാ പാർട്ടികളിൽ നിന്നുള്ള വനിതകളും ഒറ്റക്കെട്ടാണെന്നാണ്
വിവരങ്ങൾ.

പ്രമുഖ പാർട്ടികളുടെ വനിത അംഗങ്ങൾ പങ്കെടുത്ത ചാനൽ ചർച്ചയ്ക്കിടെയാണ്
ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിച്ചവർക്കെതിരെ കേസ്
കൊടുക്കുമെന്ന വ്യക്തമായ സൂചനകൾ സ്ത്രീ പ്രതിനിധികൾ നൽകിയത്.
നടിയ്ക്കെതിരായ പരാമർശം ദിലീപിനും സലിംകുമാറിനും
തലവേദനയാകുന്നുവെന്നാണ് സൂചനകൾ.

ചാനൽ ചർച്ചയ്ക്കിടെ

ചാനൽ ചർച്ചയ്ക്കിടെ

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയ്ക്കിടെയാണ് ദിലീപിനെതിരെ പരാതി
നൽകുമെന്ന കാര്യത്തിൽ വനിത അംഗങ്ങൾ വ്യക്തമായ സൂചന നൽകിയത്.
സിപിഎം സംഘടനയായ ജനാധിപത്യ മഹിള അസോസിയേഷൻ അംഗം
സതീ ദേവി, മഹിള കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ, ബിജെപി വനിത
നേതാവ് ശോഭ സുരേന്ദ്രൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

ആക്രമണത്തിനിരയായ നടിക്കെതിരായ പരാമർശത്തിൽ വനിത സംഘടന അംഗങ്ങൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. നടിക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കേസ് നൽകാൻ വനിത സംഘടനകൾ
തീരുമാനിച്ചിരിക്കുന്നത്. മോശം പരാമർശം നടത്തിയ നടന്മാർക്കെതിരെ കേസു നൽകുമെന്ന് ബിന്ദു കൃഷ്ണയും സതീദേവിയും വ്യക്തമാക്കിയപ്പോൾ ഇക്കാര്യം ദേശീയ വനിത കമ്മീഷന്റെ ശ്രദ്ധയിൽപ്പടുത്തുനമെന്ന് ശോഭാ സുരേന്ദ്രനും പറഞ്ഞു.

ഒറ്റക്കെട്ട്

ഒറ്റക്കെട്ട്

നടിക്ക് നീതി കിട്ടുന്നതിനായി പാർട്ടി മറന്ന് ഒറ്റക്കെട്ടായി നിൽക്കാൻ തന്നെയാണ് സ്ത്രീ സംഘടനകളുടെ തീരുമാനം. അതേസമയം അമ്മയിൽ നിന്ന് നടിക്ക് നീതി കിട്ടാത്തതിലുളള പ്രതിഷേധവും വനിത അംഗങ്ങൾ രേഖപ്പെടുത്തി. അമ്മ ജനറൽ ബോഡി യോഗത്തിൽ നടിക്കെതിരായ താരങ്ങളുടെ പരാമർശം ചർച്ച ചെയ്യാത്തതിൽ കടുത്ത പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

സുനിയുമായി ബന്ധം

സുനിയുമായി ബന്ധം

ആക്രമണത്തിനിരയായ നടിക്ക് പ്രതി സുനിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർ സുഹൃത്തുക്കളാണെന്നും ദിലീപ് ചാനൽ ചർച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇത് വിവാദമായിരുന്നു. സംവിധായകൻ ലാലാണ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നതെന്നും ദിലീപ് പറഞ്ഞു. എന്നാൽ ഇക്കാര്യം ലാൽ നിഷേധിക്കുകയായിരുന്നു.

തെറ്റായി വ്യാഖ്യാനിച്ചു

തെറ്റായി വ്യാഖ്യാനിച്ചു

പരാമർശത്തിൽ ദിലീപ് ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നായിരുന്നു ദിലീപിന്റെ വാദം. അതേസമയം വേണ്ടി വന്നാൽ ദിലീപിനെതിരെ പരാതി നൽകുമെന്ന് ആക്രമണത്തിനിരയായ നടിയും പറഞ്ഞു.

നുണ പരിശോധന വേണം

നുണ പരിശോധന വേണം

ആക്രമണത്തിനിരയായ നടി നുണ പറയുകയാണെന്ന തരത്തിലെ പരാമർശമാണ് സലിം കുമാറിന് തവേദനയായത്. നടിയെയും പ്രതിയെയും നുണ പരിശോധനയ്ക്ക് വിധേയരാക്കിയാൽ എല്ലാം അവിടെ തീരുമെന്നായിരുന്നു സലിം കുമാർ ഫേസ്ബുക്കിൽ കുറിച്ചത്. ഇത് വിവാദമായതോടെ താരം പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു.

അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അജു വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ചു കൊണ്ട് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിന് അജു വർഗീസും വിവാദത്തിലായി. ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അജു വർഗീസ് നടിയുടെ പേര് പരാമർശിച്ചത്.

ചർച്ച ചെയ്യാതെ അമ്മ

ചർച്ച ചെയ്യാതെ അമ്മ

അതേസമയം അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചയാകാത്തത് വൻ വിവാദമായി. നടിക്കെതിരായി പരാമർശം നടത്തിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പ്രമുഖ താരങ്ങൾ മാധ്യമ പ്രവർത്തകരോട് തട്ടിക്കയറിയതും വിവാദമായി.

English summary
women association take legal action against dileep
Please Wait while comments are loading...