നടിയെ അധിക്ഷേപിച്ചു; സെന്‍കുമാറിനെതിരെ നിയമ നടപടിക്ക് സിനിമാ കളക്ടീവ്

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിനിരയായ നടിയെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. അന്തസ്സില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞതെന്നും സെന്‍കുമാറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വനിതാ കമ്മിഷനെ സമീപിക്കുമെന്നും സംഘടന ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

സംഘടനയുടെ പ്രതികരണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍, ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ് സെന്‍കുമാര്‍ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിത്തിനിടെ ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍. ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങള്‍ കേട്ടത്.

 senkumar-

മലയാള ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തി പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു.  മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങള്‍ കരുതുന്നു.

അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് അഭ്യര്‍ത്ഥിക്കുന്നു. മുന്‍ പോലീസ് മേധാവിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മിഷനെ സമീപിക്കും.

English summary
Women in Cinema Collective against Senkumar
Please Wait while comments are loading...