മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി വുമൺ ഇൻ സിനിമ കളക്ടീവ്!! അതിരുകടന്നാൽ നടപടി!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി വുമൺ ഇൻ സിനിമ കളക്ട്രീവ്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പുറത്തു വന്ന ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്കെതിരെയാണ് സിനിമയിലെ വനിത അംഗങ്ങളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേജിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. സർക്കാരും പോലീസ് അധികൃതരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

women

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്യങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണെന്നും സംഘടന ആരോപിക്കുന്നു.

വായനക്കാരെ ത്രസിപ്പിച്ച് വാർത്ത കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാന്യതയോടെയും മര്യാദയോടെയും വിഷയം കൈകാര്യം ചെയ്തില്ലെങ്കിൽ അത്തരം റിപ്പോർട്ടുകൾക്കെതിരെയും മാധ്യമ സ്ഥാപനങ്ങൾക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നാണ് സംഘടന അറിയിക്കുന്നത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പോലീസ് ലഭിച്ചതായി വിവരങ്ങളുണ്ടായിരുന്നു. ദൃശ്യങ്ങൾ സംബന്ധിച്ച് പല വാർത്തകളും പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് സംഘടന മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.
നേരത്തെ അമ്മയുടെ ജനറൽ ബോഡി യോഗവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിലും സംഘടന നിലപാട് വ്യക്തമാക്കിയിരുന്നു.

English summary
women in cinema collective face book post warns media
Please Wait while comments are loading...