പിസി ജോര്‍ജിനെ ഓര്‍ത്ത് ലജ്ജിക്കണം; സിനിമയിലെ വനിതാ കൂട്ടായ്മ

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിനിരയായ നടിക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയുടെ രൂക്ഷ വിമര്‍ശനം. നടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും പീഡിപ്പിക്കപ്പെട്ടിരുന്നെങ്കില്‍ എങ്ങിനെയാണ് പിറ്റേദിവസം ഷൂട്ടിങ്ങിനായി പോയതെന്നുമായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. ഇതിനെതിരെ സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.

ഫേസ്ബുക്ക് കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയാണ്, താന്‍ നേരിട്ട ആക്രമണത്തെ കുറിച്ച് പരാതിപ്പെടുകയും അതിനെ അതിജീവിച്ച് സധൈര്യം മുന്നോട്ട് വരികയും വീണ്ടും തന്റെ തൊഴിലിടത്തിലേക്ക് മടങ്ങിച്ചെന്ന് ജോലി ചെയ്യാന്‍ തയ്യാറാവുകയും ചെയ്ത ഞങ്ങളുടെ സഹപ്രവര്‍ത്തകയെയാണ് പിസി ജോര്‍ജ് അപമാനിച്ചത്.

 pc-george-7

കേരളം മുഴുവന്‍ ആദരവോടെ നോക്കുകയും ഒരു മാതൃകയെന്നോണം ലോകം മുഴുവന്‍ അവളെ കാണുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൂഞ്ഞാര്‍ ശ്രീ. പസി ജോര്‍ജിന്റെ നിര്‍ഭാഗ്യകരമായ പ്രസ്താവന വരുന്നത്. ഏതെങ്കിലും തരത്തില്‍ സാമൂഹ്യബോധമോ രാഷ്ട്രീയ ബോധമോ ഉള്ള ഒരാള്‍ പറയുന്ന കാര്യങ്ങളല്ല ശ്രീ ജോര്‍ജ്ജ് തന്റെ പത്രസമ്മേളനത്തില്‍ പറഞ്ഞു കണ്ടത്.

ഒരു നിയമസഭാ സാമാജികനില്‍ നിന്ന് അങ്ങേയറ്റം സ്ത്രീവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ ഇത്തരമൊരു പ്രസ്താവന ഉണ്ടായതില്‍ രാഷ്ട്രീയ കേരളം ലജ്ജിക്കേണ്ടതാണ്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന ഏതൊരു സ്ത്രീയും മാതൃകയാക്കേണ്ട നടപടി സ്വീകരിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയോടൊപ്പം നില്‍ക്കാനുള്ള മനസ്സ് കാട്ടിയില്ലാ എന്നതിലുപരി ഈ കേസില്‍ പ്രതിഭാഗത്തോടൊപ്പം ചേര്‍ന്ന് അവരെ രക്ഷപ്പെടുത്താനുള്ള ഗൂഢാലോചന നടത്തുകയാണോ ശ്രീ. പിസി ജോര്‍ജെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

Dileep's Arrest; Police May Question PC George

സ്ത്രീത്വത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങളെയും അതു പുറപ്പെടുവിക്കുന്നവരെയും ഒറ്റപ്പെടത്തണമെന്ന് ഞങ്ങള്‍ കേരളത്തിലെ പ്രബുദ്ധരായ സമ്മതിദായകരോട് ആവശ്വപ്പെടുകയാണ്. ഒപ്പം ഒരു നിയമസഭാ സാമാജികന്‍ എന്ന നിലയില്‍ ഇദ്ദേഹം നടത്തിയ പ്രവൃത്തിയിലുള്ള സാമൂഹ്യ ഉത്തരവാദിത്വ ലംഘനം പരിഗണിച്ച് ഈ എംഎല്‍എയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ നിയമസഭാ സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.

English summary
women in cinema collective against pc george
Please Wait while comments are loading...