സിനിമ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വന്‍ അതിക്രമം; സംഘടന പൂര്‍ണ്ണതയിലെത്തിട്ടില്ല; മുഖ്യനെ കണ്ടത്..!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിമണ്‍ ഇന്‍ സിനിമ കളക്റ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സംഘടന ഇപ്പോഴും പൂര്‍ണ്ണ സംഘടന രൂപത്തിലെത്തിയിട്ടില്ലെന്ന് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്. സമാനമായ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പരിഹാരം തേടണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം സംസാരിക്കുകയും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കണം എന്നാവശ്യത്തിലേക്ക് എത്തുകയുമായിരുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

മലയാള സിനിമയില്‍ പുതുതായി രൂപീകരിക്കപ്പെട്ട പെണ്‍
കൂട്ടായ്മക്ക് കേരളം നല്ലിയ സ്വീകരണത്തിന് എല്ലാവിധ നന്ദിയും അറിയിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകളുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാണാനും ഞങ്ങളുടെ ചില ആശങ്കകള്‍ അദ്ദേഹത്തെ അറിയിക്കാനും തീരുമാനിച്ചതെന്നും ഫേസ്ബുക്ക് പേജില്‍ പറയുന്നു.

 സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ വിഷയം കൊണ്ടുവരിക

സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ വിഷയം കൊണ്ടുവരിക

സര്‍ക്കാരിന്റെ സത്വര ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവരികയും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുകയും ചെയ്യുക അടിയന്തിര പ്രാധാന്യമുള്ള സംഗതിയായിരുന്നു.

 മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ ഉടന്‍ തുടങ്ങും

മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ ഉടന്‍ തുടങ്ങും

കൂട്ടായ്മയുടെ കീഴില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയ്ന്‍ അടക്കമുള്ള കാര്യങ്ങള്‍ അധികം താമസിയാതെ തുടങ്ങുമെന്നും പോസ്റ്റില്‍ പറയുന്നു.

 പുതിയൊരു ഭാഷയും സംസ്‌കാരവും സൃഷ്ടിക്കാന്‍

പുതിയൊരു ഭാഷയും സംസ്‌കാരവും സൃഷ്ടിക്കാന്‍

സിനിമയുടെ പുതിയൊരു ഭാഷയും സംസ്‌കാരവും സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നറിയിക്കുന്നതോടൊപ്പം ലിംഗനീതിയിലും ജനാധിപത്യ സംവാദങ്ങളിലും ഇടപെടലുകളിലും വിശ്വസിക്കന്ന ഏവരും ണഇഇ യുടെ സുഹൃദ് സംഘത്തിലുണ്ടാകും എന്ന് കരുതട്ടെ എന്ന പ്രതീക്ഷയും പോസ്റ്റില്‍ പങ്ക് വെക്കുന്നു.

 പിന്തുണയും പ്രോത്സാഹനവും

പിന്തുണയും പ്രോത്സാഹനവും

വനിത കൂട്ടായ്മയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സിനിമയെ സ്‌നേഹിക്കുന്ന ഏവരുടെയും പിന്തുണയും പ്രോത്സാഹനവും ആവശ്യമാണ് എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 ഭാഗ്യലക്ഷ്മിയെ വിളിച്ചില്ല

ഭാഗ്യലക്ഷ്മിയെ വിളിച്ചില്ല

മലയാള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച വുമണ്‍ കലക്ടീവ് ഇന്‍ സിനിമ എന്ന സംഘടനയില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയും കൂടിയായ ഭാഗ്യ ലക്ഷിമിക്ക് ക്ഷണമില്ല. സംഘടനയെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവുമില്ലെന്ന് ഭാഗ്യലക്ഷ്മി ആരോപണം ഉന്നയിച്ചിരുന്നു.

 നേതൃനിരയില്‍ ഇവര്‍

നേതൃനിരയില്‍ ഇവര്‍

നടിമാരായ മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍ എന്നിവരും ഡോക്യുമെന്ററി സംവിധായിക ബീന പോള്‍, സംവിധായികമാരായ ദീദി ദാമോദരന്‍ വിധു വിന്‍സെന്റ് എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

നടി ആക്രമണത്തിന് ഇരയായതിന് ശേഷം

നഗരമധ്യത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെയാണ് സിനിമയിലെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരത്തിലൊരു സംഘടനയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

മാവോയിസ്റ്റുകളുടെ ലക്ഷ്യം പിണറായി വിജയന്‍; മാവോയിസ്റ്റ് വേട്ട ശക്തമാക്കിയത് പിണറായി, പകരം വീട്ടും!!കൂടുതല്‍ വായിക്കാം

അത് മുസ്ലീമുകള്‍ക്കെതിരെയുള്ള ലഹളയല്ല; 'വെറും ഗുജറാത്ത് കലാപം', കുട്ടികള്‍ പഠിക്കേണ്ടത് ഇങ്ങനെ...കൂടുതല്‍ വായിക്കാം

English summary
Women in Cinema Collective's facebook post
Please Wait while comments are loading...