ജയിലില്‍ ആണേലും എന്താ.... മേക്കപ്പ് സാധനങ്ങള്‍, മൊബൈല്‍ഫോണ്‍; വനിത ജയില്‍ ഇങ്ങനൊക്കെയാണ് സര്‍...
മധ്യതിരുവിതാംകൂറിലെ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട യുവതിയുടെ പേരിലാണ് ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്.
തൃശൂര്‍: വനിത ജയിലിലും മൊബൈല്‍ ഫോണും മേക്കപ്പ് സാധനങ്ങളും. തൃശൂര്‍ വനിത ജയിലിലാണ് തടവുകാര്‍ ആഡംബര ജീവിതം നയിക്കുന്നതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യതിരുവിതാംകൂറിലെ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട യുവതിയുടെ പേരിലാണ് ഇത്തരം ആരോപണങ്ങള്‍ നിലനില്‍ക്കുന്നത്. എന്നാല്‍ അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ സഹ തടവുകാരുടെ തലയില്‍ ചാര്‍ത്തി രക്ഷപ്പെടുകയാണ് പതിവെന്നും മാതൃഭൂമി റിപ്പര്‍ട്ട് ചെയ്യുന്നു.
അടുത്ത ദിവസങ്ങള്‍ പരോള്‍ കഴിഞ്ഞു തിരിച്ചെത്തിയ ഇവര്‍ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ സൗന്ദര്യ വര്‍ധക വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. ഒരു തവണ പതിനായിരം രൂപയോളം വരുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളാണ് ജയിലില്‍ നിന്നും പിടികൂടിയത്. ഉദ്യോഗസ്ഥരുടെ ബാഗിലാണ് ഇത്തരം വസ്തുക്കള്‍ സൂക്ഷിക്കാറെന്നും ആരോപണം ഉയരുന്നു.

ഒരു തവണ പിടിക്കപ്പെട്ടിട്ടും ഇത്തരം കൃത്യ വിലോപങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്‍കിട തടവുകാര്‍ക്ക് ഇതിന് പുറമെ മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജയിലിലെ ജോലിക്കാര്യത്തിലും വന്‍കിട തടവുകാര്‍ക്ക് ഇളവുകള്‍ നല്‍കുന്നുണ്ടെന്ന് പരാതിയുണ്ട്. ഇതെല്ലാം പരസ്യമായ രഹസ്യമാണെന്നികരിക്കെ നടപടികള്‍ എടുക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നതാണ് അതിശയം. സിം കാര്‍ഡിന്റെയോ ഫോണിന്റെയോ തന്നെ രേഖകള്‍ പരിശോധിച്ചാല്‍ ആരാണ് ഉപയോഗിച്ചതെന്ന് കണ്ടുപിടിക്കാന്‍ കഴിയുമെന്നിരിക്കെ പലപ്പോഴും നിരപരാധികളാണ് വലയിലാകുന്നതെന്നും ആരോപണമുണ്ട്.


Click it and Unblock the Notifications