കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍; അങ്ങനെ പറയേണ്ടിയിരുന്നില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കുടുംബ പ്രശ്‌നം പറയാന്‍ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ചു. ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണിത്. പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ ധൈര്യം കാണിക്കാത്തതിലുള്ള ആത്മരോഷമാണ് താന്‍ പ്രകടിപ്പിച്ചത്. പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു.

ജമ്മു കശ്മീർ: പ്രധാനമന്ത്രി വിളിച്ച് ചേർത്ത സർവ്വകക്ഷിയോഗം- ചിത്രങ്ങൾ

m

മനോരമ ചാനലില്‍ നടന്ന പരിപാടിക്കിടെയാണ് വിവാദമായ പ്രസ്താവന ജോസഫൈന്‍ നടത്തിയത്. ഫോണ്‍ വഴി പരാതിപ്പെട്ട സ്ത്രീയോട് ഇവര്‍ മോശമായി സംസാരിക്കുകയായിരുന്നു. എറണാകുളത്ത് വിളിച്ച സ്ത്രീയോടാണ് മോശമായി സംസാരിച്ചത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ ശക്തമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. സിപിഎം നേതൃത്വവും അതൃപ്തിയിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നാണ് വൈകീട്ട് ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയത്.

താന്‍ പങ്കെടുത്ത ചാനല്‍ പരിപാടിയിലേക്ക് നിരവധി പേര്‍ ഫോണ്‍ ചെയ്യുകയുണ്ടായി. എറണാകുളം സ്വദേശിനി വിളിച്ച് അവരുടെ കുടുംബ പ്രശ്‌നം പറഞ്ഞു. അവരുടെ ശബ്ദം വളരെ കുറവായിരുന്നു. വ്യക്തമായി കേള്‍ക്കാന്‍ സാധിച്ചില്ല. ആ സഹോദരി പോലീസില്‍ പരാതിപ്പെട്ടിട്ടില്ലെന്ന് സംസാരത്തില്‍ നിന്ന് മനസിലായി. എന്തുകൊണ്ട് പോലീസില്‍ പരാതിപ്പെട്ടില്ല എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ ആ പെണ്‍കുട്ടിയോട് ചോദിച്ചു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ പരാതിപ്പെടാന്‍ ധൈര്യപൂര്‍വം മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷമാണ് തനിക്കുണ്ടായത്. പിന്നീട് ചിന്തിച്ചപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. എന്റെ വാക്കുകള്‍ ആ സഹോദരിക്ക് മുറിവേല്‍പ്പിച്ചുവെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു- ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Recommended Video

cmsvideo
MC Josephine seeks sorry to the girl and family | Oneindia Malayalam

English summary
Women's Commission Kerala Chairperson MC Josephine expressed regrets over controversial comments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X