സ്ത്രീ സുരക്ഷ പൊതു സമൂഹം ശക്തമായി ഇടപെടണം: എംജിഎം

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന മൃഗീയമായ അതിക്രമങ്ങള്‍ നമ്മുടെ രാജ്യത്തിന് അപമാനമാണെന്നും സാമൂഹിക സാംസ്‌കാരിക പൊതു സമൂഹം ശക്തമായി പ്രതികരിച്ചില്ലെങ്കില്‍ രാജ്യത്ത് അരാജകത്വം വര്‍ദ്ധിക്കുമെന്നും മുസ്ലീം ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്‌മെന്റ് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. വ്യാപിച്ചുകൊണ്ടിരിക്കുന്ന സ്ത്രീ പീഡനവും മൃഗീയമായ കൊലപാതകങ്ങളും വ്യാപിക്കുമ്പോള്‍ നിയമപാലകരും ഭരണ നേതൃത്വവും രാഷ്ട്രീയ രംഗവും നോക്കുകുത്തികളാവുയോ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരോ ആയി മാറുന്നു.

womens-movement-

പൗരന് നേരെ ഉണ്ടാവുന്ന അനീതികള്‍ക്കും അന്യായങ്ങള്‍ക്കുമെതിരെ സംരക്ഷണം നല്‍കാന്‍ ഇനി നീതി പീഠത്തിന് മാത്രമേ കഴിയൂ പരമോന്നത നീതിപീഠത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രിയ, സാംസ്‌കാരിക നേതൃത്വങ്ങള്‍ മൗനം വെടിഞ്ഞ് രംഗത്ത് വരണം സ്ത്രീ പക്ഷവാദികള്‍ പൊതു നിരത്തില്‍ ആഭാസകരമായ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് പകരം പക്വമായ പ്രതികരണങ്ങളിലൂടെയും പ്രതിഷേധങ്ങളിലുടെയും പൊതു ഇടപെടലുകള്‍ നടത്തണം അതോടൊപ്പം ധാര്‍മികതക്ക് നിരക്കാത്ത വേഷവും ആഭാസ പരിപാടികളും ഒഴിവാക്കി നമ്മുടെ സംസ്‌കാരത്തിന് ഇണങ്ങുന്ന ജീവിത രീതികളിലേക്ക് മടങ്ങണം എങ്കില്‍ വലിയ അളവില്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം എം.ജി.എം. സംസ്ഥാന സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഫാത്തിമ ഇഖ്ബാല്‍ അദ്ധ്യക്ഷത വഹിച്ചു.. ഷുക്കൂര്‍ സ്വാലഹി മുഖ്യ പ്രഭാഷണം നടത്തി.ഡോ.ജമാലുദ്ദീന്‍ ഫാറുഖി, കെ.എം.കെ.ദേവര്‍ഷോല, അബ്ദുറഹിമാന്‍ സ്വാലഹി, സയ്യിദലി സ്വാലഹി, ഹുസൈന്‍ മൗലവി എന്നിവര്‍ സംസാരിച്ചു.റഹ്മത്ത് പിണങ്ങോട് സ്വാഗതവും സഈദ ടീച്ചര്‍ നന്ദിയും പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
women safty should get prominence says muslim girls and women movement

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്