കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതകളുടെ സീറ്റിലും യുവ എംഎല്‍എമാരിലും കേരളത്തിന് വന്‍ കുതിപ്പ്, ബംഗാളും തമിഴ്‌നാടും പിന്നില്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ വനിതകളുടെ സഭാ അംഗത്വത്തില്‍ അടക്കം കേരളം ബഹുദൂരം മുന്നില്‍. ബംഗാളില്‍ ഇത്തവണ കുറഞ്ഞ പാര്‍ട്ടികളാണ് മത്സരിച്ചത്. മൂന്ന് പാര്‍ട്ടികളിലായിട്ടാണ് എല്ലാ എംഎല്‍എമാരും ഉള്ളത്. 2016ല്‍ ഇത് എട്ടായിരുന്നു. തമിഴ്‌നാട്ടിലും കേരത്തിലും ഇത് വ്യത്യസ്തമാണ്. തമിഴ്‌നാട്ടില്‍ നിയമസഭയെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ എണ്ണം നാലില്‍ നിന്ന് എട്ടായി. ഉയര്‍ന്നു. മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 288 സീറ്റുകളിലേക്ക് എംഎല്‍എമാരെത്തിയത് 15 രാഷ്രീയ പാര്‍ട്ടികളില്‍ നിന്നാണ്.

1

മഹാരാഷ്ട്രയേക്കാള്‍ ചെറിയ സംസ്ഥാനമായ കേരളത്തില്‍ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. 140 സീറ്റുകളിലേക്കുള്ള എംഎല്‍എമാര്‍ എത്തിയത് 16 പാര്‍ട്ടികളില്‍ നിന്നാണ്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒരു പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ നേടിയിട്ടില്ല. ബീഹാറും മഹാരാഷ്ട്രയുമെല്ലാം അതിന് ഉദാഹരണം. ഇത്തവണ പക്ഷേ അത് തെറ്റി. ബംഗാളിലും തമിഴ്‌നാട്ടിലും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. അസമില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ല. കേരളത്തിലാണെങ്കില്‍ സഖ്യ സര്‍ക്കാരുമാണ്. അസമില്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് 60 സിറ്റാണ്. നാല് സീറ്റ് കൂടി നേടിയിരുന്നെങ്കില്‍ ഭൂരിപക്ഷം പിടിക്കാമായിരുന്നു.

ബംഗാള്‍, തമിഴ്‌നാട്, കേരളം, എന്നീ സംസ്ഥാനങ്ങള്‍ വിലയിരുത്തുമ്പോള്‍ ചില കാര്യങ്ങളില്‍ കേരളം മുന്‍തൂക്കം നേടുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് വനിതകളുടെ സീറ്റിന്റെ കാര്യത്തില്‍ വര്‍ധനവുണ്ടാക്കിയ സംസ്ഥാനം. എട്ടില്‍ പതിനൊന്നായി അത് ഉയര്‍ന്നു. സ്ത്രീകളുടെ പ്രാതിനിധ്യം 40 സീറ്റാണ് ബംഗാളില്‍ 41 ആയിരുന്നു അഞ്ച് വര്‍ഷം മുമ്പ്. തമിഴ്‌നാട്ടിലാണെങ്കിലും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. 21 സീറ്റില്‍ നിന്ന് 12 സീറ്റിലേക്ക് വീണു. കേരളത്തില്‍ വളര്‍ച്ചയാണെങ്കില്‍ അത് ചെറിയ തോതിലാണ് ഉണ്ടായിരിക്കുന്നത്. ബീഹറിലും മഹാരാഷ്ട്രയിലും ഇതേ ട്രെന്‍ഡായിരുന്നു. ബീഹാറില്‍ 28 സ്ത്രീകള്‍ 2015ല്‍ സഭയിലുണ്ടായിരുന്നു. 2020ല്‍ അത് 26 ആയി.

Recommended Video

cmsvideo
Pinarayi government will have more youth in cabinet

മഹാരാഷ്ട്രയില്‍ 24 വനിതാ എംഎല്‍എമാര്‍ 2019ല്‍ സഭയിലുണ്ട്. 2014ല്‍ അത് 20 ആയിരുന്നു. 25-40 വയസ്സിന് ഇടയില്‍ വരുന്ന യുവ എംഎല്‍എമാരിലും കേരളത്തില്‍ നല്ല കുതിപ്പുണ്ട്. 14 ശതമാനമാണ് വളര്‍ച്ച. കേരളത്തില്‍ അത് ഒമ്പത് ശതമാനമാണ്. തമിഴ്‌നാട്ടില്‍ ആറ് ശതമാനവും പുതുമുങ്ങളില്‍ വളര്‍ച്ചയുണ്ടായി. അതേസമയം വയസ്സന്മാരായ നേതാക്കളുടെ കാര്യവും ഇങ്ങനെ തന്നെയാണ്. 70 കഴിഞ്ഞവരുടെ കാര്യത്തില്‍ റെക്കോര്‍ഡാണ് തമിഴ്‌നാട്ടിലുള്ളത്. 70 കഴിഞ്ഞ 15 എംഎല്‍എമാരുണ്ട് തമിഴ്‌നാട് നിയമസഭയില്‍. 83കാരനായ ഡിഎംകെയുടെ ദുരൈമുരുഗനാണ് ഏറ്റവും സീനിയര്‍. വിഎസ് അച്യുതാനന്ദനാണ് നിമയസഭയില്‍ നിന്ന് പടിയിറങ്ങുന്ന ഏറ്റവും സീനിയറായ നേതാവ്.

English summary
women, youth leaders presence increased in kerala assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X